‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന ബ്ലോക്ക്ബസ്റ്റർ ചലച്ചിത്രത്തിലൂടെ മലയാളത്തിന് വരദാനമായിക്കിട്ടിയ ബ്ലോക്ക്ബസ്റ്റർ സംഗീതസംവിധായകനാണ് ഫോർട്ട് കൊച്ചിക്കാരനായ ജെറോം തോമസ് വെളീപ്പറമ്പിൽ എന്ന ജെറി അമൽദേവ്. ചെറിയ ഒരു കാലയളവുകൊണ്ടുതന്നെ എഴുപതിൽപ്പരം സിനിമകളിലായി മുന്നൂറിലധികം ഗാനങ്ങൾക്ക് അദ്ദേഹം സംഗീതം പകർന്നു. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, നോക്കെത്താദൂരത്തു കണ്ണുംനട്ട്, എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്, എന്നെന്നും കണ്ണേട്ടന്റെ, ഗുരുജീ ഒരു വാക്ക്, അപരാഹ്നം എന്നിവ അവയിൽ ചിലതു മാത്രം. മൂന്നുതവണ സംസ്ഥാനചലച്ചിത്ര അവാർഡിന് അർഹനായിട്ടുണ്ട്.
ഒറ്റക്കേൾവിയിൽത്തന്നെ മനുഷ്യമനസ്സുകളെ കീഴടക്കുന്ന ലളിതവും ശ്രവ്യസുന്ദരവും കാമ്പുറ്റതുമായ ഈണങ്ങളാൽ സമ്പന്നമാണ് അദ്ദേഹത്തിന്റെ ഗാനങ്ങൾ. അതുകൊണ്ടു തന്നെ അവയിൽ പലതും എക്കാലത്തെയും ചാർട്ട്ബസ്റ്റേർസ് ലിസ്റ്റിൽ ഇടം നേടിയവയാണ്. ഹിന്ദുസ്ഥാനി സംഗീതത്തിലും പാശ്ചാത്യസംഗീതത്തിലും ഉള്ള അവഗാഹം അദ്ദേഹത്തിന്റെ ഈണങ്ങളിൽ പ്രകടമാണ്. ചലച്ചിത്രേതരസംഗീതത്തിന്റെ വിവിധമേഖലകളിലും അദ്ദേഹം തന്റെ കയ്യൊപ്പു പതിപ്പിച്ചിട്ടുണ്ട്. ‘എനിക്കെല്ലാം സംഗീതമാണ്’ എന്ന ആത്മകഥ, അദ്ദേഹത്തിന്റെ സംഗീതജീവിതത്തിന്റെ വിസ്മയിപ്പിക്കുന്ന നേർസാക്ഷ്യമാണ്.
അദ്ദേഹത്തിന്റെ ഏറെ പ്രശസ്തമായ ഒരു ഗാനമാണ് ‘മഞ്ഞണിക്കൊമ്പിൽ‘. ബിച്ചു തിരുമല എഴുതി, എസ്. ജാനകി പാടിയ ആ ഗാനത്തിന്റെ ഒരു കവർ വേർഷൻ.
Cover version by Leela Joseph
Original song credits:
Lyrics - Bichu Thirumala
Music - Jerry Amaldev
Vocal - S Janaki
Video credits:
Conceived by - Thomas Sebastian
Cameraman - Benzy
Cuts - Karthik Raj
Art Assistant - Suresh Puthiyottil
Camera Assistant - Kannan
Audio Recording & Mixing - Sunish S. Anand
Studio - Bensun Creations, Tvm.
Keyboard programming - Babu Jose
Flute - Anil Govind
Tabla - Hari Krishnamoorthy
Негізгі бет Музыка മഞ്ഞണിക്കൊമ്പിൽ | Manjanikkombil | Cover version by Leela Joseph | Jerry Amaldev
Пікірлер: 242