കേരളീയ വൈജ്ഞാനിക ചരിത്രത്തിൽ സമന്വയ വിദ്യഭ്യാസമെന്ന നൂതനവും കാലികവുമായ ആശയത്തിന് ബീജാവാഹം പകർന്ന് കൊടുത്ത സ്ഥാപനമാണ് കടമേരി റഹ്മാനിയ്യഃ. പിൽകാലത്ത് കേരള മണ്ണിൽ ഉയര്‍ന്ന
വിജ്ഞാന കേന്ദ്രങ്ങളെല്ലാം ആ ആശയത്തിന് ഊടും പാവും നൽകി നെയ്തെടുത്തതാണ്. ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ലിയാരുടെ നിഷകളങ്ക പ്രയത്നത്തിൻ്റെ നിത്യസ്മാരകം കൂടിയാണ് റഹ്മാനിയ്യ എന്ന വെെജ്ഞാനിക കേദാരം. പതിറ്റാണ്ടുകൾ പിന്നിട്ട റഹ്മാനിയ്യ കെെരളിക്ക് അതുല്ല്യ നേട്ടങ്ങൾ സംഭവന ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് മത പ്രബോധന വീഥിയിൽ.എണ്ണമറ്റ റഹ്മാനികളായ പ്രഭാഷകന്മാർ അഹ്ലുസുന്നത്തി വൽജമാആത്തിൻ്റെ ആദർശഭടന്മാരായി നിലകൊള്ളുന്നു. അവരുടെ അർത്ഥഗർഭമായ പ്രഭാഷണങ്ങൾ സോഷ്യൽ മീഡിയയിലൂടെ ലോകത്തിന് മുമ്പിൽ എത്തിക്കുകയെന്ന എളിയ ശ്രമമാണ് വോയിസ് ഓഫ് റഹ്മാനിയ്യഃ. പഠനാർഹമായ പുതിയ വിഷയങ്ങൾ ദെെനം ദിനം ജനങ്ങളിലെത്തിക്കാനും പ്രഭാഷണങ്ങൾ തൽസമയം പ്രേഷകരിലെത്തിക്കാനും ഇതിൻ്റെ അണിയറ പ്രവർത്തകർ ബദ്ധശ്രദ്ധരാണ്.
Subscribe our Channel:
/ @voiceofrahmaniyya5828
Follow us:
/ voiceofrahmaniyya
Негізгі бет മജ്ലിസുന്നൂര് വാര്‍ഷികവും മതപ്രഭാഷണവും | മുക്കാളി | USTHAD SHAREEF RAHMANI NATTUKAL
Пікірлер: 3