കേരളത്തിൽ പണ്ടുമുതൽക്കേ ക്ഷേത്രാചാരങ്ങളുടെ ഭാഗമായി നടന്നുവന്നിരുന്ന ഒരു മനോഹരമായ കലാരൂപമാണ് തോൽപ്പാവക്കൂത്ത്. കൂത്തുമാടത്തിൽ മുകളിൽ വെള്ളയും താഴെ കറുപ്പും തുണികൊണ്ട് നീളത്തിൽ തിരശ്ശീല കെട്ടുന്നു. മാൻതോലു കൊണ്ടുണ്ടാക്കിയ പാവകളെ, തുടക്കത്തിൽ മുകളിലെ വെള്ള തിരശ്ശീലയിൽ, കാരമുള്ള് ഉപയോഗിച്ച്, കഥയ്ക്കനുയോജ്യമായരീതിയിൽ ക്രമപ്രകാരമായി തറച്ചുവയ്ക്കുന്നു. പാവകളിന്മേൽ നെടുങ്ങനെ ഉറപ്പിച്ച ഒരു വടി താഴേക്ക് നീണ്ടുനിൽക്കുന്നുണ്ടാകും. പുറകിൽ സജ്ജമാക്കുന്ന വിളക്ക് തിരശ്ശീലയിൽ തോൽപാവകളുടെ നിഴലുകൾ വീഴ്ത്തും. കൂത്തുകവി താളമിട്ട് പാട്ട് പാടുന്നതിനനുസരിച്ച് ഒരാൾ ബന്ധപ്പെട്ട കഥാപാത്രങ്ങളുടെ പാവകളെ അവയുടെ നീണ്ടുനിൽക്കുന്ന വടിയിൽ പിടിച്ചുകൊണ്ട് ചലിപ്പിക്കുന്നു. തിരശ്ശീലയിൽ വീഴുന്ന നിഴലുകളുടെ ചടുലത നിയന്ത്രിച്ചുകൊണ്ട് അവിടെ വീഴുന്ന ദൃശ്യം സന്ദർഭോചിതമായ ഭാവപുഷ്ടിയോടെ അവതരിപ്പിക്കപ്പെടുന്നു.
ഇന്നും തൃശൂർ പാലക്കാട് ഭാഗങ്ങളിലുള്ള ഭദ്രകാളി ക്ഷേത്രങ്ങളിൽ ഉത്സവത്തോടനുബന്ധിച്ചു തോൽപ്പാവക്കൂത്ത് നടത്തി വരുന്നു. കാണികളായി ഒരാൾ പോലുമില്ലാത്ത രാത്രികളിൽ പോലും ഒരു മുടക്കവും കൂടാതെ ഈ കലയെ തുടർന്നു വരുന്ന കലാകാരന്മാർക്ക് ഒരു വലിയ നന്ദി
#malayalamtravelvlogger #travelluststories #keralatourism #Tholpavakoothu #shadowpuppet #keralaarts #templefestivalsofkerala #vazhalikkavutemple
#keralamemories
Негізгі бет മലയാളികൾ ഈ കലാരൂപത്തെ കൈവിടുമ്പോൾ | Tholpavakooth SHADOW PUPPETRY | Kerala Ancient Art | Tourism
Пікірлер: 9