Music:
വി ദക്ഷിണാമൂർത്തി
Lyricist:
ശ്രീകുമാരൻ തമ്പി
Singer:
കെ ജെ യേശുദാസ്എസ് ജാനകി
Raaga:
പൂര്വികല്യാണി,സാരംഗ,ശ്രീരഞ്ജിനി,അമൃതവർഷിണി
Film/album:
മറുനാട്ടിൽ ഒരു മലയാളി
മനസ്സിലുണരൂ ഉഷസന്ധ്യയായ്
മായാമോഹിനീ സരസ്വതീ (2)
നാകസദസ്സിലെ നവരത്നവീണയിൽ (2)
നാദം തുളുമ്പുമീ നവരാത്രിയിൽ (മനസ്സിലുണരൂ...)
നവനവ മോഹങ്ങൾ നർത്തനം ചെയ്യുന്ന
നാദമനോഹര ലയരാവിൽ (2)
നിൻ മന്ദഹാസമാം ബോധനിലാവിൽ (2)
എൻ മനക്കണ്ണുകൾ വിടരട്ടെ (മനസ്സിലുണരൂ...)
പുസ്തകരൂപത്തിൽ ആയുധ രൂപത്തിൽ
പുണ്യവതീ നിന്നെ കൈതൊഴുന്നേൻ (2)
അഴകായ് വീര്യമായ് ആത്മസംതൃപ്തിയായ് (2)
അവിടുന്നടിയനിൽ നിറഞ്ഞാലും
മനസ്സിലുണരൂ ഉഷസന്ധ്യയായ്
കനിവിൻ കാഞ്ചനക്കതിർമാല ചൊരിയൂ
കലയുടെ വർണ്ണങ്ങൾ പകരൂ (2)
കേളീകലയുടെ തരംഗമാലാ (2)
മേളയില്ലെന്നെയും ലയിപ്പിക്കൂ (മനസ്സിലുണരൂ...)
Karaoke credit:Sajipsubrahmunnian
Негізгі бет മനസ്സിലുണരൂ ഉഷസന്ധ്യയായ് …കരോക്കേയും വരികളും/Manassilunaru ushasandhyayai karaoke with lyrics/FULL
Пікірлер: 17