'മനുഷ്യർക്കിടയിൽ മതിൽക്കെട്ടുകൾ വേണ്ട' എന്ന പ്രമേയമുയർത്തി, ജീലാനീ സ്റ്റഡീ സെന്റർ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച "ഹൃദയങ്ങളുടെ സുൽത്താനിലേക്ക്" - ജീലാനി നബിദിന റാലി" (2023 സെപ്റ്റംബർ 30 ആലുവ - എറണാകുളം). മാനവിക ഐക്യത്തിന്റെയും മാനുഷിക പാരസ്പര്യത്തിന്റെയും ജനമഹാ സാഗരമായി മാറിയ 'ജീലാനീ നബിദിന മഹാറാലി'- കൊച്ചി ഇൻറർനാഷണൽ എയർപോർട്ട് ജംഗ്ഷനിൽ മഹാനായ സൂഫീഗുരുവര്യർ ഖുത്ബുസ്സമാന്റെ പിൻഗാമി ഗുരു മഹാൻ നാഇബ് ഖുത്ബുസ്സമാൻ ഡോ. ശൈഖ് നിസാമുദ്ദീൻ സുൽത്താൻ ശാഹ് ഖാദിരീ ചിശ്ത്തീ ഫ്ലാഗ്ഓഫ് നിർവഹിച്ചു. തിരുപ്രവാചകന്റെ സ്നേഹ വെളിച്ചം മത ജാതി ഭേദങ്ങൾക്കതീതമായി മനുഷ്യരായവർക്കൊക്കെയും പകർന്നു നൽകുന്ന സൂഫീ നാഇബ് ഖുത്ബുസ്സമാൻ മഹാൻ, മാനവ മഹത്വമുദ്ഘോഷിക്കാനെത്തിയ ജനായിരങ്ങൾക്ക് അനുഗ്രഹത്തിന്റെ സാന്നിധ്യമായി. മാനവിക ഐക്യത്തിന്റെ സാര്‍വ്വജനീന ശക്തിയും സമകാലിക അനിവാര്യതയും ഉദ്ഘോഷിച്ചു കൊണ്ട്, ജീലാനീ സ്റ്റഡി സെന്റർ കേരള സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച 'ഹൃദയങ്ങളുടെ സുല്‍ത്താനിലേക്ക് - ജീലാനീ നബിദിന റാലി' പ്രമേയപരമായ മൗലികത കൊണ്ടും മത-ജാതി-സംസ്ക്കാര വ്യത്യാസങ്ങള്‍ക്കതീതമായ ബഹുജനപങ്കാളിത്തം കൊണ്ടും മനുഷ്യ സ്നേഹ മഹാസംഗമത്തിന്റെ ചരിത്രം കുറിച്ചു. ലോക സൂഫീ കേന്ദ്രമായ എറണാകുളം ആലുവയിലെ ജീലാനീ ശരീഫിലേക്ക് നീങ്ങുന്ന മഹാറാലിയില്‍ മത-സാംസ്ക്കാരിക നേതാക്കളും കേരളത്തിലെ എല്ലാ ജില്ലകളില്‍നിന്നുമെത്തുന്ന നാൽപ്പതോളം കലാ-വാദ്യ-പ്രകടന സംഘങ്ങളും അണിനിരന്നു. ഇത് കേരളവും ഇന്ത്യയും ലോകവും സാനന്ദം ആഘോഷിച്ച മനുഷ്യ മഹാ സംഗമം. കലുഷമായ വർത്തമാന കാലത്ത് പുണ്യ പ്രവാചകൻ മുഹമ്മദ് റസൂലുല്ലാ (സ)യുടെ മനുഷ്യ സ്നേഹ വിളംബരമായി മാറിയ റാലി; മഹാനായ സൂഫീ ഗുരു നാഇബ് ഖുത്ബുസ്സമാന്റെ അജയ്യ നേതൃത്വവും മനുഷ്യത്വത്തോടുള്ള അമൂല്യമായ കരുതലും ദൈവാനുഗ്രഹത്തിന്റെ അത്ഭുതവും പൊതുമണ്ഡലത്തിൽ നിറഞ്ഞു നിന്ന മുഹൂർത്തം. പെരുമഴയുടെ ജാഗ്രതകൾക്കിടയിൽ മഹാറാലിയുടെ രണ്ടര മണിക്കൂർ മാത്രം മഴ മാറി നിന്ന ഖുദ്റത്തിന്റെ ചരിത്രം രചിച്ച മഹാറാലി. മതിലു കെട്ടിയകറ്റിയ മനുഷ്യ മനസ്സുകളെ ചേർത്തു നിർത്തിയ, ചിതറിയകന്ന ജനതകളെ മാനവികതയിലേക്ക് മടക്കി വിളിച്ച, വെറുപ്പിന്റെയും വൈരത്തിന്റെയും തീവ്ര പ്രത്യയശാസ്ത്രങ്ങളെ തുടച്ചു നീക്കാൻ ഊർജ്ജം പകർന്ന ഹൃദയ ശുദ്ധിയുടെ മഹത്വമുണർത്തിയ മഹാറാലി!
CONTACT US : +91 484 260 9003 linktr.ee/jeel... Facebook : / jeelanistudycentre Instagram : instagram.com/... Twitter : / jeelanistudyctr Jeelani Trust Jeelani Shareef, East Desom, Aluva Founded by : Quthbuzzaman Dr. Sheikh Yousuf Sulthan Shah Qadiri Chishti, Aluva #quthbuzzaman #jeelanishareef #nizamia #Nizamiainstitute #inauguration #ceremony #aluva #kochi #ernakulam #kerala #sufi #sufism
Негізгі бет 'മനുഷ്യർക്കിടയിൽ മതിൽക്കെട്ടുകൾ വേണ്ട'-ജീലാനി നബിദിന റാലി Grand Milad Rally 2023 Sep.30 ALUVA-KERALA
Пікірлер: 149