വെള്ളം ജീവനുമുകളിലെത്തിയപ്പോൾ മലയാളികൾ ജാതി-മതം-ആചാരങ്ങളെല്ലാം മറന്നു പരസ്പരം കൈകോർത്തു. ദിവസങ്ങൾ പലത് കഴിഞ്ഞില്ല, ഒരു സുപ്രീം കോടതി വിധി നമ്മളെ വീണ്ടും ആചാരസംരക്ഷകരാക്കി മാറ്റി. ജാതി-മതം-വംശം എല്ലാം നോക്കി ചിലർ തെരുവുകൾ കൈയേറി. തങ്ങൾ അശുദ്ധരാണെന്ന് ഒരുക്കൂട്ടം കുലസ്ത്രീകൾ അട്ടഹസിച്ചു. മനുഷ്യർ ഇത്ര വേഗം തിരിഞ്ഞു നടക്കുവാൻ എന്താണ് കാരണം? പലരും പല കാരണങ്ങൾ നിരത്തി. കുടുംബം, മതം, സമൂഹമടക്കമുള്ള പുരുഷാധിപത്യയിടങ്ങൾ ചോദ്യം ചെയ്യപ്പെട്ടു. എന്നാൽ പ്രശ്നം അതിനുമപ്പുറമാണ്. ഈ ഇരുണ്ട യാഥാർത്ഥ്യങ്ങളെ ചികഞ്ഞെടുത്ത് മനുഷ്യകുലത്തിനെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയാണ് മൈത്രേയൻ. Here you can experience Satire at its hardest form...
#maitreyan #maithreyan #Maitrya Maitreyan
Негізгі бет Фильм және анимация മനുഷ്യരും പന്തീരാണ്ടുകാലം കുഴലിൽ കിടന്ന വാലും - Maitreya Maitreyan's Full Interview
Пікірлер: 68