For Enquiries Jayadev: 9633605205
*** Follow us on ***
Instagram: / travel_gunia
Facebook: / travelguniaamindfultra...
WhatsApp: wa.me/message/...
ശ്രീബുധൻ കൊസല രാജ്യം ഉപേക്ഷിച്ചു പോന്നത് തന്റെ പ്രജകൾക്ക് വേണ്ടിയായിരുന്നില്ല. പൊതുവെ ഭരിക്കുന്ന ആളുകൾ അത് ഉപേക്ഷിക്കുന്നതിലും തുടരുന്നതിലും ഭരിക്കപ്പെടുന്നവർ ഇടപെടാൻ ആധുനിക ജനാധിപത്യ രീതിയിൽപോലും പരിമിതികൾ ഉണ്ട്. പണ്ടത്തെ രാജഭരണ കാലത്ത് അത് തീരെ പ്രതീക്ഷിക്കേണ്ട. പക്ഷെ നമ്മുടെ കേരളത്തിൽ ഒരു രാജാവ് ആക്കാലമത്രയും കണ്ടു ശീലിച്ച കീഴ് വഴക്കങ്ങൾ പാടെ മാറ്റി മറിച്ചുകൊണ്ട് തന്റെ രാജകൊട്ടാരം പൊതുജനങ്ങൾക്ക് വിട്ടുകൊടുക്കുന്നു. എന്നിട്ടവിടെ ഒരു വിദ്യാലയം സ്ഥാപിക്കുന്നു. ഒരു നാട്ടിൽ നല്ലൊരു വൈദ്യൻ ഉണ്ടെങ്കിൽ പതിയെ അവിടെ ഒരു ചികിത്സയും വേണ്ടാതാകും. ആ നല്ല വൈദ്യനുൾപ്പെടെ ഒരു വൈദ്യനും പിന്നൊരു ജോലിയും ഇല്ലാതാകും. അതുപോലെ തന്നെ നല്ലൊരു രാജാവായിരുന്നു കൊച്ചി രാജാവ് ശ്രീ മൂലം തിരുനാൾ രാമവർമ്മ. അദ്ദേഹം തന്റെ മികവാർന്ന ഭരണം അവസാനിപ്പിക്കുമ്പോഴേക്കും നാട്ടിൽ രാജ ഭരണം തന്നെ ഇല്ലാതാവുന്ന സ്ഥിതി വന്നു. പഴയ കൊച്ചി രാജ്യം ഇന്ന് എറണാകുളം, തൃശ്ശൂർ ജില്ലകളിൽ വ്യാപിച്ചുകിടക്കുന്നു. അന്നത്തെ രാജാവിന്റെ അമ്മക്കൊട്ടാരമാണ് ഇന്ന് ചേലക്കരയിലെ ശ്രീമൂലം സ്കൂൾ. തൊണ്ണൂറ് വർഷം മുൻപാണ് രാമവർമ്മ തമ്പുരാന്റെ തന്നെ പേരിൽ ഈ വിദ്യാലയം ആരംഭിക്കുന്നത്. ഇത്തരം ജനോപകാര തീരുമാനങ്ങൾ ധാരാളം നടപ്പിലാക്കിയായിരുന്നു കൊച്ചി രാജാവിന്റെ ഭരണം. തന്റെ ആനകളുടെ സ്വർണ്ണ നെറ്റിപ്പട്ടങ്ങൾ വിട്ടുകൊടുത്തുകൊണ്ടായിരുന്നു ഷൊർണൂർ കൊച്ചി റെയിൽവേ പാത അന്ന് അദ്ദേഹം യാഥാർഥ്യമാക്കിയത്. കേവലമൊരു കെട്ടിടം വിദ്യാലയം നടത്തിപ്പിന് കൈമാറി എന്നല്ല, മറിച് സകല സജീകരണങ്ങളോടും പ്രവർത്തിച്ചു പോന്നിരുന്ന രാജഭരണം അവസാനിപ്പിച്ചു ജനാധിപത്യം പുലരാൻ രാജാവ്തന്നെ മുന്നിൽ നിന്ന് ശ്രമിച്ചു. അന്നത്തെ കൊട്ടാരത്തിന്റെ ഭാഗമായിരുന്ന തടവറകളും മറ്റ് പലകെട്ടിടങ്ങളും കാലക്രമെണെ പൊളിച്ചു മാറ്റി. ഒടുവിൽ അവശേഷിക്കുന്നത് നാടുമുറ്റത്ത് രാജാവ് നട്ടുവളർത്തിയ കരിമ്പനയും അതിനു ചുറ്റിലുമായ് വലിയൊരു എട്ടുകെട്ടും. അന്ന് ശത്രുക്കളിൽ നിന്നുള്ള ആക്രമണങ്ങളെ മുൻകൂട്ടിക്കണ്ട് രാജാവിനും കുടുംബാങ്ങൾക്കും പെട്ടെന്ന് രക്ഷനേടാനായി പണിതെടുത്ത നിലവറയിലെ തുരങ്ക പാത ഇന്ന് ഭീതിജനകമായൊരു കാഴ്ചയായി തുടരുന്നു. കുട്ടികൾ അക്ഷരം പഠിക്കുന്ന വിദ്യാലയത്തിലാണ് ഇത്തരം കാഴ്ചകൾ എന്നുള്ളതാണ് ഇന്ന് നമ്മളെ ഈ സ്ഥലം കൂടുതൽ ഗൗരവത്തോടെ സമീപിക്കാൻ പ്രേരിപ്പിക്കുന്നത്. നിത്യ ജീവിതത്തിൽ നമ്മൾ പെരുമാറുന്ന പല ഇടങ്ങളുടെയും പിന്നിൽ ഇത്തരം കഥകളും ചരിത്രങ്ങളും ഒളിഞ്ഞിരിപ്പുണ്ടാകാം. ഒന്ന് ശ്രദ്ധിച്ചു നടന്നാൽ അവയോരോന്നും നമ്മുടെ മുന്നിൽ തെളിഞ്ഞു വരും. വരും തലമുറയ്ക്ക് വേണ്ടി ഇത്തരം പുരാതന തിരുശേഷിപ്പുകൾ കാത്തു സൂക്ഷിക്കാൻ എല്ലാവർക്കും സാധിക്കട്ടെ.
#smtschoolchelakkara #TravelGunia #SreeMoolamThirunal HigherSecondarySchool #Chelakkara #SMTschool
Негізгі бет മരണമില്ലാത്ത രാജകൊട്ടാരം | SMT School Chelakkara | TravelGunia | Vlog 80
Пікірлер: 143