പുരാവസ്തുക്കളോട് ഇഷ്ടവും, അത്ഭുതവും ഇല്ലാത്തവർ വിരളമായിരിക്കും. എനിക്ക് എന്നും പുരാവസ്തുക്കളോട് ഭയ ഭക്തി ബഹുമാനമാണ്, കാരണം മൺമറഞ്ഞുപോയ മഹത്തായ കാലഘട്ടത്തിൻ്റെയും, വ്യക്തികളുടെയും തിരു ശേഷിപ്പുകളാണ്. ഞാനെന്ന വ്യക്തി ഒരിക്കലും അവയെക്കുറിച്ച് ആഴത്തിൽ പടിക്കുവാൻ ശ്രമിച്ചിരുന്നില്ല, അതിനുള്ള കഴിവ് എനിക്ക് ഉണ്ടെന്ന് തോന്നിയിട്ടുമില്ല. ആദ്യമായി ഹിമാലയം കാണുന്ന യാത്രികൻ്റെ ആശ്ചര്യത്തോടെ അത് ആസ്വധിക്കാനുള്ള കഴിവെ എനിക്കുള്ളു. മോൺസൻ്റെ വീട്ടിലെ ആദ്യ കാഴ്ച തന്നെ എന്നെ സ്തബ്ധനാക്കിയിരുന്നു.... പന്ത്രണ്ടടിയോളം ഉയരമുള്ള വിശ്വരൂപവും, ഗണപതി ശില്പവും! അവയുടെ പഴക്കമല്ല എന്നെ ആകർഷിച്ചത് അത് കൊത്തിയുണ്ടാക്കിയ ശില്പിയുടെ കഴിവിന്നെയാണ്. എന്തെല്ലാം വ്യാജമായാലും ആ ദാരുശില്പങ്ങൾ പണിത ശില്പിയും, അദ്ദേഹത്തിൻ്റെ കഴിവും സത്യമാണ്. പിന്നീട് കണ്ട പുരാവസ്തുക്കൾക്ക് എല്ലാം തന്നെ മോൺസൻ്റെ വാക്കുകൾ സാധൂകരിക്കാൻ പോന്ന രേഖകളും, ആ മ്യൂസിയത്തിൽ എനിക്ക് മുൻപ് വന്നു പോയ പ്രഗൽഭന്മാരുടെ ചിത്രങ്ങളും പോരെ എന്നെപ്പോലെ ഒരു സാധാരണക്കാരന് വിശ്വസിക്കുവാൻ. എന്നാൽ ഇന്ന് ആ വിശ്വാസം എല്ലാം എനിക്ക് പറ്റിയ അബദ്ധമാണെന്ന് മനസ്സിലാക്കുന്നു. ആയതിന് എല്ലാവരോടും ക്ഷമ ചോദിക്കുന്നു.
Негізгі бет #monsonmavunkal
Пікірлер: 1,4 М.