മുട്ട വീട്ടിൽ ഉണ്ടോ ?? ഇങ്ങനെയായിരുന്നു അമ്മച്ചി ഓംലെറ്റ് ഉണ്ടാക്കിയിരുന്നത്. ഒരിക്കലെങ്കിലും ഇതുപോലൊരു ഓംലറ്റ് ഉണ്ടാക്കി കഴിച്ചുനോക്കൂ.. പറഞ്ഞറിയിക്കാൻ കഴിയില്ല മക്കളെ ഇതിന്റെ രുചി..
ആവശ്യമുള്ള സാധനങ്ങൾ :
കോഴിമുട്ട - 3 എണ്ണം
പച്ചമുളക് - 3 എണ്ണം
തക്കാളി - 1 എണ്ണം
സവോള - 1 എണ്ണം
കറിവേപ്പില - 2 തണ്ട്
കുരുമുളക് - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ
മുട്ട നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് അരിഞ്ഞെടുത്തു വെച്ച സവോളയും,തക്കാളിയും, പച്ചമുളകും, കുരുമുളകുപൊടിയും, കറിവേപ്പിലയും, ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഒരു പാൻ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് പാൻ ചൂടാകുമ്പോൾ അതിലേക്ക് ഈ മിക്സ് ഒഴിച്ച് ഇരു വശവും വേവിച്ചെടുക്കുക. അപാര രുചിയിൽ നല്ലൊരു ചൂട് ഓംലറ്റ് കഴിക്കാം....
Негізгі бет മുട്ട വീട്ടിൽ ഉണ്ടോ ?? പറഞ്ഞറിയിക്കാൻ കഴിയില്ല ഇതിൻ്റെ രുചി..!! 👌 | Amazing Egg Omelette
Пікірлер: 62