കേരളത്തിലെ പള്ളികളിൽ ഏറ്റവും പഴക്കമുള്ള മുസ്ലീം പള്ളികളിൽ ഒന്നാണ് കോഴിക്കോട് കുറ്റിച്ചിറയിൽ സ്ഥിതി ചെയ്യുന്ന മുച്ചുന്തി പളളി. പള്ളി നിർമിച്ച കാലവർഷം കൃത്യമായി എവിടെയും രേഖപ്പെടുത്തിവച്ചിട്ടില്ല എങ്കിലും എ.ഡി. പതിമൂന്നാം കാലഘട്ടത്തിലാണെന്ന് പൊതുവെ വിശ്വസിക്കപെടുന്നു. എ.ഡി 1674 ൽ പള്ളിയിൽ ചില അറ്റകുറ്റപണികൾ നടത്തിയതായി പള്ളിയുടെ മച്ചിൽ ആലേഖനം ചെയ്തിട്ടുണ്ട്.'മുച്ചിയൻ' എന്ന അറബി വ്യാപാരി നിർമ്മിച്ച ഈ പളളിക്ക് നിത്യചെലവ് നൽകിയത് സാമൂതിരി രാജാവായിരുന്നത്രെ! മഹാകവി മോയിൻകുട്ടി വൈദ്യർ 'ഉഹ്ദ് പടപ്പാട്ട് 'എഴുതിയത് ഈ പളളിയുടെ മുകളിൽവച്ചായിരുന്നു. ചരിത്രലിപിയായ വട്ടെഴുത്തിൽ ഒരുപാട് ശിലാരേഖകൾ പളളിയുടെ ചുമർ പ്രതലങ്ങളിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. പളളിയിലെ ചില രേഖകളിൽ സാമൂതിരി രാജാക്കൻമാരുടെ ചരിത്രത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. പതിനേഴാം നൂറ്റാണ്ട് വരെ വിദേശങ്ങളിൽ നിന്നും മറ്റും മതപഠനത്തിനായി വിദ്യാർത്ഥികൾ പള്ളിയിൽ വന്നതായി രേഖകളുണ്ട്.സദഖത്തുളള എന്ന സൂഫിവര്യൻ നിരവധി വർഷം പളളിയിൽ താമസിച്ച് മതപ്രബോധനം നടത്തിയതായി ചരിത്രം പറയുന്നു. അത്യപൂർവങ്ങളായ നിരവധി നാണയശേഖരങ്ങൾ പള്ളിയിൽ സൂക്ഷിച്ചിരിക്കുന്നു.കരിങ്കല്ലുകളുപയോഗിച്ചാണ് പള്ളി നിർമ്മിച്ചിരിക്കുന്നത്. ക്ഷേത്രങ്ങളുടെ രൂപകല്പനപോലെ മരത്തടിയിലാണ് പള്ളിയുടെ മേൽക്കൂര പണിതിരിക്കുന്നത്. പള്ളിയുടെ പ്രധാന വാതിലുകളിലും മച്ചിലും എല്ലാം മനോഹരമായ കൊത്തുപണികളാൽ സമ്പന്നമാണ്. ഹിന്ദു-മുസ്ലിം സാംസ്കാരിക ഐക്യങ്ങളുടെ സാക്ഷ്യമായി പത്മദളാകൃതിയിലാണ് തട്ടും തുലാങ്ങളും വാതിൽപൊളികളും പണികഴിപ്പിച്ചിരിക്കുന്നത്. തെക്കേ പുറത്ത് (കോഴിക്കോട് റെയിൽവേ സ്റ്റേഷന് പുറത്ത് വശത്തായി കോഴിക്കോട് ബീച്ചിനോട് ചേർന്ന പ്രദേശം) കുറ്റിച്ചിറ എന്ന സ്ഥലത്ത് മുച്ചന്തി പള്ളി കൂടാതെ വേറേയും പുരാതന പള്ളികൾ ഉണ്ട്. അതിന്റെ വിശേഷങ്ങൾ മറ്റൊരിക്കൽ.ഇത്തരത്തിൽ നിരവധി വ്യത്യസ്ഥവും കൗതുകകരവുമായ വീഡിയോകൾ കാണുവാനായി AbhiS Media ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
- 3 жыл бұрын
Muchunthi Palli | മുച്ചുന്തി പളളി | കുറ്റിച്ചിറ | കോഴിക്കോട് | ഏറ്റവും പഴക്കമുള്ള മുസ്ലീം പള്ളി |
- Рет қаралды 19,635
Пікірлер: 49