Copyright Reserved**
ഓം ശ്രീ ഗുരുവായൂരപ്പാ ശരണം🙏
മേൽപ്പത്തൂർ ഭട്ടപാദരാൽ വിരചിതമായ ശ്രീമന്നാരായണീയം സാധാരണ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ക്ലാസുകളുടെ മുഖ്യ ലക്ഷ്യം. ഒപ്പം സംസ്കൃത ഭാഷ തികച്ചും ലളിതവും അനായാസകരവുമായി പഠിക്കുവാനുള്ള സുവർണ്ണാവസരവും ഒരുക്കിയിട്ടുണ്ട്.
നാരായണീയം 1 മുതൽ 12 വരെ ദശകങ്ങളുടെ ക്ലാസുകൾ സുപഥയുടെ 30 ഓളം വരുന്ന വാട്ട്സ് ആപ്പ് കൂട്ടായ്മയിലൂടെ സജ്ജനങ്ങൾക്കായി പങ്കുവെച്ചു കഴിഞ്ഞു. ഈ ക്ലാസുകൾ ഉടനെ തന്നെ ഈ youtube ചാനലിലും Upload ചെയ്യുന്നതായിരിക്കും.
നാരായണീയം കൂടാതെ ഒട്ടേറെ സുഭാഷിതങ്ങളും ഭഗവത് സ്തുതികളും പുരാണേതിഹാസങ്ങളും ശുഭചിന്തകളും നിങ്ങളുമായി സുപഥയുടെ KZitem ചാനലിലൂടെ പങ്കുവെയ്ക്കുന്നതാണ്.
ജാതി-മത-രാഷ്ടീയ - വർഗ്ഗ-വർണ്ണ വ്യത്യാസങ്ങൾക്ക് അതീതമായ മാനവികതയിലൂന്നിയാണ് നമ്മൾ മുന്നോട്ട് പോകുന്നത്.
PLEASE SUBSCRIBE THE CHANNEL,
LIKE THE VIDEO CLASSES,
SHARE WITH YOUR FAMILY& FRIENDS🙏
🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔
ഇന്നത്തെ പാഠഭാഗം
ശ്രീമന്നാരായണീയം ദശകം 1
ഭഗവാൻ്റെ സ്വരൂപവും മഹാത്മ്യവും
വൃത്തം - സ്രഗ്ധര
1.3
പദച്ഛേദം
യത് + തത്
പരാഭ്യാം + അപരികലനത:
ഭൂതൈ: + ഭൂതേന്ദ്രിയൈ: + തേ
വപുഃ + ഇതി
സ്വച്ഛത്വാത് + യത് + അച്ഛാദിതപരസുഖചിദ്ഗർഭനിർഭാസരൂപം
അന്വയം - പരാഭ്യാം അപരികലനത: നിർമ്മലം യത് തത് സത്വം തേന താവത്
ഭൂതൈ: ഭൂതേന്ദ്രിയൈ: തേ വപുഃ ഇതി വ്യാസവാക്യം ബഹുശ: ശ്രൂയതേ യത് തത്
സ്വച്ഛത്വാത് അച്ഛാദിതപരസുഖചിദ്ഗർഭ നിർഭാസരൂപം തത് ശ്രുതിമതിമധുരേ സുഗ്രഹേ തേ വിഗ്രഹേ ധന്യാ രമന്തേ.
വാക്കുകളുടെ അർത്ഥം
പരാഭ്യാം - മറ്റു രണ്ടു ഗുണങ്ങളായ രജസ്തമസ്സുകളോട്
അപരികലനത: - കലരാത്തതിനാൽ
വപുഃ - ശരീരം
ബഹുശ: - പല പ്രാവശ്യം
ശ്രൂയതേ - കേൾക്കപ്പെടുന്നു
സ്വച്ഛത്വാത് - പരിശുദ്ധത നിമിത്തം
അച്ഛാദിതപരസുഖചിദ്ഗർഭനിർഭാസരൂപം - മറയ്ക്കപ്പെടാത്ത പരമാനന്ദം തുളുമ്പി നില്ക്കുന്ന ജ്ഞാനത്തിൽ പ്രതിഫലിക്കുന്ന രൂപം
ശ്രുതിമതിമധുരേ - ചെവികൾക്കും മനസ്സിനും മധുരമായത്
സുഗ്രഹേ - അനായാസം അറിയാൻ കഴിയുന്നത്
രമന്തേ - ആനന്ദതുന്ദിലരായിത്തീരുന്നു
1.4
പദച്ഛേദം
സത്വം + ആഹു: + തദാത്മാ
കസ്മാത് + നോ
നിഷ്കള: + ത്വം
സകള: + ഇതി
വച: + ത്വത്കലാസു + ഏവ
അന്വയം - ഭൂമൻ! നിഷ്കമ്പേ നിത്യപൂർണ്ണേ നിരവധിപരമാനന്ദപീയൂഷ രൂപേ നിർല്ലീനാനേകമുക്താവലിസുഭഗത മേ നിർമ്മലബ്രഹ്മസിന്ധൗ വിമലതരം സത്വം കല്ലോലോല്ലാസതുല്യം ഖലു
ആഹു: തദാത്മാ ത്വം കസ്മാത് നോ നിഷ്കള: സകള: ഇതി വച: ത്വത്കലാസു എവ.
വാക്കുകളുടെ അർത്ഥം
ഭൂമൻ - പൂർണമായവനേ
നിഷ്കമ്പേ - ചനമില്ലാത്തത്
നിരവധിപരമാനന്ദപീയൂഷരൂപേ - അതിരില്ലാത്ത പരമാനന്ദമെന്ന അമൃത സ്വരൂപത്തോടു കൂടിയ
നിർല്ലീനാനേകമുക്താവലിസുഭഗതമേ - നിശ്ശേഷം ലയിച്ചുചേർന്ന അനേകം മുത്തുകളുടെ സമൂഹംകൊണ്ട് ഏറ്റവും
മനോഹരവുമായ
നിർമ്മലബ്രഹ്മസിന്ധൗ - നിർമലമായ ബ്രഹ്മമെന്ന സമുദ്രത്തിൽ
വിമലതരം - ഏറ്റവും പരിശുദ്ധമായ
കല്ലോലോല്ലാസതുല്യം - തിരമാലയുടെ ചലനത്തോടു തുല്യം
ആഹു: - (ജ്ഞാനികൾ) പറയുന്നു
നിഷ്ല: - കലകളില്ലാത്തവൻ
സകല: - കലകളോടുകൂടിയവൻ
🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔
**Copyright -:
All the content published in this channel is protected under copyright law and should not be used or reproduced in full or part , without creator's ( Dr. Syam Malayil alias
Dr. Syam M S) prior permission.
The right and credit of photos and background music is reserved to its respective creators.
Special credits to Pinterest.com for pictures & No copyright song factory youtube channel for royalty free music.
For queries feel free to contact in our mail id - : supathaschoolktm@gmail.com & mssyammalayil@gmail.com
Ph: 8089462210
Негізгі бет നാരായണീയം ദശകം 1 ഭഗവാൻ്റെ സ്വരൂപവും മാഹാത്മ്യവും/ശ്ലോകം3&4/NarayaniyamDasaka1Sloka3&4/Supatha/DrSyam
Пікірлер: 238