വയനാട് മുണ്ടക്കൈയിലുണ്ടായ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ മേജര്‍ ജനറല്‍ വി ടി മാത്യു മടങ്ങി. മേജര്‍ ജനറലിന് സ്നേഹവും ആദരവും അറിയിച്ച് ജില്ലാ കളക്ടര്‍ ഡി ആര് മേഘശ്രീ യാത്രയയപ്പ് നല്കി. ബംഗളൂരുവിലുള്ള കേരള കര്‍ണാടക ഹെഡ് ക്വാര്‍ട്ടേഴ്സില്‍ ഇരുന്ന് ഇനി ജില്ലയിലെ രക്ഷാപ്രവര്‍ത്തനങ്ങളും തെരച്ചിലും അദ്ദേഹം നീരിക്ഷിക്കും.നൂറുകണക്കിന് ആളുകള്‍ക്ക് രക്ഷനേടാന്‍ വഴി തുറന്നശേഷമാണ് മേജറിന്റെ മടക്കം. പ്രതികൂല കാലാവസ്ഥയില്‍ തീരെ പരിചയമില്ലാത്ത സ്ഥലമായിട്ട് കൂടി കൂടുതല്‍ പേരെ രക്ഷപ്പെടുത്തി വലിയ രക്ഷാദൗത്യം വിജയിപ്പിക്കാന്‍ സാധിച്ചതില്‍ ഏറെ സംതൃപ്തിയുണ്ടെന്ന് വി ടി മാത്യു മാദ്ധ്യമങ്ങളോട് പറഞ്ഞു. ആവശ്യമുണ്ടെങ്കില്‍ വീണ്ടും വയനാട് എത്തുമെന്നും മേജര്‍ ജനറല്‍ കൂട്ടിച്ചേര്‍ത്തു.ചൂരല്‍മല, മുണ്ടക്കൈ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടല്‍ നടന്ന ഉടന്‍ തന്നെ പൊലീസും അഗ്നിശമന സേനയും എന്‍ഡിആര്‍എഫും വിവിധ സേനാ വിഭാഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരുന്നു. ജൂലായ് 30ന് ഉച്ചയ്ക്കാണ് ഇന്ത്യന്‍ കരസേന സ്ഥലത്തെത്തുന്നത്.
#keralalandslide #mundakkailandslide #chooralmala
Негізгі бет നൂറുകണക്കിന് ആളുകളെ രക്ഷിച്ച ഹീറോ, മേജര്‍ ജനറല്‍ വി.ടി മാത്യുവിന് യാത്രയയപ്പ് | Landslide | Wayanad
Пікірлер