കുറവിലങ്ങാട് പള്ളിയിലെ മരിയൻ വോയ്സ് ഗായകസംഘം ശാലോം ടിവിയിലെ The Choir എന്ന പരിപാടിക്ക് വേണ്ടി ആലപിച്ച ഗാനം
-----------------------------------------------------
രചന: ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തിങ്കൽ
സംഗീതം : കെ. ജി. പീറ്റർ
റെക്കോർഡിങ് : സുബിൻ
സ്റ്റുഡിയോ : SAMA കോട്ടയം
നിർമ്മാണം : മരിയൻ വോയ്സ് , കുറവിലങ്ങാട്
------------------------------------------------------
നാഥാ നിന്നാലയത്തിൽ വന്നൂ ഞാൻ
തിരുമുറിവുകളിൽ നോക്കി നിന്ന നേരം
മേരിമാതാവ് അരികത്തായി അണഞ്ഞു വന്നു
എൻ കാതിൽ മന്ത്രിച്ചൂ നിൻ സ്നേഹത്യാഗം
കോറസ്
ഇതാണു മകനേ സ്നേഹം, ഇതാണു മകളേ ത്യാഗം
ഈ വഴിയാണു നിന്നാശ്രയം, ഇതാണു നിൻ്റെ പാത
ലോകത്തിലെങ്കിലും ലൗകികനാകാതെ
എല്ലാർക്കുമെല്ലാമായി തീർന്നീടാനായി
നിന്നെ വിളിച്ചുയർത്തിയ നാഥനേ
സ്നേഹത്താൽ അനുഗമിച്ചു ധന്യനാകു
സ്നേഹത്തിൻ വേദിയിൽ നീ ബലിയാകു
ത്യാഗത്തിൽ തീയിൽ നീ എരിഞ്ഞു തീരു
ഒന്നുമില്ലാതായ് ആരുമില്ലാതായി
എൻ ബലിയിൽ നിൻ ജീവനാം ഉപ്പു ചേർക്കു
--------------------------------------------------------------
© 2024 Marth Mariam Media Ministries
The copyright of this video is owned by Kuravilangad Church. Downloading, duplicating and re-uploading will be considered as copyright infringement.
Негізгі бет Nadhanin Aalayathil | നാഥാ നിൻ ആലയത്തിൽ | Marian Voice, Kuravilangad Church
Пікірлер: 1