#v146 #devotional #mookambika #devi #hindudevotionalsongs
Lyrics: K V Mohandas
Music: Anand P
Singers: Asha Anand, Ranjith Govind
Audio Mastering: C Dinesh
വരികൾ:
നാമങ്ങളായ്, ശ്രുതിലയമായ്
ഉണരൂ നീയുള്ളിൽ ദേവീ
നാദങ്ങളായ്.. വരവീണയിൽ
രാഗങ്ങളാകില്ലെ നീ.. (നാമങ്ങളായ്..)
അടിയന്റെയാത്മാവിൽ ഇതളുവിരിക്കുന്ന
കമലം നീ തന്നെ ദേവീ
അശരണയാണെന്നുമെൻ നാവിൽ നീ
നിറയൂ.. നിറയൂ.. സംഗീതമായ്...!
വിദ്യാദേവീയെന്നും ഉയരുന്നൂ നിൻ നാമം
പടരൂ നീയെന്നുള്ളിൽ..
സ്വരമായ്, ജതിയായ് നിത്യം...
(2)
(നാമങ്ങളായ്..)
അറിവിന്റെ പാലാഴി തിരകളിലുറയുന്ന
അമൃതം നീ തന്നെ ദേവീ
അവിവേകിയാമെന്റെ കൈക്കുമ്പിളിൽ നീ
തരുമോ.. തരുമോ..
ജ്ഞാനാമൃതം...!
വിദ്യാദേവീയെന്നും ഉയരുന്നൂ നിൻ നാമം
പടരൂ നീയെന്നുള്ളിൽ..
സ്വരമായ്, ജതിയായ് നിത്യം...
(2)
(നാമങ്ങളായ്...)
🙏
Негізгі бет Namangalaay...| Devotional | Asha Anand | Anand | K V Mohandas | നാമങ്ങളായ് | ദേവി ഭക്തിഗാനം.. 🙏
Пікірлер: 49