നീയെന്റെ വീണയില്‍ ഒരുസ്വരം മാത്രം പാടാനറിയാതെ നിന്നു
ആ സ്വരം കേള്‍ക്കുവാന്‍ എന്മനമെപ്പോഴും വെറുതേ കാതോര്‍ത്തിരുന്നു
ഞാനൊരു തോണിയില്‍ തുഴയുന്നു ദൂരെ വര്‍ണ്ണശലഭമായ് മെല്ലെ
രാകേന്ദുമേഘമായ് നീയെന്റെ മേനിയില്‍ സിന്ദൂരതിലകമായില്ലെ
ശ്യാമസുമംഗലി തീരത്തു ഞാനെന്നും വഴിയറിയാതെ നിന്നില്ലേ
ആകാശച്ചോട്ടിലെ കുഞ്ഞിളം ചില്ലയില്‍
പൊന്നൂഞ്ഞാലാടുന്നേരം
ജാലകപ്പാളികള്‍ മെല്ലെ തുറന്നു നീ
മിഴിപാതി ചാരി നിന്നില്ലേ
പതിവായി പൗര്‍ണ്ണമി പടിവാതിലില്‍ വന്നുണര്‍ത്തിയ
പൂഞ്ചെണ്ടൊടിഞ്ഞുപോയി
എന്നുമെന്നോര്‍മ്മയില്‍ നോവിന്റെ ചില്ലയില്‍
ഞാനറിയാതെ മയങ്ങിപ്പോയി
മതിമറന്നെന്നെനീ പുല്കുവാന് വൈകിയ നേരത്ത്
ഞാനൊരു തീര്‍ത്ഥമായ്
മലരൊളി മാഞ്ഞുപോയ് അകലെയെന്നോര്മ്മയില്
മിഴികളിലൊഴുകുന്ന കണ്ണീരായി
പുലരിവെളുപ്പിന് ഒരുമഴത്തുള്ളിയായ്
നീയെന്റെ മുന്നില്‍ വന്നുപോയ്
ഇനിയെന്ന് കാണുമെന്നോര്‍ത്ത് ഞാനിരുന്നപ്പോള്‍
ഇനി വരില്ലെന്ന് നീ പറഞ്ഞുപോയി
Composed and sung by Krishna Raaj
Негізгі бет Фильм және анимация Nee ente veenayil | Malayalam Light music | Lalithaganam | Youth festival song | ലളിത ഗാനം | മലയാളം
Пікірлер