നിത്യസ്നേഹത്താലെന്നെ അവൻ സ്നേഹിച്ചു
അളവില്ലാത്ത തൻ കരുണയാൽ
നീക്കിയെൻ അശുദ്ധിയെല്ലാം
യേശുവേ പ്രാണനാഥാ
നിന്നോടു ചേരുന്നതെനിക്കു ഭാഗ്യം
ഹല്ലേലൂയ്യാ പാടിടും ഞാൻ
ശോഭിതനഗരത്തെ കാണുന്നിതാ
യോർദ്ദാനെ ഭയപ്പെടുമോ ഇനി
കാണുന്നെൻ യേശുവേ മറുകരയിൽ
സൗഖ്യദായകനേശു നടത്തുന്നെന്നെ
അവനടിച്ചാലും ആയതെനിക്കു
നന്മയ്ക്കായ് തീർന്നിടുമേ;-
നിൻ വിശ്രാമത്തിലണയും വിശുദ്ധർ ഗണം
കാന്തയായ് വാഴുമേ സ്വർഗ്ഗത്തിൽ
ഇതിൽപരം ഭാഗ്യമുണ്ടോ?
Негізгі бет നിത്യസ്നേഹത്താലെന്നെ അവൻ സ്നേഹിച്ചു | Nithya Snehathal enne Avan Snehichu | Zionsingers Vennikulam |
Пікірлер: 30