സംരംഭക സ്വപ്നങ്ങള്‍ കൊണ്ടു നടന്ന കോഴിക്കോടുകാരന്; ഇര്‍ഷാദ്. പഠന ശേഷം സൗദിയിലേക്ക് അഞ്ച് വര്‍ഷത്തെ പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലേക്ക്. പിന്നാലെ വിവാഹവും. സംരംഭക സ്വപ്നവുമായി കൊച്ചിയിലേക്കു വണ്ടി കയറി. തുടക്കം മോശമായില്ല. ഫ്ലാറ്റുകള്‍ വിദേശികള്‍ക്കും അറബികള്‍ക്കും വാടകയ്ക്ക് നല്കുന്ന സംരംഭത്തിന് തുടക്കമിട്ടു. മിച്ചം പിടിച്ച പണവും പലരില്‍ നിന്നും കടം വാങ്ങിയ തുകയുമായി സുഹൃത്തിനൊപ്പം റസ്റ്റോറന്റ് ബിസിനസിലേക്ക്. ഇരുന്നിട്ട് കാലു നീട്ടാം എന്ന പഴഞ്ചോല്ലിനെ മറന്നു ഇരിക്കുന്നതിനു മുന്‍പേ ഇര്‍ഷാദും സുഹൃത്തും ഒന്നിനു പിറകെ ഒന്നായി ഒന്‍പത് റസ്റ്റോറിന്റിന് തുടക്കമിട്ടു. പഴഞ്ചൊല്ലില്‍ പതിരില്ല. ഒന്നിനു പിന്നാലെ ഒന്നായി ഓരോ റസ്റ്റോറന്റും പൂട്ടി. ഇര്‍ഷാദിന് കോടികളുടെ കടം. നാട്ടില്‍ നില്‍ക്കാനാവില്ല. വിസിറ്റിങ് വിസയ്ക്ക് ദുബൈയിലെത്തി. ഹോസ്റ്റലില്‍ റൂം വാടകയ്ക്ക് എടുത്ത് ഇടയ്ക്കു ചെയ്തിരുന്ന ട്രേഡിങ് പൊടിതട്ടിയെടുത്തു.. തുടക്കം പരാജയം. അടുത്ത ശ്രമത്തിൽ ക്രിപ്റ്റോ കറന്‍സിയിലാണ് ട്രേഡിങ് നടത്തിയത്. 1000 ഡോളര്‍ ട്രേഡ് നടത്തി 1500 ഡോളര്‍ നേടി. പിന്നീട് 50,000 ഡോളര്‍. അതും മികച്ച ലാഭത്തിലേക്ക്. വിവിധ കമ്പനികളുടെ അക്കൗണ്ട്സ് സോഫ്റ്റ് വെയര്‍ സംവിധാനത്തിലൂടെ ട്രേഡ് നടത്തി. ഒരു മുറിയിലിരുന്നു ഇര്‍ഷാദ് നേടിയത് 300 കോടി രൂപയുടെ ബിസിനസ്. പിന്നാലെ നാട്ടിലേക്ക് ഇര്‍ഷാദ് മടങ്ങി. കടങ്ങള്‍ മുഴുവനും വീട്ടി. ഇന്ന് ട്രേഡിങ് നടത്തുന്നതിനൊപ്പം, കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് മാളില്‍ ട്രേഡിങ് ഇന്‍സ്റ്റിറ്റ്യൂട്ടിനും തുടക്കമിട്ടു. ഓണ്‍ലൈനും ഓഫ് ലൈനും ക്ലാസുകള്‍. ഇർഷാദിന്റെ സ്പാർക്കുള്ള കഥ കേൾക്കാം...
SPARK - Coffee with Shamim Rafeek
Client details: Muhammed Irshad T.
IG TRADE EXCELLENCE
Contact: +91 75580 16845
www.instagram....
#entesamrambham #sparkstories #igtradeecellence
Негізгі бет ഒറ്റമുറിയിലിരുന്ന് ക്രിപ്റ്റോ ട്രേഡിങ്ങിലൂടെ യുവാവ് നേടിയത് 300 കോടിയുടെ ബിസിനസ് | SPARK STORIES
Пікірлер: 230