നാഗ കന്നി - നാഗ കന്യ തെയ്യം:
നാഗാരാധനയുടെ ഭാഗമായുള്ള തെയ്യങ്ങളില്‍ പ്രസിദ്ധമായ തെയ്യങ്ങളാണ് നാഗകന്നി, നാഗരാജന്, നാഗത്താന്, നാഗപ്പോതി മുതലായവ. മിക്കവാറും എല്ലാ കാവുകളിലും സര്പ്പരക്കാവുകള് ഉള്ളതായി കാണാന്‍ കഴിയും. കയ്യത്ത് നാഗം, മുയ്യത്ത് നാഗം, ഏറുമ്പാല നാഗം, കരിപ്പാല്‍ നാഗം, എടാട്ട് നാഗം എന്നീ പ്രസിദ്ധങ്ങളായ നാഗ സങ്കേതങ്ങളിലും ചില ഗൃഹങ്ങളിലുമാണ് നാഗ ദേവതകളെ കെട്ടിയാടിക്കുന്നത്. പാല്ക്കടലിന്റെ നടുവിലുള്ള വെള്ളിമാന്‍ കല്ലിന്റെ അരികിലുള്ള മണിനാഗ മണിപ്പവിഴത്തിന്റെ സമീപത്തെ മണിനാഗപ്പുറ്റില്‍ നിന്നാണത്രെ ഈ ദേവതമാര്‍ ഉണ്ടായത്.
#theyyam#theyyamkerala #theyyamkali
Негізгі бет പാമ്പിനെ അനുസ്മരിപ്പിച്ച് നാഗകന്നി തെയ്യം | Nagakanni Theyyam
Пікірлер