പഞ്ചസാര രുചികരമാണെങ്കിലും ആരോഗ്യത്തിനും ഒപ്പം ചര്‍മത്തിനും ഏറെ ദോഷങ്ങള്‍ വരുത്തുന്ന ഒന്നാണ്.
രുചികരമാണെങ്കിലും ഏറെ ദോഷകരമായ ഒന്നാണ് പഞ്ചസാര. ഇത് പൊതുവേ 'വെളുത്ത വിഷം' എന്നാണ് അറിയപ്പെടുന്നത്. പൊതുവേ നാം ഇത് പ്രമേഹവുമായി ബന്ധപ്പെടുത്തിയാണ് പറയാറെങ്കിലും ഇത് നല്കുന്ന ആരോഗ്യപരമായ ദോഷങ്ങള്‍ ചെറുതല്ല. ആരോഗ്യത്തിന് മാത്രമല്ല ചര്‍മത്തിനും ദോഷം വരുത്തുന്നതാണ് ഇത്. കൃത്രിമ മധുരമായത് തന്നെയാണ് പ്രശ്നം.
അമിതമായ പഞ്ചസാരയുടെ ഉപയോഗം ശരീരഭാരം വർദ്ധിപ്പിക്കുകയും ശരീരത്തിൽ വീക്കം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ട്രൈഗ്ലിസറൈഡിന്റെ അളവ് ഉയർത്തുകയും ഉയർന്ന രക്തസമ്മർദ്ദത്തിനും രക്തധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടി ചുരുങ്ങുന്ന അവസ്ഥയ്ക്കും കാരണമാകുന്നു.
അമിതമായ പഞ്ചസാരയുടെ ഉപയോഗം ഹൃദ്രോഗം, പ്രമേഹം, കരൾ രോഗങ്ങൾ, പൊണ്ണ തടി, ത്വക്ക് രോഗങ്ങൾ, തുടങ്ങിയ പല ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം.
പഞ്ചസാര പൂർണമായോ അല്ലെങ്കിൽ ഭാഗികമായോ നിർത്തിയാൽ മേല്പറഞ്ഞ പല രോഗങ്ങളിൽ നിന്നും ഒരു പരിധി വരെ നമ്മുക്ക് പരിരക്ഷ ലഭിക്കുന്നതാണ്.
Негізгі бет പഞ്ചസാരയോട് നോ പറയണ്ട ....പക്ഷേ ആരോഗ്യം ഉറപ്പാക്കൂ......stay healthy
Пікірлер: 10