നമ്മുടെ തലച്ചോറിനു സുഗമമായി പ്രവർത്തിക്കുന്നതിന് തുടർച്ചയായുള്ള ഓക്സിജൻ വിതരണം ആവശ്യമാണ്. ഓക്സിജൻ വിതരണം തടസ്സപ്പെടുകയോ നിലയ്ക്കുകയോ ചെയ്യുമ്പോൾ തലച്ചോറിലെ കോശങ്ങൾ നശിച്ചുതുടങ്ങുന്നു. ഇത് പക്ഷാഘാതം (സ്ട്രോക്ക്) എന്ന അവസ്ഥയിലേക്ക് നയിക്കുന്നു.
lപ്രധാനമായും രണ്ട് തരത്തിൽ ആണ് സ്ട്രോക്ക് സംഭവിക്കുന്നത്. തലച്ചോറിലെ ധമനികളിൽ രക്തം കട്ടപിടിച്ച് ഉണ്ടാകുന്ന ഇസ്കിമിക്ക് (ischemic) സ്ട്രോക്കും രക്തക്കുഴലുകൾ പൊട്ടിയുണ്ടാകുന്ന ഹെമറാജിക് (hemorrhagic) സ്ട്രോക്കും
സാധാരണഗതിയിൽ വളരെ പെട്ടെന്നാണ് പക്ഷാഘാതം ഉണ്ടാകുന്നത്, അതിനാൽ തലചുറ്റലും, തലവേദനയും, ശരീരത്തിന്റെ സന്തുലനം നഷ്ടമാകലും, ശരീരത്തിന്റെ ഏതെങ്കിലും വശത്ത് തരിപ്പ് അനുഭവപ്പെടുക,
തുടങ്ങിയ വളരെ പെട്ടെന്നുള്ള ലക്ഷണങ്ങൾ ഉണ്ടാകും.
പക്ഷാഘാതത്തിന്റെ കാരണത്തിന്റെ അടിസ്ഥാനത്തിൽ, രോഗിയുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിന് അടിയന്തിരമായി മരുന്നുകൾ നൽകുന്നു. രക്തം കട്ടപിടിച്ചത് അലിയിക്കുന്നതിനും രക്തസമ്മർദവും കൊളസ്ട്രോൾ നിലയും കുറയ്ക്കുന്നതിനുമുള്ള മരുന്നുകൾ നൽകിയേക്കാം.
ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതും രോഗാവസ്ഥകളെ നിയന്ത്രിച്ചു നിർത്തുന്നതും പക്ഷാഘാതം ഉണ്ടാകുന്നതിനുള്ള സാധ്യതകൾ കുറയ്ക്കുന്നു.
Негізгі бет പക്ഷാഘാത മരണങ്ങൾ കൂടുന്നു...സ്ട്രോക്ക് കൂടുതൽ അറിയൂ
Пікірлер: 5