Song : Pichakappoonkaavukal...
Movie : No: 20 Madras Mail
Director : Joshiy
Lyrics : Shibu Chakravarthy
Music : Ouseppachan
Singers : MG Sreekumar & Chorus
പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം
പവൻ അത്രയും ഉരുകി വീണുപോയ്
പിച്ചള കുണുക്കുമിട്ടു വിണ്ണകം
കടന്നിത്ര വേഗം എങ്ങു മാഞ്ഞുപോയ്
നീലനഭസ്സിൻ മേഘപടത്തിൽ
മേലെ നിന്നിന്നുടഞ്ഞു വീണു താഴികക്കുടം [ പിച്ചക ]
വീണുടഞ്ഞ താഴികക്കുടം
ആരുരുക്കി മാല തീർത്തുവോ [ 2 ]
തീരങ്ങളിൽ തീർത്ത മൺകൂരയിൽ
തീയൂതിയൂതിയൂതിപൂന്തെന്നലോ
ആഴിതൻ കൈകളോ ആവണി പൈതലോ
ആരു പൊൻ ആലയിൽ തീർത്തു മിന്നും പതക്കങ്ങൾ [ പിച്ചക ]
കോടമഞ്ഞിൻ കോടി അഴിഞ്ഞു
താഴ്വരകൾ രാവിൽ ഉണർന്നു [ 2 ]
താരങ്ങളാം ദീപനാളങ്ങളിൽ
ആറാടും മേലേ വാനിൻ പൂവാടിയിൽ
വാരൊളി തിങ്കളിൽ തോണിയിൽ വന്നവൾ
ആരു പൊൻതാരക റാണിയോ ജം ജം ജം [ പിച്ചക ]
Негізгі бет Pichakappoomkavukal | No:20 Madras Mail | Mohanlal | Mammootty | Suchithra | Jagadish | Raju
Пікірлер: 254