#pooram #vela #valluvanad #festival
പൂതനും തിറയും
കാലില്‍ ചിലമ്പുകളും അരയില്‍ മണികളോടും കൂടിയുള്ള പൂതനും തിറയും. വള്ളുവനാടന്‍ ഗ്രാമങ്ങളിലും സമീപപ്രദേശങ്ങളിലും കുംഭം മീനം മാസങ്ങളില്‍ പൂതനും തിറയുമുണ്ടാകും. ദേവീക്ഷേത്രോത്സവങ്ങളോടനുബന്ധിച്ച് പെരുമണ്ണാന്, വണ്ണാന്‍ സമുദായക്കാര്‍ കെട്ടിയാടുന്ന പരമ്പരാഗതമായ ഒരു ക്ഷേത്രകലയാണിത്. തലയിലെ കിരീട (മുടി) മാണ് ഈ ദൈവക്കോലത്തിന്റെ ആകര്‍ഷണങ്ങളില്‍ പ്രധാനമായ ഒന്ന്. അര്ദ്ധവൃത്താകൃതിയിലാണിവ. തിറ തലയില്‍ വലുപ്പമുള്ള കിരീടമാണ് ധരിക്കുക. വലുപ്പം കൂടിയതിനാല്‍ തന്നെ മുടിയുടെ രണ്ടറ്റങ്ങളിലും ഓരോ മുണ്ടിന്റെ ഓരോ അറ്റം ബന്ധിച്ച് മറ്റേ അറ്റങ്ങള്‍ കൈകളില്‍ പിടിച്ച് തുലനം ചെയ്തുകൊണ്ടാണ് നൃത്തം ചെയ്യുക. പൂതത്തിന്റെ തലയില്‍ കുട്ടികളെ പേടിപ്പിക്കുന്ന തരത്തിലുള്ള ഉന്തിനില്ക്കുന്ന നാക്കും ഉണ്ടക്കണ്ണുകളുമുള്ള മുഖംമൂടിയോടുകൂടിയ കിരീടമാണുണ്ടാവുക. ഒപ്പം വര്‍ണ്ണാഭമായ വസ്ത്രങ്ങളുമുണ്ടായിരിക്കും. അരളിപ്പൂക്കള്കൊണ്ടുള്ള അമ്പിളിപ്പൂമാല തിറയും ധരിക്കും. തിറ കാളിയേയും പൂതം ഭൂതഗണങ്ങളേയും പ്രതിനിധീരിക്കുന്നു. പറയാണ് തിറയുടെ വാദ്യോപകരണം. പൂതത്തിന്റേത് തുടിയും.
പൂതവും തിറയും നടക്കുമ്പോള്‍ കാലിലെ ചിലമ്പുകളും അരയിലെ മണികളും കിലുങ്ങി വള്ളുവനാടന്‍ ഗ്രാമങ്ങളെ സംഗീതസാന്ദ്രമാക്കും. തിറയുത്സവത്തിന്റെ വിവരം നാട്ടുകാരെ അറിയിക്കുന്നതിനായി പൂതംകെട്ടി വീടുകള്‍ കയറിയിറങ്ങുന്ന പതിവുണ്ട്. കാവേറ്റമെന്നാണ് ഈ ചടങ്ങിനെ വിളിക്കാറ്. കാവേറ്റം അഥവാ കാവില്‍കയറല്‍ ഈ അനുഷ്ഠാനത്തിന്റെ പ്രധാന ഭാഗമാണ്. വീടുകളില്‍ നിന്ന് ഈ നൃത്തസംഘത്തിന് അരിയും നെല്ലും പണവും വസ്ത്രങ്ങളും സമ്മാനമായി കിട്ടും. ഒടുവില്‍ അതാത് ക്ഷേത്രങ്ങളിലെത്തി അവിടെയും കളിച്ച് ദേവീദര്‍ശനവും നടത്തി അവര്‍ പിരിയുകയാണ് പതിവ്.
(വിവരങ്ങൾക്കും വീഡിയോക്കും കടപ്പാട്)
Негізгі бет Poothanum Thirayum | പൂതനും തിറയും...| വള്ളുവനാടൻ പൂരക്കാഴ്ചകൾ... (Unedited)
Пікірлер: 12