lyricist: P Bhaskaran
Music: MS Baburaj
---
നോക്കൂ..! സാക്ഷാൽ ബാബുരാജ് കിനാവിന്റെ രണ്ടവസ്ഥകളെ ഒരേ ഹാർമ്മോണിയത്തിന്റെ കറുപ്പുംവെളുപ്പും കട്ടകകളിൽ നിന്ന് രണ്ടു രീതിയിൽ കണ്ടെടുത്ത വിധം! ജീവിതം സുഖദുഖ സമ്മിശ്രമാണെന്നു പ്രത്യേകം പറയേണ്ടതില്ലെങ്കിലും സന്തോഷത്തിന്റെ ശീതളഛായ സന്താപത്തിന്റെ തീക്കടലാവാൻ ആരും അഗ്രഹിക്കയില്ലെന്നതാണു സത്യം! 'പൊന്നിൻകിനാവ്' 'പൊട്ടിത്തകർന്ന' നിമിഷം നമ്മുടെ മനസ്സ് അസ്വസ്ഥമായില്ലേ? This is an example for music and life itself! ജീവിത യാഥാർത്ഥ്യങ്ങളെ കൃത്യമായി മനസ്സിലാക്കാൻ സംഗീതം കണക്കെ മറ്റൊരു മാപിനിയില്ല!
പ്രിയ സ്നേഹങ്ങളേ..തൊട്ടയൽപ്പക്കത്തെ ലക്ഷദ്വീപിന്റെ ഇന്നലത്തെയും ഇന്നത്തെയും മനുഷ്യജീവിതാവസ്ഥകളെ ഇതുമായി ചേർത്ത് വായിച്ചെടുക്കുവാനും വേർതിരിച്ചെടുക്കുവാനും നിങ്ങൾക്ക് തീർച്ചയായും കഴിയും എന്ന് പ്രത്യാശിക്കട്ടെ! സംഗീതത്തിനു ഒരേ സമയം അതീവസൗന്ദര്യഭാവനയുടേയും അതേ സമയം കടുത്ത ജീവിതയാഥാർത്ഥ്യത്തിന്റെയും ഇരുതലമൂർച്ചയുണ്ട്! നമ്മൾ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും !
നന്ദി.എല്ലാവരോടും സ്നേഹം....💙🕊
stand with Lakshadweep
stand with peace.
~Shahabaz amen
Негізгі бет potti thakarnna | Shahabaz amen 💙🌧
Пікірлер: 25