മദ്ധ്യമാര്‍ഗ്ഗം:അരിയസത്യങ്ങള്:അഷ്ടാഗമാര്ഗ്ഗം:
മധ്യമാര്ഗ്ഗവും അരിയസത്യങ്ങളും അഷ്ടാംഗമാര്‍ഗ്ഗവും മാനവ ജീവിതത്തിന്റെ മഹാസമവാക്യങ്ങള് അഥവാ ഗ്രേറ്റ് ഇക്യുവേഷന്സ്സുകളാണ്.അവ കേവലം ദുഃഖമെന്നോ തൃഷ്ണയെന്നോ വിവരിക്കാന്‍ ശ്രമിക്കുന്നത് സര്‍വ്വവ്യാപിയായ അതിന്റെ അര്‍ത്ഥത്തെ ചുരുക്കി കളയുന്ന ബോധപൂര്‍വ്വമായ പ്രവര്‍ത്തനമെന്ന് പറയാതെ വയ്യ. അത്തരം പ്രവൃത്തനങ്ങള്‍ പൊളിച്ച്മാറ്റി ആ വെളിച്ചത്തെ സര്വ്വമാനവന്റെയും മേലെ പതിക്കുവാന്‍ അവസരം നല്‍കേണ്ടതിന്റെ കാലം അതിക്രമിച്ചിരിക്കു ന്നു.ബോധനമാധ്യമങ്ങള് സത്യം വിളംബരം ചെയ്യുന്നവര്‍ക്ക് അന്യമാക്കപ്പെട്ടാല് അവയെത്ര ഉദാത്തമാണെങ്കിലും കരിതേയ്ക്ക പ്പെടും.ധമ്മചക്കപവത്തനസൂക്തം വിശകലനം ചെയ്യുമ്പോള്‍ ഈ ചരിത്ര യാധാര്‍ത്ഥ്യത്തെ വിസ്മരിച്ച്കൂടെന്ന ആമുഖത്തോടെ നമുക്ക് ആരംഭിക്കാം.....
ബോധോദയം ലഭിച്ച ബുദ്ധന് ആദ്യമായിമായി നടത്തുന്ന ധമ്മപ്രഭാഷണമാണ് ധമ്മചക്കപവത്തനസൂക്തം. സന്ന്യാസ മാര്‍ഗ്ഗത്തിലൂടെ മനുഷ്യ മോചനം തേടിയലയുന്ന തന്റെ അഞ്ച് പഴയകാല സുഹൃത്തുക്കള്‍ക്ക് മുന്നിലാണ് അദ്ദേഹം ഇത് അരുള്‍ ചെയ്യുന്നത്. അവിടെയാണ് മദ്ധ്യമാര്ഗ്ഗവും , നാല് ആര്യ സത്യവും,അതിനോട് ബദ്ധപ്പെട്ട അഷ്ടാംഗമാര്‍ഗ്ഗവും പിറവിയെടുക്കുന്നത്.തിപിഠകങ്ങള് ഇവയുടെ വ്യാഖ്യാനങ്ങളാണ്.ബുദ്ധന്റെ പരിനിബ്ബാനത്തിന് ശേഷം മൂന്ന് മാസ്സങ്ങള് കഴിഞ്ഞപ്പോള്‍ നടന്ന ഒന്നാം ബുദ്ധമതസംമ്മേളനത്തിലാണ് ബുദ്ധന്റെ കണ്ടെത്തലുകള്‍ ക്രോഡീകരിക്കുന്നത്.അവിടെ വച്ച് മഹാകസപന് ആന്ദനോട് ഇപ്രകാരെ ആരായുന്നു... സുഹൃത്തേ ആനന്ദാ , എവിടെയാണ് ധമ്മചക്കപവത്തന സൂക്തം പ്രഭാഷണം ചെയ്യപ്പെട്ടത് ? ആര് ആര്‍ക്ക് മുന്നിലാണ് ഇത് ഉരുവിടുന്നത്? അപ്പേള്‍ ആനന്ദന് പറഞ്ഞു " ഏവം മെ സുതം ഏകം സമയം ...." ഒരു ദിനം ഞാന്‍ അദ്ദേഹം ഇപ്രകാരം പറയുന്നത് കേട്ടിട്ടുണ്ട് , (ഭിക്ഷുവായ ഉപകനോട് ബുദ്ധന് ഇപ്രകാരം പറയുന്നത് ) പ്രഭോ ബനാറസിലെ ഇസിപട്ടണത്തിലുള്ള കലമാന്‍ ഉദ്യാനത്തിലെ സന്യാസിമഠത്തില്‍ വച്ചാണ് അനുഗൃഹീതനായ ബുദ്ധന് ഇത് അരുള്‍ചെയ്യുന്നത്.അത് മറ്റേത് മതത്തെ അപേക്ഷിച്ചും മനുഷ്യന്റെ ഗ്രഹണശേഷിയ്ക്കും വിവേകത്തിനും വിധേയമായതും അനുനിമിഷം അനുഭങ്ങള്‍ പ്രധാനം ചെയ്യുന്നതും സരളവുമാണ്.ഭുമിയിലുള്ള സര്‍വ്വ മനുഷ്യരുടെയും ജീവിത പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുകയും കൃത്യമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കപ്പെടുകയും ചെയ്യുന്ന ധന്യ മുഹൂര്‍ത്തമാണ് ഇത്.
പാലീസൂക്തത്തിന്റെ പരിഭാഷയാണ് ദുഃഖത്തെ വിവരിക്കാൻ ചേർത്തിരിക്കുന്നത്. വീഡിയോയുടെ ദൈർഘ്യം കുറയ്ക്കാനാണ് പാലിസൂക്തം അതേപോലെ ഉൾപ്പെടുത്താതിരുന്നത്. അത് അറിയാൻ ആഗ്രഹിക്കുന്നവർക്ക് , പിന്നീട് അത് ലഭ്യമാക്കുന്നതായിരിക്കും.
VAYALAR OMANAKUTTAN
9562872960.
Негізгі бет പ്രാർത്ഥനയ്ക്ക് ഫലമുണ്ടോ?. ബുദ്ധന്റെ നിരീക്ഷണം. എന്താണ് ദുഃഖം ? അരിയസത്യം അഷ്ടാംഗ മാർഗ്ഗം ?.
Пікірлер: 67