മാർ അപ്രേമിന്റെ അനുതാപത്തിന്റെ മെമ്രാ......
Ennudayone Nee Enne | എന്നുടയോനെ നീ എന്നേ | | Bovooso of Mor Aprem | മാർ അപ്രേമിന്റെ മെമ്രാ | പ്രാർത്ഥന ഗാനം
എൻ ഉടയോനെ നീ എന്നെ
കണ്മണി പോൽ കാത്തീടണമെ
നിൻ ചിറകാലേ മറച്ചു പരീ -
ക്ഷയിൽ നിന്നെന്നെ കാക്കണമേ
ഒളിവാൽ നോക്കിടാതെന്റെ
കണ്ണുകളെ നീ കാക്കണമേ
വഞ്ചന കേൾക്കതടിയന്റെ
കാതുകളെയും കാക്കണമേ
എൻ അധരങ്ങൾക്കെന്നും നീ
കാവലതായി നിൽക്കണമേ
എൻഉള്ളിൽ ദോഷം ചെയ്വാൻ
ഉള്ള വിചാരം ഉദിക്കരുതേ
കർത്താവെ നല്ല വിവേകം
വർധിപ്പിക്കണം എന്നിൽ നീ
സൗരഭ്യത്താൽ നിന്നെ എനിക്ക്
ഇമ്പപ്പെടുത്താൻ ഇട വരണേ .
ഐഹിക നേട്ടത്തിന് പകരം
നിന്നെ സമ്പാദിപ്പാനും
നിന്നെ സ്നേഹിച്ചിലോകം
നിരസിപ്പാനും കൃപ ചെയ്ക
എന്നെ തന്നെ സന്നിധിയിൽ
കാഴ്ച അണ്ണയപ്പാനും നാഥാ
എന്നെ നിനക്ക് സുഗന്ധമതായി
അർപ്പിപ്പാനും കൃപ ചെയ്ക
എൻ നാഥാ നിൻ തിരു മുൻപിൽ
ആത്മ ശരീര മനസുകളെ
ശോഭ കലർന്ന വിളക്കുകളായി
ഞാൻ കാത്തിപ്പാറക്കണമേ
ആത്മ ശരീര മനസുകളാം
എന്നുടെ തിരുമുൽ കാഴ്ചകളെ
താത സുതാശ്വാസപ്രധനെ
അൻപൊടു കൈകൊണ്ടീടണമെ
സ്വർഗ്ഗസ്ഥ പിതാവേ എന്നിൽ
മാനസ ശുദ്ധി വരുത്തണമേ
ദൈവസുതാ നീ എൻ ആത്മ-
വിന് വിശുദ്ധി വരുത്തണമേ
ആശ്വാസപ്രധനാകുന്ന
പരിശുദ്ധാത്മാവേ എന്റെ
ദേഹമശേഷം കൃപയാലേ
പരിപാവനമാക്കിടണമെ
അന്ത്യ ദിനത്തിൽ നാഥാ നീ
സന്തോഷിപ്പിക്കണമെന്നെ
ആത്മ ശരീര മനസുകൾ നിൻ
സ്തുതി പാടുന്നു കനിയണമേ .
Негізгі бет Prayer Song | Roji Ponnachan | Ennudayone Nee Enne | എൻ ഉടയോനെ നീ എന്നെ കണ്മണി പോൽ കാത്തീടണമെ
Пікірлер: 41