Qambel Maran | Syro Malabar | East Syriac Liturgical Hymn for the Service of Anneedhe
മലബാർ സുറിയാനി കത്തോലിക്കരുടെ ആരാധനാ സംഗീതത്തിലെ തന്നെ കോഹിനൂർ രത്നം എന്നു പറയാൻ ആവുന്ന ഗീതം ആണ് " കമ്പൽ മാറൻ" (കൈക്കൊള്ളണമേ ഹൃദയംഗമമാം). ഇതിന്റെ ഈണത്തെ വെല്ലുന്ന മറ്റൊരു ഈണവും കേരളത്തിലെ ഒരു ശ്ലൈഹിക സഭയുടെയും ആരാധനാ സംഗീതശാഖയിൽ ഇല്ലെന്ന് തന്നെ പറയാം...സംഗീത ഭാഷയിൽ പറഞ്ഞാൽ major scale, minor scale, chromatic scale എന്നിങ്ങനെ സമിശ്രമായ രാഗങ്ങൾ സമജ്ഞസമായി സമ്മേളിച്ചിരിക്കുന്ന ഈ ഗീതം മരിച്ചവർക്ക് വേണ്ടിയുള്ള തിരുക്കർമ്മത്തിന്റെ ഭാഗമായാണ് ആലപിക്കാറുള്ളത് എങ്കിലും ഇതിന്റെ content മരണവുമായി നേരിട്ട് ബന്ധമുള്ളതല്ല...താൻ അർപ്പിക്കുന്ന വി.കുർബാന എന്ന ബലിയെ സ്വർഗ്ഗരാജ്യത്തിൽ സ്വീകരിച്ചു തന്നിൽ പ്രസാദിക്കണമേ എന്ന ഒരു ആരാധകന്റെ ചങ്കു പൊട്ടിയുള്ള നിലവിളിയാണ് ഈ ഗാനത്തിൽ നിഴലിക്കുന്നത്....
ഞങ്ങളുടെ കർത്താവേ വിശ്വാസത്തോടും നിർമ്മലമായ ഹൃദയത്തോടും കൂടെ അങ്ങയുടെ ദാസൻ അർപ്പിക്കുന്ന ഈ കുർബാന ഉന്നത സ്വർഗ്ഗത്തിൽ അങ്ങു സ്വീകരിക്കേണമേ...
നോഹ, അബ്രാഹം, ഇസഹാക്ക്, യാക്കോബ്, നിർമ്മലനായ യൗസേപ്പ് എന്നീ തിരഞ്ഞെടുക്കപ്പെട്ടവരും നീതിമാന്മാരുമായ പൂർവ്വപിതാക്കളുടെ ബലി പോലെ ഇതിനെയും സ്വീകരിക്കേണമേ....
ശ്ലീഹന്മാർ മാളികമുറിയിൽ അർപ്പിച്ച കുർബാന പോലെ ഈ ബലിയും നിന്റെ മുൻപാകെ പ്രവേശിക്കുകയും സ്വർഗ്ഗരാജ്യത്തിൽ ഇത് സ്വീകൃതമാവുകയും ചെയ്യണമേ...
Visit us on : www.roohamedia.org/
Facebook: / roohamedia
Rooha Media യുടെ നേതൃത്വത്തിൽ പുറത്തിറിങ്ങുന്ന സിറോ മലബാർ പൗരസ്ത്യ സുറിയാനി ആരാധനാ ഗീതങ്ങൾ അടങ്ങിയ Sogitha Album & Karaoke താഴെ തന്നിരിക്കുന്ന Link കളിൽ നിന്നും Download ചെയ്യാവുന്നതാണ്
👉🏻 Mirror 1 bit.ly/SogithaAlbum_GDrive
👉🏻 Mirror 2 bit.ly/SogithaAlbum_GDrive2
👉🏻 Mirror 3 bit.ly/SogithaAlbum_Mega
👉🏻 Mirror 4 bit.ly/SogithaAlbum_Mega2
👉🏻 Smule: www.smule.com/RoohaMedia/songs
Album പുതിയ ഗീതങ്ങളോടുകൂടെ Update ചെയ്തുകൊണ്ടിരിക്കുന്നതായിരിക്കും...
Email: roohamedia@gmail.com
Visit Us: www.roohamedia.org/
Our KZitem Channel: / roohamedia
Негізгі бет Музыка Qambel Maran | Syro Malabar | East Syriac Liturgical Hymn for the Service of Anneedhe | Rooha Media
Пікірлер: 77