തേങ്ങാക്കൊത്തിട്ട ഒരടിപൊളി ബീഫ് ഉലർത്ത് ആയാലോ...!!! പാചകത്തിലൂടെയും പാട്ടിലൂടെയും മലയാളി മനസ്സിനെ കീഴടക്കിയ നമ്മുടെ മേരിഅമ്മച്ചിയുടെ, നാടൻ രീതിയിലുള്ള ബീഫ് ഉലർത്ത് ...!! ഗംഭീരം👌👌👌👌
ആവശ്യമായവ:
🐃 പോത്തിറച്ചി - ഒരുകിലോ.
🟠 മഞ്ഞൾപൊടി -
🧂 ഉപ്പ് - സ്വാദ് അനുസരിച്ച്.
🥃 വെളിച്ചെണ്ണ ആവശ്യത്തിന്.
🌿 കറിവേപ്പില - 4 തണ്ട്.
പെരുംജീരകം
ചെറിയുള്ളി
മഞ്ഞൾപൊടി
തേങ്ങാ കൊത്ത് - അരമുറി
വെളുത്തുള്ളി
ഇഞ്ചി
ചെറിയുള്ളി
മല്ലിപൊടി - 4 tsp
മുളകുപൊടി - 3 tsp
ഗരം മസാല
കുരുമുളക്പൊടി -
തയാറാക്കുന്നവിധം:-
ആദ്യം ഇറച്ചി വേവിച്ചെടുക്കണം. ഇതിനായി ഒരു കുക്കറിൽ കഴുകി വൃത്തിയായ ഇറച്ചി എടുക്കുക. ഇതിലേക്ക് പെരുംജീരകം, ചെറിയുള്ളി, മഞ്ഞൾപൊടി, കറിവേപ്പില, ഉപ്പ് ഇവചേർത് നന്നായി ഇളക്കുക. 5 - 6 വിസിൽ അടിക്കുന്നത് വരെ മീഡിയം തീയിൽ ഇറച്ചി വേവിച്ചെടുക്കുക. ആവി പോകാനായി മാറ്റി വയ്ക്കുക.
ഇനി ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടായാല്‍ കടുക് പൊടിച്ചെടുക്കുക. ഇനി തേങ്ങാ കൊത്ത് വറുത്തെടുക്കാം. ഇതിലേക്ക് മഞ്ഞൾ പൊടി, വെളുത്തുള്ളി, ഇഞ്ചി, ചെറിയുള്ളി എന്നിവ ചേർത്ത് ബ്രൗൺ നിറം ആകുന്നതുവരെ വഴറ്റി എടുക്കുക. ഇതിലേക്ക് മല്ലിപൊടി, മുളകുപൊടി, ഗരം മസാല, കറിവേപ്പില എന്നിവ ചേര്‍ത്ത് ഇളക്കുക. പച്ചമണം മാറുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന ബീഫ് ചേർത്ത് നന്നായി ഇളക്കുക. മീഡിയം തീയിൽ നന്നായി ഇളക്കി ബീഫ് വെള്ളം പറ്റിച്ചെടുക്കുക. ഇതിലേക്ക് കുരുമുളക്പൊടി ചേര്‍ത്ത് ഇളക്കുക. നിങ്ങളുടെ എരിവിനനുസരിച്ചു കുരുമുളകുപൊടി ചേർക്കാം. സ്വാദിഷ്ടമായ ബീഫ് ഉലർത്തിയത് തയ്യാറായിരിക്കുന്നു. ബീഫും പൊറോട്ടയുമാണ് കോമ്പിനേഷൻ. വീടുകളിൽ ഉണ്ടാക്കുമ്പോൾ ചോറിന്റെ കൂടെയോ കപ്പയുടെ കൂടെയോ അപ്പത്തിന്റെ കൂടെയോ ഒക്കെ കഴിക്കാം.
ഇതുപോലുള്ള റെസിപ്പിക്കൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഗ്രൂപ്പിൽ ജോയിൻ ചെയുക
chat.whatsapp.com/LFQ0EfNTIPG...
Негізгі бет Тәжірибелік нұсқаулар және стиль RASPUTIN..!! ബീഫ് ഉലർത്ത്, അമ്മച്ചി പിന്നേം ഞെട്ടിച്ചു !!! SUPER || beef ularthiyathu kottayam style
Пікірлер: 104