For Enquiries Jayadev: 9633605205
*** Follow us on ***
Instagram: / travel_gunia
Facebook: / travelguniaamindfultra...
WhatsApp: wa.me/message/VMZFFPT6UEGXA1
Contact: Abraham +91 99465 68239
എബ്രഹാം ചേട്ടൻ വളരെ വിദഗ്തനായൊരു വഴികാട്ടിയാണ്, അദ്ദേഹത്തിന്റെ കൂടെ വേറെ മൂന്ന് സഹായികളും ചേർന്നാണ് ഞങ്ങളെ ഈ കാഴ്ചയെല്ലാം കാണിച്ചു തന്നത്. ഭൂമികുലുക്കം എന്നത് മലയാളികൾക്ക് എന്നും ഒരു പത്രവാർത്തയായിട്ടായിരിക്കും പരിചയം. കാരണം കേരളത്തിൽ അങ്ങനൊന്നും ഇതുവരെ ഉണ്ടായിട്ടില്ല, പക്ഷെ അത് തെറ്റാണ്! ചരിത്രത്തിൽ നമ്മുടെ കേരളത്തിലും വലിയൊരു ഭൂകമ്പം ഉണ്ടായിട്ടുണ്ട്. അതിന് കൃത്യമായ തെളിവുകളും ലഭിച്ചിട്ടുണ്ട്. വയനാട്ടിലെ ഇടയ്ക്കൽ ഗുഹകളെ കുറിച് അറിയാവുന്ന എല്ലാവരും മനസിലാക്കിയിട്ടുള്ള ഒരു കഥയാണത്. അത്രയും വലിയൊരു പ്രകൃതി ക്ഷോഭം ഉണ്ടായാൽ തീർച്ചയായും ആ പ്രദേശത്തെ ഒരുപാട് സ്ഥലങ്ങൾ ബാധിക്കപ്പെട്ടിട്ടുണ്ടാകും. എടക്കൽ ഗുഹയിൽനിന്നും ഏകദേശം ഇരുപത് കിലോമീറ്റർ അകലെ അതേ കാലഘട്ടത്തിൽ ഉരുതിരിഞ്ഞു വന്ന മറ്റൊരു ലോകോത്തര അത്ഭുതം കാണാനുള്ള ഭാഗ്യമാണ് ഇത്തവണത്തെ വയനാടൻ യാത്രയിൽ ഒത്തുവന്നത്. കേരളത്തിലെ സാഹസിക വിനോദ സഞ്ചാര യാത്രികരെ മോഹിപ്പിക്കുന്ന വിസ്മയലോകം. ഭാവിയിൽ അറ്റമില്ലാത്ത സാദ്ധ്യതകൾ ഒരുക്കിയെടുക്കാൻ ശേഷിയുള്ള ഈ സ്ഥലം പുറംലോകം അധികമറിയാതെ കിടക്കുന്നു. അഞ്ചേക്കറിലധികം പ്രദേശത്തായി വ്യാപിച്ചുകിടക്കുന്ന ഗുഹകളുടെ ഒരു മാസ്മരിക കലവറ. ഒരുപക്ഷെ രാജ്യത്തെ ഏറ്റവും കൂടുതൽ സ്വാഭാവിക ഗുഹകൾ കാണപ്പെടുന്ന ഒരിടം ഇതുതന്നെയാവാൻ സാധ്യതയുണ്ട്. ഇത്രയധികം കാഴ്ചകളും മറക്കാനാകാത്ത സാഹസികതയും അനുഭവിച്ചറിയാൻ ഇവിടത്തന്നെ വരണം. വയനാട്ടിൽ വരുന്നവർക്ക് ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും വന്ന് താമസിച്ചു കണ്ടുത്തീർക്കാൻ മാത്രം കാര്യങ്ങൾ ഇവിടെയുണ്ട്. ആദിമ മനുഷ്യരെപ്പോലെ ഒരു രാത്രിയെങ്കിലും പ്രകൃതി ഒരുക്കിത്തന്ന ഇത്തരം ഗുഹകളിലൊന്നിൽ കിടന്നുറങ്ങാൻ ഒരവസരം കിട്ടിയാൽ വിട്ടുകളയാൻ തോന്നുമോ? കോടമഞ്ഞിൽ പൊതിഞ്ഞ വഴികളും മലകളും കാണാൻ സാധിച്ചേക്കാം, പക്ഷെ ഈ കോടമഞ്ഞുത്ഭവിക്കുന്ന ഉറവിടം ആരെങ്കിലും കണ്ടുകാണുമോ! എണ്ണിയാലൊടുങ്ങാത്ത അത്യപൂർവ്വ ഔഷധ സസ്യങ്ങളുടെ ശേഖരങ്ങൾ മനുഷ്യ സ്പർശം ഏൽക്കാത്ത ഈ കാട്ടിലുണ്ട്. എടക്കൽ ഗുഹയിൽ പണ്ടുതന്നെ ആൾതാമസം തുടങ്ങിയിരുന്നു. പക്ഷെ ഇവിടെ അത്തരം ഇടപെടലുകൾ ഒന്നും ഉണ്ടായതായി തെളിവുകളില്ല. അതി സാഹസികമായിരുന്നു ഗുഹകൾക്കുള്ളിലൂടെ, കാട്ടിലൂടെ, ഇരുട്ടിലൂടെ! ഉള്ള യാത്ര. അക്ഷരാർഥത്തിൽ ജീവൻ പണയം വെച്ചൊരു സാഹസം.
#WonderCaves #Wayanad #TravelGunia
#caveexploration #caveadventure #cavetrecking#gunacave #cavehideout #cavesinkerala #cavesinmalabar #granitecave #lateratecave #cavetourism #mada #narimada #leopordcave #caveanimals #batcave #caveaccident #puliyallu #pulimada #tippucave #tunnel #cavetreasure #cavesinindia #deapcave #dangerouscave #mysteriouscave #wondercave #ancientcave #cavewriting #cavepainting #cavemen #cavelife #guha #kuzhi #cavevlog #hiddencave #caves #manmadecave #naturalcave #caveresearch #cavehickong #cavecamping #edakkalcave #cavefilmlocation #spiritualcave #cavedwelling #forbidencave #hauntedcave #devilskitchen #caverescue #thailandcave #cavetrap #cavepeople
Негізгі бет ആരും കാണാത്ത അത്ഭുതം 🔥 | Wonder Caves Wayanad Full Exploration | TravelGunia | Vlog 86
Пікірлер: 181