കഥകളയിലെ തുടക്കക്കാരായ വിദ്യാത്ഥികൾക്കുംകൂടി ഒരു മാർഗ്ഗദർശിയാകുന്നു അങ്ങ്........👍👌
@sreenarayanans941
9 ай бұрын
🙏 രാവണവിജയത്തിലെ നീലാംബരിക്ക് ഒരു പ്രത്യേകതതന്നെയുണ്ട്. രാഗ-ഭാവ- സാഹിത്യങ്ങൾ ഇത്ര സഹവർത്തിത്വത്തോടെ നിലകൊള്ളുന്ന പദങ്ങൾ ചുരുങ്ങും. വിശദീകരണം നന്നായി.
@parameswaranvenmany4798
10 ай бұрын
സൂപ്പർ ♥️👌👍
@aknarayanannamboodiri4103
9 ай бұрын
നല്ലൊരു class കിട്ടിയ അനുഭവം. 🙏
@sethunath71
10 ай бұрын
❤👏👏👏
@gopikrishnanep2533
5 ай бұрын
രാകാധിനാഥ അവസാനത്തേയ്ക്കുവച്ചപ്പോൾ അത് ഒഴിവാക്കിയോ എന്നു കരുതി❤
@jayanmvmadasseri861
10 ай бұрын
ഇത്തരം രസകരമായ videos ഇനിയും പ്രതീക്ഷിക്കുന്നു. വീണ്ടും active ആയതിൽ വളരെ സന്തോഷം
@user-yx2rc3uj3v
10 ай бұрын
Explicit.💯(From UK)
@vijayanmseb
10 ай бұрын
ഭാവത്തിൽ രണ്ടറ്റത്ത് നിൽക്കുന്ന രാഗങ്ങൾ എടുത്തത് variety ആയി. താങ്കളെ സമയബോധം വല്ലാതെ അലട്ടിയിരുന്നു. കൂടുതൽ സമയം എടുക്കുന്നതു കൊണ്ട് സാങ്കേതിക പ്രശ്നങ്ങൾ വല്ലതും ഉണ്ടോ. ഇല്ലെങ്കിൽ ഉദ്ദേശിച്ചത് പാടണം. പിന്നെ ഒരു അഭിപ്രായം. ആ രാഗത്തിലുള്ള പദങ്ങൾ എഴുതി വെച്ചാൽ ഒന്നും വിടാനുള്ള സാധ്യത ഉണ്ടാവില്ല. ഇപ്പോൾ അങ്ങ്ഓർമയിൽ നിന്നും എടുത്തു പാടുന്ന പോലെ തോന്നി. നീലാംബരിയിൽ വിടാൻ സാധ്യത ഇല്ലാത്ത ഒരു പദമാണ്, ബകവധം ലളിതയുടെ "കോലഹലമോടു...." സാരംഗത്തിൽ നാലഞ്ചെണ്ണം പാടാൻ മറന്നു എന്ന് തോന്നുന്നു. 1. ദക്ഷയാഗം യാഗശാലയിൽ നിന്നും പോക ജവാൽ.. 2. പ്രഹ്ലാദചരിതം ആരെടാ ബലമെന്ന്... 3. നരകാസുരവധം അഹോ സഫലം... 4. ദുര്യോധനവധം യേഹി ജവേന വനേ.... 5. കീചകവധം കണ്ടു കൊൾക എങ്കിലിന്നു.... ഒരു പദമേയുള്ളു എങ്കിലും വല്ലാത്തൊരു ഭാവമാണ്. 6. ബാലിവിജയം അംഭോധി തന്നുടയ.... ഇത് സാരംഗത്തിൽ തന്നെയല്ലേ കുറവ് കണ്ടു പിടിച്ചു എന്ന് തോന്നരുത്. അങ്ങയുടെ ഈ വീഡിയോകൾ വളരെ താൽപ്പര്യത്തോടെ, സ്ഥിരം കാണുന്ന ഒരു വ്യക്തിയാണ് ഞാൻ. ഇത്തരം സംരംഭം ആരും ചെയ്തിട്ടില്ല. ബാക്കിയുള്ള രാഗങ്ങൾക്കായി കാത്തിരിക്കുന്നു.❤
@kalamandalambabunamboothiriVV
10 ай бұрын
വളരെ വിലപ്പെട്ട അഭിപ്രായങ്ങൾ തരുന്നതിന് ആദ്യം നന്ദി അറിയിക്കട്ടെ വെറുതെ ഒരു രസത്തിന് ചെയ്തു തുടങ്ങിയതാണ് രാഗങ്ങളെ കുറിച്ചുള്ള വീഡിയോ പിന്നീട് ധാരാളം ആളുകളുടെ സ്നേഹപൂർവ്വം ഉള്ള പ്രോത്സാഹനം നിർബന്ധം ഒക്കെ ആയി കുറേ വീഡിയോകൾ ചെയ്തു പലതിലും ചെറുതും വലുതുമായ പദങ്ങൾ വിട്ടുപൊയിട്ടുണ്ട്. നാളെ നമ്മളുടെ ഒക്കെ കാലം കഴിഞ്ഞാലും ഇത് ഇവിടെ കാണും ആരെങ്കിലും ഭാവിയിൽ ഒരു റെഫറൻസ് ആയി ഈ വീഡിയോ എടുത്താൽ അതിലൊരു മിസ്സിംഗ് വരാൻ പാടില്ല അതുകൊണ്ട് സമയം എടുത്ത് ആദ്യ വീഡിയോ മുതൽ വിട്ടു പോയ ഭാഗങ്ങൾ പൂരിപ്പിച്ചുകൊണ്ട് ഒന്നോ രണ്ടോ വീഡിയോ ഉറപ്പായും ഞാൻ ചെയ്യും
Sir As usual, this episode, about saranga and neelambari , is interesting abd captivating. Thank you very much for keeping us absorbed untill the end of the video. Sir, does the padam "Hantha Hamsame" sing in "Adana"? Your closing padam "Bharthpaada seva allo..." is 👌👌👌 and a suitable one to finish the episode.Can't wait fir the next.
Пікірлер: 16