കോവിഡ്-19 ന്റെ വ്യാപന പശ്ചാത്തലത്തില്‍ ഈ വര്‍ഷം ഒന്നു മുല് പ്ലസ്ടു വരെ ക്ലാസുകളില്‍ പരീക്ഷകള്‍ നടത്തേണ്ടതില്ലെന്നും പകരം വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊമോഷന് നല്‍കാനും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതിയോഗം തീരുമാനിച്ചു.
ഗവൺമെൻറ് നടത്തുന്ന പരീക്ഷകൾക്ക് പോലും, വലിയ സന്നാഹങ്ങൾ ഒരുക്കിയിട്ടും വിദ്യാർഥികൾക്ക് പ്രയാസങ്ങൾ നേരിടുന്ന പ്രത്യേക സാഹചര്യത്തിൽ പരീക്ഷ അനിശ്ചിതകാലത്തേക്ക് നീളുന്നത് ഒഴിവാക്കി കുട്ടികളുടെ മനസ്സംഘർഷം കുറയ്ക്കുന്ന ഈ തീരുമാനത്തിന് ബിഗ് സല്യൂട്ട്.
അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലെ പൊതുപരീക്ഷക്ക് രജിസ്റ്റര്‍ ചെയ്ത കുട്ടികള്‍ക്ക് ഉപരിപഠനത്തിന് യോഗ്യത സര്‍ട്ടിഫിക്കറ്റ് നല്‍കും. ശവ്വാല്‍ 9 (ജൂണ്‍ 1) മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. ഒന്നുമുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളിലെ മുഴുവന്‍ വിഷയങ്ങളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉണ്ടാവും. ഇതിന് വേണ്ടി വിദഗ്ദരടങ്ങിയ ടീം ആവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ചുവരുന്നു. ഓണ്‍ലൈന്‍ പഠനത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ മദ്റസ കമ്മിറ്റി ഭാരവാഹികളും രക്ഷിതാക്കളും ശ്രദ്ധിക്കണം.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ഔദ്യോഗിക ചാനലായ സമസ്ത ഓണ്‍ലൈനിന്റെ ലോഞ്ചിംഗ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും ഓണ്‍ലൈന്‍ ക്ലാസുകളുടെ ഉദ്ഘാടനം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും നിര്‍വ്വഹിച്ചു.
Негізгі бет സമസ്ത പൊതുപരീക്ഷ, വാർഷിക പരീക്ഷകൾ ഒഴിവാക്കി, ജൂൺ 1ന് ക്ലാസ് തുടങ്ങും, പഠനം ഓൺലൈൻ, പുതിയ ചാനൽ
Пікірлер