സമയം
#പത്തുകന്യകമാർ
#ഉറുമ്പ്
#ഈസേബെൽ
#ആഹാബ്
#കൊയ്ത്ത്
#malayalam#christain#message
Manoj John
സമയം (വളരെ കാലം കഴിഞ്ഞ ശേഷം) Malayalam Christian Message
www.facebook.c...
instagram.com/...
BPC Media -Message
/ @bpcmedia2369
/ @galeedgospel
സമയം
വളരെ കാലം കഴിഞ്ഞ ശേഷം
മത്തായി 25:19
വളരെ കാലം കഴിഞ്ഞശേഷം ആ ദാസന്മാരുടെ യജമാനൻ വന്നു
🔸ലോകത്തുള്ള എല്ലാവർക്കും ഒരുപോലെ ദൈവം സമയം നൽകിയത്.
🔸സമയം കുറഞ്ഞുപോയി എന്ന പരാതി ആരും ഉന്നയിക്കരുതെന്ന് ദൈവം ആഗ്രഹിക്കുന്നു.
🔸ദൈവത്തിന്റെ മഹത്വം പലപ്പോഴും മനുഷ്യൻ കവർന്നെടുക്കാറുണ്ട്
മത്തായി 25: 1-46 (8,9,13)
മത്തായി 25:13
ആകയാൽ നാളും നാഴികയും നിങ്ങൾ അറിയായ്കകൊണ്ടു ഉണർന്നിരിപ്പിൻ.
🔸പത്ത് കന്യകമാർ
(മത്തായി 25: 1-13).
🔸ബുദ്ധിയുള്ളവർ മയങ്ങിയത്
എണ്ണ എടുത്ത ശേഷമാണ്.
🔸ബുദ്ധിയില്ലാത്തവർ അവരുടെ ജോലി പൂർത്തീകരിക്കാതെയാണ് മയങ്ങിയത്.
🔸കല്യാണസദ്യക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടു.
മത്തായി 25:14-30
മത്തായി 25:19
വളരെ കാലം കഴിഞ്ഞശേഷം ആ ദാസന്മാരുടെ യജമാനൻ വന്നു
🔸സമയം ധാരാളം ലഭിച്ചു
ഏല്പിച്ചതു ചെയ്തില്ല
🔸ദുഷ്ടനും മടിയനുമായ ദാസൻ"
സദൃശ്യവാക്യം 6:6
മടിയാ, ഉറുമ്പിൻ്റെ അടുക്കൽ ചെല്ലുക; അതിന്റെ വഴികളെ നോക്കി ബുദ്ധി പഠിക്ക"
🔸വേലായുധംപെട്ടി
🔸കറുന്തമലൈ
🔸വിഭവങ്ങൾ ശേഖരിക്കുക
🔸സമയം പാഴാക്കാറില്ല
🔸രാത്രിയിൽ പോലും കർമ നിരതരാണ്
🔸സമയത്തെ (കാര്യങ്ങളെ) ഗൗരവമായി കാണുക.
വെളിപ്പാടു 2:21
ഞാൻ അവൾക്കു മാനസാന്തരപ്പെടുവാൻ സമയം കൊടുത്തിട്ടും ദുർന്നടപ്പുവിട്ടു മാനസാന്തരപ്പെടുവാൻ അവൾക്കു മനസ്സില്ല.
🔸ഈസേബെൽ
🔸ആഹാബ്
🔸ഭർത്താവിന്റെ മരണം പോലും മാനസാന്തരത്തിനുള്ള അവസരമാക്കാതെ തള്ളിക്കളഞ്ഞു
2.രാജ 9:30-37
(ശിക്ഷ)
1രാജ 17:9-12
സാരെഫാത്തിലെ വിധവ
ഏലിയാവ്
🔸ക്രിസ്തീയ ജീവിതം അലസതയുടെ മടിയുടേതോ അല്ല
🔸സമയമൂല്യത്തിലാണ് യേശു ജീവിച്ചത്.
🔸നിവൃത്തിയായി
🔸സമയം വിനിയോഗിക്കാൻ ആത്മീയ ആരോഗ്യം ഉള്ളവരാകണം .
മത്തായി 9:37
കൊയ്ത്തു വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം;
🔸കൃത്യസമയത്ത് കൊയ്തില്ലെങ്കിൽ വിളവ് നശിച്ചുപോകും
വെളി. 12:12).
പിശാചു തനിക്കു അല്പകാലമേയുള്ളു എന്നു അറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു
സങ്കീ 90:12
ഞങ്ങൾ ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കേണമേ.
🔸ആരാധിക്കാനുള്ള സമയം 🔸പാഴാക്കി കളയരുത്
🔸പിണങ്ങിയും വഴക്കുണ്ടാക്കിയും 🔸സമയം കളയരുത്
🔸കാരണം സമയം നമുക്കില്ല
സങ്കീ 39:4, 5
യഹോവേ, എന്റെ അവസാനത്തെയും എന്റെ ആയുസ്സു എത്ര എന്നതിനെയും എന്നെ അറിയിക്കേണമേ; ഞാൻ എത്ര ക്ഷണികൻ എന്നു ഞാൻ അറിയുമാറാകട്ടെ.
2 പത്രൊസ് 3:9
ചിലർ താമസം എന്നു വിചാരിക്കുന്നതുപോലെ കർത്താവു തന്റെ വാഗ്ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ചു നിങ്ങളോടു ദീർഘക്ഷമ കാണിക്കുന്നതേയുള്ളു
വെളി. 22:20
അതേ, ഞാൻ വേഗം വരുന്നു എന്നു അരുളിച്ചെയ്യുന്നു; ആമേൻ, കർത്താവായ യേശുവേ, വരേണമേ,"
🔸ഒരുങ്ങി ഇരിക്കുക
🔸സമയം നമുക്കറിയില്ല
എഫെ. 5:16
ഇതു ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ.
🔸ലഭിച്ച സമയം എന്ത് ചെയ്തു എന്നുള്ള കണക്ക് ബോധിപ്പിക്കണം
🔸കർത്താവിന്റെ വരവ്, സഭയുടെ സ്വപ്നമാണ്, പ്രത്യാശയാണ് വാഗ്ദത്തമാണ്
🔸നിത്യതയ്ക്ക് വേണ്ടി സമയം ചിലവഴിക്കുക
🔸അവസരം മറൊരാൾക്ക് ദൈവം കൈമാറും
🔸ബൈബിൾ വേഗതയ്ക്ക് ഊന്നൽ നല്കാത്തത് സംസാരകാര്യത്തിലും കോപവിഷയത്തിലുമാണ് (യാക്കോ. 1:19).
Негізгі бет സമയം (വളരെ കാലം കഴിഞ്ഞ ശേഷം) Malayalam Christian Message
Пікірлер: 2