#lifeawareness #malayalaminspirational #happiness
സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാനാവണം എന്നതാണ് എല്ലാവരുടെയും ആഗ്രഹം... അതുകൊണ്ട് തന്നെ സന്തോഷങ്ങളെ ഇല്ലാതാക്കുന്ന എല്ലാ പ്രശ്നങ്ങളും വിട്ടൊഴിയാനുള്ള പ്രാർത്ഥനയിലാണ് നമ്മൾ...എന്നാൽ എല്ലാ പ്രശ്നങ്ങളും വിട്ടൊഴിയുന്ന ഒരു ദിവസത്തെ കുറിച്ച് ചിന്തിക്കുന്നതിൽ ജീവിതത്തിൽ ഒരർത്ഥവുമില്ല എന്ന് നമ്മളെന്തുകൊണ്ടോ മനസ്സിലാക്കാതെ പോവുന്നു... പ്രശ്നങ്ങൾ എല്ലായ്പോഴും ജീവിതത്തിന്റെ സ്വാഭാവിക പ്രക്രിയയാണ്... അത് ജീവിതാവസാനം വരെ നമ്മളിൽ വന്നുപോയികൊണ്ടേയിരിക്കും... അതുകൊണ്ട് എല്ലാ പ്രശ്നങ്ങളും അവസാനിച്ച് സന്തോഷം നേടിയെടുക്കാൻ കാത്തിരിക്കുന്നതിനേക്കാൾ പ്രശ്നങ്ങളോടൊപ്പം തന്നെ സന്തോഷങ്ങളെയും കണ്ടെത്തി ജീവിതം ആസ്വദിക്കുക എന്നതാണ് ഏറ്റവും നല്ല വഴി... അതെങ്ങനെ സാധ്യമാക്കാം എന്നതാണ് ഈ വീഡിയോയിലൂടെ പറയാൻ ശ്രമിക്കുന്നത് 😊❤️❤️❤️
Негізгі бет സന്തോഷവും സമാധാനവും | LIFETIPS
Пікірлер: 441