മാങ്കുളം സെൻ്റ് മേരീസ് യു പി സ്കൂളിൽ സ്പോർട്സ് ഡേ സ്കൂൾ ഒളിംപിക്സ് 2024 നടത്തപ്പെട്ടു.
മാങ്കുളം K S E B ജംഗ്ഷനിൽ നിന്ന് സ്കൂൾ ഗ്രൗണ്ടിലേക്ക് മിനി മാരത്തണോടെയാണ് സ്കൂൾ ഒളിംപിക്സ് ആരംഭിച്ചത് . മാങ്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ അനിൽ ആൻ്റണി മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു.
തുടർന്ന് സ്കൂൾ ഗ്രൗണ്ടിൽ നടന്ന മാർച്ച് പാസ്റ്റിൽ സ്കൂൾ മാനേജർ ഫാദർ ജോർജ് കൊല്ലംപറമ്പിൽ സല്യൂട്ട് സ്വീകരിച്ചു.
തുടർന്ന് വാർഡ് മെമ്പർ ഷൈനി മാത്യു,- ആബേൽ പ്രദീപ്, ദേവപ്രിയ ബിജു എന്നീ കുട്ടികളുടെ കയ്യിൽ നിന്നും ദീപശിഖ ഏറ്റുവാങ്ങി ഒളിമ്പിക് ദീപം തെളിച്ചു.
സ്കൂൾ ഗ്രൗണ്ടിൽ ട്രാക്കിലും ഫീൽഡിലുമായി ഓട്ടം, ലോങ് ജംപ്, ഷോട്ട് പുട്ട്, റിലെ തുടങ്ങി വിവിധ മത്സരങ്ങൾ കുട്ടികളെ വിവിധ വിഭാഗങ്ങളായി തിരിച്ച്, അധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു.
കുട്ടികളെ നാല് ഗ്രൂപ്പുകളായി തിരിച്ച് വാശിയോടെ നടത്തിയ മത്സരങ്ങളിൽ yellow house ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് അധ്യാപകരും, ജനപ്രതിനിധികളും മെഡലുകളും കിരീടവും സമ്മാനിച്ചു.
കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം പ്രോഗ്രാമുകൾ ഭാവിയിലെ താരങ്ങളെ വർത്തെടുക്കുവാനും ഒപ്പം കുട്ടികളുടെ കലാ കായിക ശേഷികൾ വികസിപ്പിക്കാനും സഹായകമാകുമെന്ന് സ്കൂൾ ഹെഡ്മാസ്റ്റർ ഷിബു കെ ദേവസ്യ അഭിപ്രായപ്പെട്ടു.
Негізгі бет School Olympics 2024
Пікірлер: 13