സ്നേഹത്തിൻ തിരുനബി | New Madh Song | ILYAS HUSSAIN ATHIPPATTA
song :---
Lyrics and tune:- llyas hussain Athippatta
"അദബുള്ളൊരു നേതാവേ
അരിമുല്ല പൂങ്കനിയെ
പാരാകെ ദീൻ പ്രഭ വീശിയ
കനിവാർന്നോരു ജേതാവേ
സ്നേഹത്തിൻ തിരുനബിയെ
ഇരുലോക ഗുണപതിയെ
ആ ചാരത്തന്ത്യമതേകാൻ
തേടുന്നിത വെണ്ണിലവേ..(f) ( 2)
ഞാനെന്നും ഓർത്തിടുമെ൯
മുത്തിൻ ഗേഹമല്ലേ
ഞാനെന്ന ഹൃദയത്തിൻ
സ്ഥാനം റൗളയിലല്ലെ (2)
ഞാനെന്ന - രൂപവുമെന്നിൽ
മുഴുവൻ അങ്ങയിലല്ലേ
ഞാനെന്നും സ്വപ്നം കാണും
നബിത൯ മദീനയല്ലേ
(തിരു നബിയെ മുത്തൊളിയെ
ഇരുലോക- ഗുണ പതിയെ ) 2) (f)
ലോകർക്ക് ഗുണകാംക്ഷി
റബ്ബിൻ ദൂതനല്ലേ
സകലർക്കും വഴികാട്ടാൻ
വന്ന തേൻകനിയല്ലേ 2)
ഞാൻ കാണും പൊന്നൊളി വെല്ലാം
ആനൂറി൯ ചര്യയുമല്ലേ
ഞാൻ കാണും വചനവുമെല്ലാം
മുത്തി൯ മൊഴിയതുമില്ലെ
( ത്വാഹ നബി മുസ്തഫയാ
നൂറുദ്ദുജാ മു൪തള യാ) 2) (f)
Негізгі бет Ойын-сауық സ്നേഹത്തിൻ തിരുനബി | New Madh Song | ILYAS HUSSAIN ATHIPPATTA
Пікірлер: 47