#stalphonsa#kudamaloor#alphonsasong#devotiontojesus#christiandevotionalsong#bharananganamchurch#devotionalsongs#song#catholicmedia#wordofgod#healingword#healingsong#sacredlovetojesus#
പരിത്രാണകനാം ഈശോ പോരുക
മമ മാനസപ്പൂവാടിയിൽ പോരുക
ദിവ്യ സ്നേഹാഗ്നി വീശിയെന്നിൽ വാഴുക
സുര ദീപ്തി ചിന്തിയെന്നും വാഴുക
(പരിത്രാണകനാം.....
മുൾമുടി ചൂടി പൊൻകുരിശേന്തി
കാൽവരി ഏറിയ നാഥാ
നിൻ മേനി പിളർന്നു ചോരയൊഴുകി
നര രക്ഷ നേടിയ കഥയോർത്ത്
സുര പിയൂഷമെന്നുമെനിക്കേകുക
നവ ജീവിതത്തിൻ പാത നീ കാട്ടുക
ദിവ്യ സ്നേഹാഗ്നി വീശിയെന്നിൽ വാഴുക
സുര ദീപ്തി ചിന്തിയെന്നും വാഴുക
പൂവണിയും തവ പൂവനമതിലെ
പുതു മുല്ലയായ് ഞാൻ തീർന്നിടുവാൻ
പാരിന്നു ഭാവക ദീപവുമായ്
മിന്നുന്ന നിന്നെ കണ്ടിടുവാൻ
വരമേകിടണേ യേശു നായകാ
മമ മാനസത്തിൻ വീണമീട്ടും നായകാ
ദിവ്യ സ്നേഹാഗ്നി വീശിയെന്നിൽ വാഴുക
സുര ദീപ്തി ചിന്തിയെന്നും വാഴുക
Негізгі бет ST.ALPHONSA SONG പരിത്രാണകനാം ഈശോ പോരുക ( വരികളോടു കൂടി) Parithranakanam eesho poruka (with lyrics)
Пікірлер: 35