സ്ത്രീ മാധ്യമ പ്രവർത്തകരെ അപമാനിക്കുന്നതും പരിഹസിക്കുന്നതും ദൈനംദിന ഹോബിയാക്കി മാറ്റാൻ സുരേഷ് ഗോപിക്ക് ഊർജ്ജം കിട്ടുന്നത് വലിയൊരു കൂട്ടം, രാഷ്ട്രീയത്തിന് അതീതമായി തനിക്കൊപ്പം ഉണ്ട് എന്ന തിരിച്ചറിവിൽ നിന്നാണ്. സുരേഷ് ഗോപി മാധ്യമ പ്രവർത്തകയുടെ തോളിൽ കൈയിട്ടത് തെറ്റല്ല തെറ്റല്ല എന്ന് ആയിരം ആവർത്തി പറയുന്ന ആൾകൂട്ടം ബഹുസ്വരമാണ്. ശരിക്കും സുരേഷ് ഗോപിക്ക് ഏറാൻ മൂളുന്ന ആൺമാധ്യമ പ്രവർത്തകരെക്കാൾ, സുരേഷ് ഗോപിയേക്കാൾ തന്നെ അപകടകാരികൾ ഒരു സ്ത്രീയുടെ തോളിൽ സുരേഷ് ഗോപി കൈവയ്ക്കുന്നത് തെറ്റല്ല എന്ന് കരുതുന്ന, 'അതിനിഷ്കളങ്കരായ' അസംഖ്യം മനുഷ്യരാണ്.
സുരേഷ് ഗോപി മാധ്യമ പ്രവർത്തയെ സ്പർശിച്ചത് ലൈംഗിക ഉദ്ദേശത്തോടെയാണ് എന്നതേയല്ല ഈ വിഷയത്തിന്റെ കാതൽ. കടുത്ത എതിരാളികൾ പോലും അങ്ങനെ ഒരു ആരോപണം അദ്ദേഹത്തിന് എതിരായി ഉയർത്തിയില്ല. പിന്നെ എന്തുകൊണ്ടാണ് സുരേഷ് ഗോപിയുടെ സ്പർശനം പ്രശ്നമാകുന്നത് ? ലൈംഗികതയ്ക്ക് പുറത്ത് ചില സ്പർശങ്ങൾ അധികാരത്തിന്റെ സദൃശ്യ പ്രയോഗം ആവുന്നത് എങ്ങനെയാണ്?
'ആളാകാന്‍ വരരുത്'; റിപ്പോര്‍ട്ടര്‍ ടിവി മാധ്യമപ്രവര്‍ത്തകയോട് ആക്രോശിച്ച് സുരേഷ് ഗോപി
#SureshGopi #bjp #thrissur
Негізгі бет സുരേഷ് ഗോപിയുടെ സ്പർശനം പ്രശ്നമാകുന്നത് എന്തുകൊണ്ട്? | സുരേഷ് ഗോപി
Пікірлер: 23