Malayalam poem
THAPAM
lyrics
Shiju K Parangodan
Music
Orchestration
Vocal
Johns Jose
This content is Right to Shiju K Parangodan.Any Unauthorised Reproduction, Redistribution or Re-upload Is strictly Prohibited of this meterial .Legal action willbe taken against those who violatethe copyright of the following meterial presented
send reviews
/ @shijukparangodan9773
Facebook
Shiju K Parangodan
WhatsApp 9656206560
#kavita
#malayalamkavithakal
#malayalamsongs
#malayalamsong
#lovesong
കവിത
തപം
നിർന്നിദ്രമീ രാത്രിവണ്ടികൾ
പായുന്നൊരോർമ്മകൾക്കെന്തിത്ര വേഗമാവോ
കാണാൻ കൊതിച്ചേ കലങ്ങിക്കുതിർന്ന
കണ്ണാഴങ്ങളിൽ വേരു വെന്ത കാലം
ഓളങ്ങളായ് ഓർമ്മയുമ്മ വെച്ചെത്തുന്ന
തീരങ്ങളിൽ നാം തുടിച്ച കാലം
വെട്ടിത്തിരുത്തിക്കുറിച്ചക്ഷരങ്ങളിൽ
വിപ്ലവച്ചോപ്പു പൊടിച്ച കാലം
പച്ചമണ്ണിൻ ഗന്ധമേറ്റുറങ്ങും
രക്തപുഷ്പങ്ങളൊന്നു പിടഞ്ഞ കാലം
പങ്കിട്ടൊരൊറ്റപ്പൊതിച്ചോറിനപ്പുറം
സ്നേഹം പകുത്തെടുത്തുണ്ട കാലം
'കുഞ്ഞേ ചെറുപ്പത്തിലിതിലപ്പുറം തോന്നു ' -
മെന്നെത്തിരുത്തിക്കടന്ന കാലം
'കൂട്ടുകാരീ നമ്മൾ കോർത്ത കൈയ്യഴിയാതെ'
പ്രണയാക്ഷരങ്ങൾ പകർന്ന കാലം *
നീ ഏതുവാക്കെന്നതറിയാതെ തെറ്റിച്ച വരികളിൽ
കവിത കലർന്ന കാലം
അവകാശസമരങ്ങളായുധം പേറുന്ന
തെരുവിൽ അനീതിയെ കൊന്ന കാലം
ഓർമ്മപ്പെടുത്തലാണൊക്കെയും
നാം കൊണ്ട വേനലും വെയിലും നനഞ്ഞ മണ്ണും
ഓർക്കാപ്പുറത്തൊറ്റവാക്കിൽ തിളയ്ക്കുന്ന
നോവും നിലാവും നിറഞ്ഞ കണ്ണും
പാതിവഴി ഇഴകീറിയകന്നവർ
നക്ഷത്ര ദൂരങ്ങളകലെയാകാം
പറയാതെ പരിഭവം കാത്തിരിയ്ക്കാ -
മൊന്നു പതറുന്ന നേരത്ത് കൂട്ടിരിക്കാം
പലരും പരസ്പരം കണ്ടിരിക്കാം
നടന്നകലങ്ങൾ പിന്നെ നടന്നിരിക്കാം
കണ്ടില്ല എന്നേ നടിച്ചിരിക്കാം
കണ്ണു നിറയുവോളം കഥ ചൊന്നിരിക്കാം
ഇനിയില്ല മരണമേ , തോൽപ്പിക്കുവാൻ
നിനക്കാവതില്ല ഞാൻ സ്വയം കുറിച്ചു
ഒരുപിടിച്ചോറിനന്നുപ്പുകൂട്ടാനിറ്റു
കണ്ണീരു പിന്നെയും കൂട്ടിനെത്തി
കവിതയോളം ലഹരി ഇല്ലായ്കിലും
കരളു പൊള്ളിക്കുടിച്ചൂ ... സ്വയം മറന്നൂ ....
ഗതകാലമൊക്കെ സ്മരിച്ചൂ .... നിന്നേ .....
നീ നട്ട ചെമ്പകത്തയ്യേ ....
നെറുകിലൊരുതരി രക്തസിന്ദൂരമണിയേ
ചോന്ന നിൻ കണ്ണീർ കണത്തേ...
ചിരകാലമെൻ നെഞ്ചിലമരാൻ
തപിച്ച നിൻ വിറപൂണ്ട ഹൃദയതാളത്തേ ....
ഷിജു കെ പറങ്ങോടൻ
* കടപ്പാട്
(ബാലചന്ദ്രൻ ചുള്ളിക്കാടിന്റെയും
മധുസൂദനൻ നായരുടെയും
കവിതയിലെ
ഒറ്റവരികൾ )
Негізгі бет തപം | മലയാളം കവിത | THAPAM | Malayalam Kavitha | Shiju K Parangodan | Johns Jose | നിർനിദ്രമീ രാത്രി
Пікірлер: 177