എന്റെ പതിനാറുവയസ്സിൽ അറിയാനും പഠിക്കാനും ആഗ്രഹിച്ചത് നാൽപത്തിരണ്ടാം വയസ്സിൽ സാധിച്ചിരിക്കുന്നു..... നന്ദി സാർ... 🙏🙏🙏
@SureshKumar-nh7dy
Жыл бұрын
ഞാനും
@jayakumarkurup2642
3 жыл бұрын
വി ശ്വസനീയമായ ഒരു തിരുവിതാംകൂർ ചരിത്രം ഇപ്പോൾ എന്കിലും കേൾക്കാൻ കഴിന്ഞതിന് നന്ദി , നന്ദി.......
@abyabraham9655
3 жыл бұрын
Excellent , Shri Vellanad Ramachandran പറഞ്ഞ 4 കുറുപ്പമാരും 4 പിള്ളമാരും ആണ് എട്ടുവീട്ടിൽ പിള്ളമാർ . ഇതു മതിലകം രേഖകളിൽ ഉണ്ട്. TK Velupilla യും കുറുപ്പുംവീട്ടിൽ Gopalapilla യും ഇതു ശരിവച്ചതായി കാണുന്നു . ഇവർ Attingal രാജ്യത്തെ പ്രഭുക്കൾ ആയിരുന്നു . 2- രാജാവിന് ശിക്ഷിക്കാൻ അധികാരം ഉണ്ടെങ്കിലും , പ്രഭുത്വം ഇല്ലാതാക്കാൻ അവകാശമില്ല . 3- Marthandavarma എന്ന് പറയുന്നതിന് മുൻപ് , ആയില്യം തിരുനാൾ Marthandavarma എന്ന് പറഞ്ഞെങ്കിൽ പുതിയ തലമുറ കേൾവിക്കാർക്കു മനസ്സിലാകൂ 4- Thovala മുതൽ Edava വരെ മാത്രമേ അന്ന് തിരുവിതാംകോട് ഉള്ളു . 5- Attingal പിടിച്ചെടുക്കാൻ ആയില്യം തിരുനാൾ Marthandavarma ശ്രമിച്ചതാണ് , എട്ടുവീട്ടിൽ പിള്ളമാർ എതിർക്കാൻ കാരണം . 6- മാർത്താണ്ഡലയം , രാമനാമഠം , കഴക്കൂട്ടം , കുളത്തൂർ മാടമ്പി പിള്ളമാരെയും 82 ഇതര പിള്ളമാരെയും , ഒരേ ദിവസം കഴുവേറ്റി എന്നാണ് എന്റെ അറിവ് . ഇതിൽ ഉള്ള Kulathoor Pilla , നെയ്യാറ്റിങ്കരക്കു അടുത്തുള്ള കുളത്തൂർ ആണോ എന്ന് എനിക്ക് സംശയം ഉണ്ട് . 7- Changanacherry പുഴവാത് അമ്പലം , Thiruvalla വലിയമ്പലത്തിനു കീഴിൽ വരുന്ന അമ്പലമാണ് . Thiruvalla അമ്പലം വൈഷ്ണവം ആണ് . അക്കിരമൺ കുടുംബത്തിനാണ് അവിടുത്തെ തന്ത്രം 8- Thiruvalla വലിയമ്പലത്തിനു , ഇന്റെ വകയായിരുന്നു , തിരുവനന്തപുരം മലയിൻകീഴ് ഉള്ള Sreekrishna Swamy അമ്പലവും ചുറ്റുമുള്ള പ്രദേശങ്ങളും . എന്റെ സുഹൃത്ത് ആയിരുന്ന , പരേതനായ Niranasserril Unnikrishna Pillai - Thiruvalla വലിയമ്പല ചരിത്രത്തിൽ ഇത് എടുത്തു പറഞ്ഞിട്ടുണ്ട് . Malayinkeezhu പ്രദേശത്തു ഇപ്പോഴും Thiruvalla Origin ആയ വീട്ടുകാർ ഉണ്ട് . ഈ അമ്പലത്തിൽ , സ്ത്രീകൾ മാറിടം മറക്കാതെ കയറണം എന്നാണ് ചിട്ട 9- വെള്ളാച്ചികൾ എന്ന് വിളിക്കുന്ന സ്ത്രീകൾ , Thiruvananthapuram പാളയം ചന്തയിലും , ചാലയിലും , 1995 വരെ ഞാൻ കണ്ടിട്ടുണ്ട് .Marthandavarma മുക്കുവർക്കു പിടിച്ചു കൊടുത്ത സ്ത്രീകളുടെ പിന്മുറക്കാർ . 10- C V Raman Pilla ചരിത്രത്തോട് ചെയ്ത നീതികേടു ആണ് , ആദ്ദേഹം എഴുതിയ Novel കൾ .ഇന്ന് ജനങ്ങൾ ആ നോവലുകൾ ആണ് ചരിത്രം എന്ന് പറഞ്ഞു നടക്കുന്നു . വിഡ്ഢികളായ ജനം . നമ്മൾ തിരുത്താൻ ചെന്നാൽ , ഇങ്ങോട്ടു തട്ടിക്കയറും . Kerala Public Service Commission പോലും ഈ Novel സത്യം എന്ന രീതിയിൽ പരിഗണിക്കുന്നു . 11- Attingal ഉള്ള എട്ടുവീട്ടിൽ പിള്ളമാരെ , Padmanabha Swamy ക്ഷേത്ര ചുറ്റളവിലേക്കു , വലിച്ചു എടുക്കുന്നതിൽ CV വിജയിച്ചു എന്ന് ഞാൻ പറയും . 12- എന്റെ വീക്ഷണത്തിൽ , D ' lenoy യെ പരാജപ്പെടുത്താൻ മാർത്താണ്ഡവര്മക്ക് കഴിഞ്ഞതും , Ramayyan എന്ന ദളവ വലംകൈ ആയി മാർത്താണ്ഡവര്മക്ക് ഉണ്ടായതും ആണ് അദ്ദേഹം പല യുദ്ധങ്ങളും വിജയിക്കാൻ കാരണം . 13- 1947 ഇൽ ലയനം ഉണ്ടാകുന്നതു വരെ " ഇപ്പോഴത്തെ മാള " വരെ തിരുവിതാങ്കൂർ രാജ്യമായിരുന്നു . 14- Shri Ramachandran എടുത്ത ഈ effort നു നന്ദി . CV കൃതി വച്ച് " കുലം " എന്ന Cinema ഇറങ്ങി . അതും ജനത്തെ തെറ്റിദ്ധരിപ്പിച്ചു . താങ്കളുടെ പഠനം , ഗൗരവം ഉള്ള വിഷയം ആയതിനാൽ എല്ലാ ആശംസകളും നൽകുന്നു
@vellanadramachandran2461
3 жыл бұрын
നല്ല നിരീക്ഷണം. പക്ഷെ മാർത്താണ്ഡവർമ്മ തൂക്കിലേറ്റിയവരിൽ രാമനാമoത്തിൽ പിളള ഇല്ല.
@sajeeshg6179
3 жыл бұрын
കൂടുതൽ വിവരങ്ങൾ നൽകിയതിനു നന്ദി👍
@rajsajeevjohn9591
3 жыл бұрын
Aayilyam thirunal alla. Anizham thirunal.
@vellanadramachandran2461
3 жыл бұрын
@@rajsajeevjohn9591 അതെ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ
@abhilashbhaskar9762
3 жыл бұрын
വളരെ നന്ദി. 🙏🙏🙏
@salinmankuzhy711
3 жыл бұрын
വിപ്ളവകാരികളും പരിഷ്കരണവാദികളും എന്ന നിലയിൽ എട്ടു വീട്ടിൽ മാരെ അവതരിപ്പിക്കുകയും എഴുതൂകയും ചെയ്യുന്ന രാമചന്ദ്രൻ സാറിന് അഭിനന്ദനം
@ashokanpb4880
3 жыл бұрын
മറഞ്ഞ് കിടക്കുന്ന ചരിത്രം പുറത്തു കൊണ്ടുവരുന്ന ഉദ്യമം വിജയം കാണട്ടെ അഭിവാദ്യങ്ങൾ
@shinevalladansebastian9964
3 жыл бұрын
യൂറോപ്പിലൊക്കെ പന്ത്രണ്ടാം നൂറ്റാണ്ടു മുതൽക്കേ ഉള്ള എല്ലാ സംഭവങ്ങളുടെയും രേഖകൾ സുവ്യക്തമായി ലഭ്യമാണ്. മറ്റു പലേ കാര്യങ്ങളിലെയും പോലെ നമ്മുടെ ചരിത്ര രേഖകളിലും വ്യക്തതയില്ല.
@aliarikath9994
3 жыл бұрын
സ്ഥലങ്ങൾ പ്രതിപാതിക്കുമ്പോൾ ചിത്രങ്ങൾ ഉൾപെടുത്തുന്നത് നന്നായിരിക്കും. അതുപോലെ മാപ്പിൽ സ്ഥലം മാർക്ക് ചെയ്യുന്നതും നന്നായിരിക്കും
@shimnakt955
3 жыл бұрын
Agree👍
@Oppo-mh5kv
Жыл бұрын
പുതിയ അറിവ് പകർന്നു തന്നതിന്, ഇദ്ദേഹത്തിന് എന്റെ അഭിനന്ദനങ്ങൾ. കാത്തിരിക്കുന്നു അടുത്ത എപ്പിസോഡിന് വേണ്ടിയിട്ട്.
@soorajmandampulli
3 жыл бұрын
അതിമനോഹരം. കൂടുതൽ വിവരങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു.
@shanojp.hameed7633
3 жыл бұрын
Sir. അങ്ങയുടെ ചരിത്രഖ്യാനം വളരെ ഗംഭീരം. നല്ല അവതരണം, കേട്ടിരിക്കാൻ വളരെ മനോഹരം. അറിയുവാൻ ആകാംക്ഷ തോന്നുമാർ സരളവും രസകരവും... അങ്ങയുടെ ഈ മഹത്തരവും ശ്രമകരവുമായ ഈ ഉദ്യമത്തിന് എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു. ദയവായി തുടരുക....
@joyapaul2020
3 жыл бұрын
നല്ല ഉദ്യമം. പലപ്പോഴും ചരിത്രമായി പ്രചരിക്കപ്പെടുന്നത് മിത്തുകളും കെട്ടുകഥകളും പാണൻ പാട്ടുകളുമൊക്കെ ആയിരിക്കും. തീർച്ചയായും താങ്കളിൽ നിന്ന് ഒത്തിരി ഒത്തിരി പൊളിച്ചെഴുതലുകൾ പ്രതീക്ഷിക്കുന്നു.
@satheesh902
3 жыл бұрын
ഇതിൽ പറഞ്ഞ നാഗർകോവിലും കുഴിതുറയ്യുമോക്കെ ഇന്ന് തമിഴ്നാട്ടിൽ ആണ്...വേലുത്തമ്പി ജനിച്ച തലകുള വും പത്മനാഭപുരവും ഇന്ന് തമിഴ്നാട്ടിൽ ആണ്..തിരുവിതാംകൂറിന്റെ ചരിത്രത്തിൽ പാതി ഇന്ന് തമിഴ്നാട്ടിൽ ആണ്...
@cyriacsebastian6820
3 жыл бұрын
Sir, Thanks very much for your very enlightening talk about Ettuveettil Pillamar. I am aware of one more episode as a continuation of it. I heard it from my father and I am from Changanacherry. According to my father, there was a legend that Travancore Royalty avoided stepping down in Changanacherry. The belief was that if they step down in Changancherry, the Monarchy will cease to exist. In the year 1956, Rajapramugh Sri Chithirathirunal came to Changancherry to inaugurate silver jubilee celebration of St. Berchmans' College. The same year on November 1, Monarchy was abolished officially.
@vellanadramachandran2461
3 жыл бұрын
Absolutly right
@rajsajeevjohn9591
3 жыл бұрын
Thank you sir for this info and analysis. I believed the story about the Pillas by Shri P. Sankunni Menon was true (not about the formation of land of Kerala) Now I understood the fact.
@josephkv9326
3 жыл бұрын
Kollam sir ,nannayittundu❤️❤️❤️
@visualframer
3 жыл бұрын
വളരെ നല്ല വിശകലനം 👍👍
@eldonvk7912
3 жыл бұрын
അഭിനന്ദനങ്ങൾ
@najimalachalil7868
3 жыл бұрын
ഗംഭീരം...
@bijuv7525
2 жыл бұрын
പുതിയ അറിവുകൾകൾ തന്നതിന് നന്ദി.
@jobyjoy8802
2 жыл бұрын
വളരെ നല്ല അറിവുകൾ
@mohamedashrafparypary8249
3 жыл бұрын
great - new information
@sajeeshg6179
3 жыл бұрын
Excellent. All the best
@Leo-do4tu
3 жыл бұрын
Super speech,sir👍
@deepakleelasivarajan2635
2 жыл бұрын
ഗംഭീരം !!!!
@satheeshgeorge6081
2 жыл бұрын
സാർ ഇതിൽ പറഞ്ഞപല കാര്യങ്ങളും എൻ്റെയപ്പൂപ്പൻ പറഞ്ഞ കാര്യങ്ങളാണ് എന്നാൽ എനിക്കത് വിശ്വാസം വന്നില്ല എന്നാൽ അത് വളരെ ശരിയാണ് എന്ന് ഇപ്പോൾ മനാസിലായി. പക്ഷേ ഈ ചരിത്രം ഉൾക്കൊള്ളാൻ പലർക്കും ആവില്ല.
@midhunpatel
3 жыл бұрын
Very informative
@sunilpg9089
2 жыл бұрын
🙏Great sir for giving the original version 🙏👌
@nandakumarnair8115
3 жыл бұрын
Very nice
@ravindrannair1370
3 жыл бұрын
👍
@ahensuniverse1874
3 жыл бұрын
Nice info
@hrsh3329
3 жыл бұрын
ഇതു കൊള്ളാം
@balanck7270
2 жыл бұрын
എട്ടു വീട്ടിൽ പിള്ളമാരെ വധിക്കുകയും അവരുടെ സ്ഥലത്ത് വലിയ ഒരുകുളം കുഴിച്ചു എന്നും അറിയുന്നു.അതും ശരിയാണോ...?
@nazeerabdulazeez8896
3 жыл бұрын
തിരിഞ്ഞു നോക്കുമ്പോൾ എട്ടുവീട്ടിൽ പിള്ളമാർടെ ഭാഗത്തു വളരെ പുരോഗമനമായ ചിന്തയാണ് ദൃശ്യമാകുന്നത്, അധികാരം ഏറ്റുകഴിഞ്ഞു മാർത്താണ്ടവർമ്മ അധിക്രൂരമായാണ് പിള്ളമാരെ അമർച്ച ചെയ്തത്, അവരുടെ തരാവടുകൾ ഇടിച്ചു നിരത്തി അവരെ നിഷ്കരുണം വധിക്കുകയും അവരുടെ സ്ത്രീകളെ തുറ കടത്തുകയും ചെയ്തു എന്നാണ് ചരിത്രം. രാജഭക്തരുടെ ചരിത്രം എഴുത്ത് വെറും മംഗള പത്രം ആണ്, വില്യം ലോഗൻ, ശൂരനാട് കുഞ്ഞൻ പിള്ള സാർ എന്നിവർ എഴുതിയ ചരിത്രം നമ്മൾ വായിച്ചു ഇരിക്കണം. മാർത്താണ്ട വർമ്മ നോവലിലെ അനന്തപദ്മനാഭൻ, സുഭദ്ര എന്നിവർ നോവലിസ്റ്റിന്റെ ഭാവന സൃഷ്ടി ആണ്.
@vellanadramachandran2461
3 жыл бұрын
ആധുനിക കേരള ചരി ത്രത്തിൻ്റെ പിതാവായ ഇളംകുളം കുഞ്ഞൻ പിളളയേയും മറന്നു കൂടാ
@surajithkm
2 жыл бұрын
നല്ല ഒരു ചരിത്ര അന്വേഷണം !!
@raveendhrannair8664
3 жыл бұрын
വെരി ഗുഡ്
@jakal1591
3 жыл бұрын
Perfect
@texturetec3456
3 жыл бұрын
Good
@johnpunalal1048
3 жыл бұрын
Congratulations
@JKMusictvm
2 жыл бұрын
Good 👍
@somanvv1614
3 жыл бұрын
Sir,Please upload an episode on Ramayyan dalava.
@vellanadramachandran2461
3 жыл бұрын
Wait
@devaprathapraja4588
3 жыл бұрын
7 -18 നൂറ്റാണ്ടിലെ ഡച്ച് റെക്കോർഡ്സ് ,ബ്രിട്ടീഷ് രേഖകളും അടങ്ങുന്ന ഡച്ച് ഇൻ മലബർ എന്ന ബുക്ക് കേരളത്തിലെ ആ കാലഘട്ടത്തിന്റെ വ്യക്തമായ പൊളിറ്റിക്കൽ സാമൂഹിക വിവരണം നല്കുന്നുണ്ട് . GALLKTTl, I.C.S., THE KEV. A. ടി. വാൻ , ഇ കെ ബർഗ്, REV. പി. ഗ്രൂട്ട് തുടങ്ങിയവർ ക്രോഡീകരിച്ച ഈ ബുക്ക് വളരെ ആധികാരികം ആന്നെന്നു പറയാം . ജോൺ നെഞ്ചൂഫ് ,ഡച്ച് കാപ്റ്റൻ 1663., 1തൊട്ടു 1795 വരെ ഉള്ള ഡച്ച് അത് പോലെ കേരളം ചരിത്രം അത് നല്കുന്നു 1) ഹെൻഡ്രിക് വാൻ ഈഹീദിന്റെ ഓർമ്മക്കുറിപ്പ്, 1677 മാർച്ച് 17. (2) G ഗെൽമർ വോഷർഗ്, 1687 ഒക്ടോബർ 18. (3) Mag മാഗ്നസ് മൈക്കൽമാൻ, 1701 ജനുവരി 14. (4) Jo ജോഹന്നാസ് ഹെർട്ടൻബെർഗിന്റെ, 1723 ഡിസംബർ 24. (5) Jaco ജേക്കബ് ഡി ജോങിന്റെ, 1731 ഡിസംബർ 30. (6) ,, അഡ്രിയാൻ മാറ്റന്റെ, 1735 ജനുവരി 12. (7) Jul ജൂലിയസ് വാലന്റിജൻ സ്റ്റെയ്ൻ വാൻ ഗ്രോഹെനെസ്സി, 1743. (8) „ബെയ്നിക്കസ് സിയേർസ്മ, 1748. (9) Fred ഫ്രെഡ്രിക് un ൺസ്, 1756 ഡിസംബർ 31. (10) കാസ്പർ ഡി ജോങ്ങിന്റെ ഓർമ്മക്കുറിപ്പ്, 1761. (11) God ഗോഡെഫ്രിഡസ് വീജർമാൻ, 1765. (12) Com കോമെഹസ് ബ്രീക്ക്പോട്ടിന്റെ, 1769 ഫെബ്രുവരി 28. (13) Ad അഡ്രിയാൻ മോയൻസ്, 1781 ഏപ്രിൽ 18. (14) Jo ജോഹാൻ ജെറാർഡ് വാൻ ആഞ്ചീബീക്ക്, 1795 മാർച്ച് 15. തുടങ്ങിയവരുടെ ഓർമ്മകുറിപ്പുകൾ ,മദ്രാസ് റെക്കോർഡുകൾ എന്നിവ ആണ് ഇതിൽ പ്രതിപാദിച്ചിരിക്കുന്നത് മലബാറിലെ രാജാക്കന്മാരുടെയും ഭരണാധികാരികളുടെയും 1700 . തിരുവിതാംകൂർ, 1 എ . പെരിക താവഴി (നെടുമങ്ങാട്),1 ബി ഇളയടത്തു സ്വരൂപം {കൊട്ടാരക്കര ], 3 ആറ്റിങ്ങൽ കൊല്ലം [ക്വിലോൺ],. 4. മാർത്ത (വെട്ടിമേനി കൈമൾ / കരുണാഗപള്ളി, 5. കാലിക്കോളൻ [കയങ്കുളം രാജ / ഓടനാട് ], 6. പന്നപാലി (കരപ്പുറം കൈമൾ , 7 . റിപ്പോളിം [എഡപ്പള്ളി നമ്പുതിരി , 8 . പന്തളം രാജ, 8. പഗോഡിംഗോ (തൃക്കുന്ന പുഴ കൈമൾ ), 9. ടെക്കൻകൂർ (തെക്കാംകൂർ രാജ)11. പോറോവ [പുറകാട് / അംബലപുഴ നേത്ര നാരായണൻ ], 12. ബെർക്കൻകൂർ [വടക്കകുർ രാജ],13. മംഗാട്ടി (മങ്ങാട്ട് കൈമൾ ), 14. പരോ [പരവൂർ രാജ ], 15. കൊച്ചി (പെരുംപടപ്പ് സ്വരൂപം ), 16. അഞ്ജിക്കൈമൽസ് (അഞ്ചി കൈമൾ), 17. മുരിയനാട്ടി രാജ / കാർത്ത, 18. കോഡാചേരി കർത്തവ്, 19. പാലിയറ്റ് (പാലിയത്തു അച്ചൻ) ', 20. ബർഡെല്ല [വടുതാല വെള്ളോസ് നായർ ], 21. തെവെഞ്ചൽ നായർ, 22. ഓറെറ്റി [കൊയാട്ടി] - കോരട്ടി കൈമൾ, 23. മാപ്രാണം പ്രഭു . ), 28. ചങ്ങരംകോത (ഗോദ സിംഹൻ ) കൈമൾ, 29. ചിറ്റാട്ട് നമ്പൂരി (വടുതല), 30. പയഞ്ചേരി നായർ (ചേട്ടുവയുമായി ബന്ധപ്പെട്ട ശാർക്കര സ്വരൂപം), തെവെങ്ങൽ നായർ, 31. ഐനിയുട്ടി (തലപ്പള്ളി ബ്രാഞ്ച്), 32. മന്ന ഒല്ലം (തലപ്പള്ളി ബ്രാഞ്ച്) ,, 34. മനകോട്ട (തലപ്പള്ളി ബ്രാഞ്ച്), 35. വാൽനാനട്ടി [വള്ളുവ നാട് മൂപ്പിൽ നായർ / വെള്ള ട്ടാരി], 36. സമോറിൻ (സാമൂതിരി) 37. കവളപ്പാറ മൂപ്പിൽ നായർ , 38. ബെറ്റെ [വെട്ടാട്നാട്] അല്ലെങ്കിൽ താനൂർ 39. പരാപൂർ (ബേപ്പൂർ), 40. ഇരിപ്പു കോവിൽ ( കൊടുങ്ങലൂർ ), 41. കുതിരവട്ടം സ്വരൂപം മൂപ്പിൽ നായർ "], 42. പാലികാട്ടശ്ശേരി [പാലക്കാട്ടു അച്ചൻ , 43. കോലാത്തിരി] 44. കുഞ്ചെ നായർ (രണ്ടുതറ അച്ചൻ 44 ഇരുവഴിനട് നമ്പിയാർ), 45. ബൽഗറിലെ ബൽനോർ [വടകര / കടത്നാട് രാജ / വാഴുന്നോർ ), 46. ആദിരാജ (അറക്കൽ ബിവി / അലി രാജ), 45 കുറുങ്ങോത്തു നായർ, 46 കോട്ടയം (പഴശി , കുറുമ്പനാട് )47 നീലേശ്വരം പിള്ള ഓഫ് കാരിയാട്ട ,കുറുപ് ഓഫ് തിരുവതാംകോഡ് , ,കുന്നത്തട്ടു കൈമൾ ,പാക്ക ഇളയിടം ,തച്ചുട്ടു മുന്നേകൂർ ,തുടങ്ങിയവയും പരാമശിച്ചിട്ടുണ്ട് 1716 ലെ ഡച്ച് റെക്കോർഡ്സിൽ (ജോഹന്നാസ് ഹെറിറ്റൻബെർഗ് )
@devaprathapraja4588
3 жыл бұрын
നായരിൽ കൂടിയ ഉപജാതികൾ പലതും വർമ്മ സ്ഥാനം സ്വീകരിച്ചു ചിലർ നമ്പുതിരിമാരെ കൊണ്ട് വിധി പ്രകാരം ചിലർ അല്ലാതെ , കേരളത്തിലെ പത്തു എഴുപതു നാടുവാഴി കുടുംബങ്ങളിൽ പണ്ട് വർമ്മ സ്ഥാനം ഉപയോഗിക്കുന്നവർ കുറവായിരുന്നു , കൂടുതൽ പേരും കർത്താവ് അല്ലെങ്കിൽ കൈമൾ ആയിരുന്നു ,അടികൾ ,രാജ , മൂപ്പിൽ എന്നാണ് പലരുടെയും സ്ഥാനപ്പേര് അറിയപ്പെട്ടിരുന്നത് സാമൂതിരി ,വേണാട്ടടികള് , വെള്ളാട്ടരി , ഏറാടികൾ , നെടുങ്ങാടികൾ ,പെരുമ്പടപ്പിൽ മൂപ്പിൽ , കവളപ്പാറ മൂപ്പിൽ പോലെ ,ഏറ്റവും പുരാതനമായ വെമ്പലിനാട് (പിന്നെ വടക്കാൻകൂർ തെക്കുംകൂർ ആയി )ബിംബിലീശരന്മാർ അഥവാ മണികണ്ഠന്മാർ എന്നറിയപ്പെട്ടു
@g.s.ag.s.a2013
3 жыл бұрын
വിവരങ്ങൾ നൽകിയതിന് നന്ദി.. ഇത് പഠിയ്ക്കാൻ ശ്രമിച്ചു കൊണ്ടിരിയ്ക്കുന്നു.. പിള്ള കുടുംബം ഇപ്പോഴുമുള്ളത് പഴയ 8വീട്ടിൽ പിള്ളമാരുടെ തലമുറ എന്ന് പറയാനാകുമോ
@vellanadramachandran2461
3 жыл бұрын
നൂറുകണക്കിന് പിള്ള മാർ തിരുവിതാംകൂറിലുണ്ടായിരുന്നു അവരുടെ പിൻമുറക്കാരാവാം.
sabari mala ayyappane pati oru video cheyythaal nanaayirunu
@sheriefrawther8597
3 жыл бұрын
what happened to ramanthampi and pupputhampi?
@vellanadramachandran2461
3 жыл бұрын
Wait for ther neXt episode
@abilashabi7533
3 жыл бұрын
video about kuzhithura kottaram kzitem.info/news/bejne/2aeX1XZmcKZ5lIY
@josekuttyjoseph4216
3 жыл бұрын
നമ്പൂതിരിക്ക് താഴെയുള്ള ചാതുര്വര്ണ്യര്ക്ക് എല്ലാം മരുമക്കത്തായം നമ്പൂതിരിമാര് വിധിച്ചത്, തങ്ങളുടെ സമ്പത്തുകള് വിഭജിച്ചു പോകാതിരിക്കല് , ഭംഗം ഏതും കൂടാതെ കാമപൂര്ത്തികരണം സാധിക്കല് എന്നി ലക്ഷ്യം സാധിക്കാന് വേണ്ടി യാണ്. മറ്റുള്ളവർക്ക് പെണ് ദായക്രമം വിധിച്ച അവർ പുരുഷ ദായക്രമം പിന്തുടര്ന്നു. അങ്ങനെയുള്ള 81/2 യോഗക്കാര് shudra ക്ഷത്രിയ പാരമ്പര്യം ഉള്ള തിരുവിതാംകൂര് രാജകുടുംബത്തിൽ മാര്ത്താണ്ഡവര്മ്മക്കു പകരം മരിച്ച രാജാവിന്റെ പുരുഷ സാന്ത്വനത്തിന് രാജാധികാരം ലഭിക്കാൻ നിലപാട് എടുത്തു എന്നത് ശുദ്ധ അസംബന്ധം ആണ്. കൂടാതെ ഉന്മൂലനം നടന്ന 8 വീട്ടില് പിള്ളമാരാരുടെ പിന് മുറക്കാര് ചിറയിന്കീഴ് , വര്ക്കല താലൂക്ക്കളില് ഉണ്ട് എന്നു പറയുന്നതും അതിശയോക്തിയാണ്.
@lijo169
3 жыл бұрын
തിരു-കൊച്ചി രൂപീകരിക്കാൻ കാരണം എന്താണെന്നു പറയാമോ? അത് തിരുവിതാംകൂറിനായിരുന്നോ നേട്ടമായിരുന്നത്?
@vellanadramachandran2461
3 жыл бұрын
ഐക്യകേരളത്തിനു വേണ്ടിയുളള മുറവിളി കൾ 1929ൽ മുതൽ തന്നെ കോൺഗ്രസ് ആരംഭിച്ചിരുന്നു. അതിൻ്റെ മുന്നോടിയായിട്ടായിരുന്നു തിരു കൊച്ചി ലയനം. ആ ലയനത്തിൽ ഒരു നഷ്ടവും സംഭവിച്ചില്ല.എന്നാൽ നാഞ്ചിനാട് വിട്ടുകൊടുത്തുകൊണ്ട് കേരളം പിറന്നപ്പോൾ നമ്മുടെ പൈതൃക സ്മാരകങ്ങളാകെ തമിഴ്നാട്ടിൽപ്പെട്ടു പോയി.
@lijo169
3 жыл бұрын
@@vellanadramachandran2461 thanks sir
@nandakumars1209
Жыл бұрын
എഴുപ്പിള്ള പണ്ടാരം, മുത്തേടത്ത് പണ്ടാരം ഇവർ ഇന്നത്തെ വീരശൈവ വിഭാഗത്തിൽ പെട്ടതാണോ? ഈ പേരിൽ അവരെയും അറിയപ്പെടുന്നു. കൊട്ടാരവും കളരിയും ഒക്കെ ഇവർക്ക് ഉണ്ടായിരുന്നതായി അറിയാം. തമിഴ് സംസ്കാരം പിന്തുടരുന്ന ഇവർ ഇന്ന് കേരളത്തിന്റെ പലസ്ഥലങ്ങളിലായി ചിതറി ക്കിടപ്പുണ്ട്. അഭ്യസികളും, മന്ത്ര തന്ത്രാധികളിൽ പ്രഗത്ഭരുമായിരുന്നു ശൈവ വിഭാഗത്തിൽ പെട്ട ഇവർ. പിന്നീടുള്ള രാജാക്കന്മാർ ഇവരുടെ കഴിവുകൾ പ്രയോജനപ്പെടുത്തിയിരുന്നതായും കേട്ടുകേഴ്വിഉണ്ട്.
@shaji3474
Жыл бұрын
8 വീട്ടിൽ പിള്ളമാരുടെ ചരിത്രം മനസിലാക്കാൻ കഴിഞ്ഞതിൽ സന്തോഷം. എന്തുകൊണ്ടാണ് സി. വി എട്ട് സ്ഥലങ്ങളുടെ പേര് കൊടുത്തത്. അതിൽത്തന്നെ കഴക്കൂട്ടത്ത് പിള്ളയുടെ വീട് ഇരുന്ന സ്ഥലം ഇപ്പോഴും ഉണ്ട്. ഇപ്പോൾ ആ സ്ഥലത്ത് ഒരു കുളമാമുള്ളത്. അത് എന്ത്കൊണ്ട് ?
@kuttappanKarthavu
Жыл бұрын
അവരുടെ ആത്മാക്കളെ ചങ്ങനാശ്ശേരിയിൽ കുടി ഇരുത്തി. രാജ കുടുംബം അത് വഴി പോയാൽ അവർ പുറത്ത് വരും എന്ന് പറഞ്ഞതിനാൽ അവർ ചങ്ങനാശ്ശേരിയിൽ കൂടി സഞ്ചരിക്കില്ല Vettadi temple puzhavaath ചങ്ങനാശ്ശേരിയിൽ
@gopikrishnanep2533
3 жыл бұрын
Sir: ഈ എട്ടു പിള്ള മാർ മാത്രം മാർത്താണ്ഡവർമ്മയ്ക്കു ഭീഷണിയായ തെങ്ങനെയാണ്. കഴുവേറ്റിയ മുഴുവൻ പിള്ളമാരും പേടി സ്വപ്നമാകേണ്ടതല്ലേ? ഒരു പക്ഷേ ആറ്റിങ്ങലുമായുള്ള രക്ത ബന്ധം പേടിയ്ക്കു കാരണമായിരിക്കുമോ? നന്ദി വളരെ പഠനാർഹമായ വീഡിയോയാണ് ഗോപീകൃഷ്ണൻ
@vellanadramachandran2461
3 жыл бұрын
പിള്ളമാരെല്ലാം മാർത്താണ്ഡവർമ്മയ്ക്ക് ഭീഷണിയായിരുന്നു. അതു കൊണ്ടാണല്ലോ എൺപതിലേറെ പിള്ളമാരെ തൂക്കിലേറ്റിയത്.
@varkalaasokkumar231
3 жыл бұрын
മുകിലന്മാരുടെ ആക്രമമത്തെക്കുറിച്ച് കേട്ടിട്ടുണ്ട്..? ആരാണ് മുകിലന്മാർ? എന്നാണ് ആക്രമണം പറയുമോ...?
@vellanadramachandran2461
3 жыл бұрын
16, 17 നൂറ്റാണ്ടുകളിൽ തമിഴ്നാട് ഭരിച്ചിരുന്നത് നായക്കർ വo.ശമായിരുന്നു. അവരുടെ സേനാനായകരെ പാളയക്കാർ എന്നാണ് വിളിച്ചിരുന്നത്. അതിൽ ഒരു പാളയക്കാരനായിരുന്നു മുകിൽ ഖാൻ എന്ന മുകിലൻ
@vellanadramachandran2461
3 жыл бұрын
1677-80 കാലഘട്ടത്തിലായിരുന്നു മുകിലൻൻ്റെ തിരുവിതാംകൂർ ആക്രമണം.
@satheeshbabu6195
3 жыл бұрын
Subhadraye kurichum chananane kurichum parayamo
@vellanadramachandran2461
3 жыл бұрын
അവരെല്ലാം പി.വിയുടെ ഭാവനയിൽ വിരിഞ്ഞ കഥാപാത്രങ്ങളാണ്.
@vellanadramachandran2461
3 жыл бұрын
ക്ഷമിക്കണം C. V
@learntodayleadtomorrowl.t.
3 жыл бұрын
മുതലിയർ എന്ന ഒരാളെ സൈന്യത്തിൽ കൊണ്ടുവന്നുയെന്നു കേട്ടിട്ടുണ്ടല്ലോ വെള്ളാളർ ആയിരുന്നുവോ?
@vellanadramachandran2461
3 жыл бұрын
മുതലിയാർ വെള്ളാള ഗോത്രക്കാരാണ്
@sapereaudekpkishor4600
3 жыл бұрын
Scientific temper
@babuy3965
3 жыл бұрын
What about the saying ”kulam thondi”?
@vellanadramachandran2461
3 жыл бұрын
കുടുംബം നശിപ്പിച്ചു എന്നേ അർത്ഥമുള്ളൂ
@bonmarshealva396
3 жыл бұрын
One who thonds the kulam he is called kulam thondi
@vellanadramachandran2461
3 жыл бұрын
@@bonmarshealva396 ? ചരിത്രരേഖകളിൽ അങ്ങിനെയല്ല.
@bonmarshealva396
3 жыл бұрын
@@vellanadramachandran2461 yes you are right.
@pmrashidrashid7652
3 жыл бұрын
വീട് ഇടിച്ചു നിരത്തി അവിടെ കുളം കഴിക്കുന്നു എന്നു ഐതിഹ്യ മാലയിൽ വായിച്ചിട്ടുണ്ട്.
@learntodayleadtomorrowl.t.
3 жыл бұрын
എഴുപിള്ള പണ്ടാരം മുത്തേടത്തു പണ്ടാരം എഴുമല പണ്ടാരം എന്നീ യോഗക്കാരിൽ പ്രധാനികൾ കൂട്ടുനിന്നു എന്നു ആരോപിച്ചു അവരെയും തൂക്കിലേറ്റി അവരുടെ ഭാര്യമാരെ മുക്കുവാർക്കു കൊടുത്തും അതിൽ ആരോ കടലിൽ ചാടിയെന്നു കേട്ടിരുന്നു അതിൽ എന്തെകിലും സത്യമുണ്ടോ?
@vellanadramachandran2461
3 жыл бұрын
പണ്ടാരം എന്ന് സ്ഥാനപ്പേരുള്ളവർ ഖജനാവിലെ കാര്യസ്ഥൻമാരായിരുന്നു.മറ്റു വിവരങ്ങളൊന്നും രേഖകളിൽ കാണുന്നില്ല.
@vellanadramachandran2461
3 жыл бұрын
ഇവർക്ക് വെളളച്ചിമാർ എന്ന വിളിപ്പേരുമുണ്ട്
@gopalkrishnan5669
3 жыл бұрын
Please provide sources,otherwisw your word against my word.
@vellanadramachandran2461
3 жыл бұрын
മതിലകം രേഖകൾ കാണുക അല്ലങ്കിൽ Travancore state Manuel - Vol - 2 വായിക്കുക
@CR-bi9ug
3 жыл бұрын
സർ, മാർത്താണ്ഡവര്മക്ക് വിദേശ സഹായം കിട്ടിയിരുന്നോ? അതോ ഇദ്ദേഹം ജന്മനാ ambitious ആയ ഒരു വ്യക്തിത്വം ആരുന്നോ? പ്രേത്യേകിച് ഇദ്ദേഹത്തിന് എന്തെങ്കിലും സ്വാഭാവികമായ സവിഷേതകൾ ഉണ്ടാരുന്നോ?
@anoopmv3954
3 жыл бұрын
Sir കുറച്ചു സംശയങ്ങൾ 1. എന്തുകൊണ്ടാണ് travancore രാജാക്കന്മാർക്ക് ഹിരണ്യ ഗർഭം എന്ന ചടങ്ങ് വേണ്ടി വന്നത്? 2.അവർ യഥാർത്ഥ ക്ഷത്രീയന്മാരല്ല എന്നൊരു വാദമുണ്ട്. ശരിയാണോ? 3. രാജഭരണം ജനാധിപത്യത്തിന് വഴിമാറിയിട്ട് ഇത്രയും കാലമായിട്ടും ഇന്നും ജനങ്ങൾക്ക് രാജകുടുംബത്തോടുള്ള വിധേയത്വം നിലനിൽക്കുന്നതിന്റെ പ്രധാന കാരണം എന്തായിരിക്കാം?
@vellanadramachandran2461
3 жыл бұрын
ശരി തന്നെ അവർണനെ ക്ഷത്രിയനാക്കുന്ന ചടങ്ങാണ് ഹിരണ്യഗർഭം തിരുവനന്തപുരത്തുകാർ പൊതുവേ രാജഭക്തരായ സവർണരാണ്.
@devaprathapraja4588
3 жыл бұрын
most of the ruling families of Kerala comes from the Nair clans few of them late undergoes rituals like "Hirnayagarpha" under the influence of Namputhiries and donating golds to them. But the powerful and ancient ruling families like Samuthiri and Thekkamcore never done this and nor wear poonools
@anoopmv3954
3 жыл бұрын
@@devaprathapraja4588 Thank you sir
@vellanadramachandran2461
3 жыл бұрын
@@devaprathapraja4588 നായർ എന്ന ജാതി നാമം ഉണ്ടാകുന്നത് 1920 ലെ ഒന്നാം നായർ ആക്ട് വരുന്ന തോടുകൂടിയാണ് 'അതു വരെ പല ഗോത്രങ്ങളിലും പെട്ട പടയാളികളുടെ കൂട്ടം മാത്രമായിരുന്നു' വർമ്മ സ്ഥാനവും പൂണൂലും ലഭിക്കണമെങ്കിൽ ഹിരണ്യഗർഭം കഴിഞ്ഞിരിക്കണം. സാമൂതിരിക്ക് വർമ്മ സ്ഥാനമോ പൂണൂലോ ഉണ്ടായിരുന്നില്ല
@devaprathapraja4588
3 жыл бұрын
@@vellanadramachandran2461 സാമൂതിരി ഏറാടി നായർ ആണെങ്കിലും അപ്പൂർവം ചിലർ മുൻപും വർമ്മ സ്ഥാനം ഉപയോഗിച്ചിരുന്നു ( അധികവും ദത്തു വന്ന് കേറിയവർ ആണ് , ഹൈദറിന്റെ അക്രമത്തിനു ശേഷം എതിർത്ത് നിന്ന് ഒരു രവിവർമ്മ യെ പോലെ )ഇപ്പോൾ സാദാരണ മായി ഉപയോഗിക്കുന്നുണ്ട് ,ഞ്യാൻ തെക്കുംകൂർ വംശത്തിൽ പെട്ട ആൾ ആണ് , മിക്കവരും പൂണൂൽ ഇല്ല , മുൻപ് ആർക്കും ഉണ്ടായിരുന്നില്ല ,എന്നാൽ വർമ്മ സ്ഥാനം ഉപയോഗിച്ചിരുന്നു , ബിംബിലീശരന്മാർ അഥവാ മണികണ്ഠന്മാർ എന്ന് അറിയപ്പെട്ടിരുന്ന തെക്കുംകൂർ രാജപരമ്പര ഇപ്പൊ ഇടത്തിൽ സ്വാരൂപം എന്ന് അറിയപ്പെടുന്നു , മാർത്താണ്ഡവർമ്മയും രാമയ്യനും കൂടി ചതിയിൽ പിടിച്ചെടുത്ത തെക്കുംകൂർ ദാനം ചെയ്തതാണ് ,ഇപ്പോഴത്തെ തിരുവതാംകൂർ സ്ഥാനികളുടെ അച്ഛന്റെ കുടുമ്പം ആയ പൂഞ്ഞാറും അതുപോലെ അമ്പലപ്പുഴയും . താങ്കൾ പറഞ്ഞത് ഒരു പരിധി വരെ ശരി ആണ് , അനേകം ജാതികൾ /ഉപജാതികൾ ഉണ്ടായിരുന്നു നായർ വിഭാഗത്തിൽ ശൂദ്ര വൃത്തി തൊട്ടു , വൈശ്യ വൃത്തി ചെയ്തവർ വരെ ( കണ്ണൂർ ഉള്ള വ്യവാരി /വ്യപാരി നായർ , പാലക്കാട്ട് ഉള്ള മുത്താൻ /കടുപ്പട്ടർ / ഗുപ്തൻ വിഭാഗങ്ങൾ , ചെട്ടി / വാണിയ നായർ പോലെ ), പിന്നെ ഉയർന്ന വിഭാഗങ്ങൾ എല്ലാം പടയാളികളും ,ദേശവാഴി ,നാടുവാഴി ,ഭരണ നിർവഹണ വിഭാഗങ്ങൾ ആയിരുന്നു . പിന്നെ താങ്കളുടെ അറിവിലായി ഇപ്പോൾ കേരള ക്ഷത്രിയ സഭ , സാമന്ത വിഭാഗങ്ങളെയും (കർത്താ , പണ്ടാല ,നെടുങ്ങാടി , കൈമൾ , ഉണിത്തിരി ) പഴയ നാടുവാഴി നായന്മാരെയും ഇപ്പോൾ അംഗതം കൊടുക്കുന്നുണ്ട്
@sskrishn8879
3 жыл бұрын
നായൻമാർ വർമ്മൻ എന്ന് പേരിടാറുണ്ട്. ഉദാ: രവിവർമ്മൻ തമ്പി (ഇരയിമ്മൻ തമ്പി)
@vellanadramachandran2461
3 жыл бұрын
പിതാവ് ഷ ത്രി യ നായ ഒരു രാമവർമ്മയായിരുന്നു.
@devaprathapraja4588
3 жыл бұрын
നായരിൽ കൂടിയ ഉപജാതികൾ പലതും വർമ്മ സ്ഥാനം സ്വീകരിച്ചു ചിലർ നമ്പുതിരിമാരെ കൊണ്ട് വിധി പ്രകാരം ചിലർ അല്ലാതെ , കേരളത്തിലെ പത്തു എഴുപതു നാടുവാഴി കുടുംബങ്ങളിൽ പണ്ട് വർമ്മ സ്ഥാനം ഉപയോഗിക്കുന്നവർ കുറവായിരുന്നു , കൂടുതൽ പേരും കർത്താവ് അല്ലെങ്കിൽ കൈമൾ ആയിരുന്നു ,അടികൾ ,രാജ , മൂപ്പിൽ എന്നാണ് പലരുടെയും സ്ഥാനപ്പേര് അറിയപ്പെട്ടിരുന്നത് സാമൂതിരി ,വേണാട്ടടികള് , വെള്ളാട്ടരി , ഏറാടികൾ , നെടുങ്ങാടികൾ ,പെരുമ്പടപ്പിൽ മൂപ്പിൽ , കവളപ്പാറ മൂപ്പിൽ പോലെ ,ഏറ്റവും പുരാതനമായ വെമ്പലിനാട് (പിന്നെ വടക്കാൻകൂർ തെക്കുംകൂർ ആയി )ബിംബിലീശരന്മാർ അഥവാ മണികണ്ഠന്മാർ എന്നറിയപ്പെട്ടു
@vellanadramachandran8133
3 жыл бұрын
@@devaprathapraja4588 രാജകുടുംബങ്ങളുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെടാത്ത നായർ കുടുംബങ്ങളാരും വർമ സ്ഥാനം ഉപയോഗിച്ചതായി രേഖകളില്ല.
@agn90
2 жыл бұрын
എത്ര മാത്രം പുറകോട്ട് 'കുഴിക്കണം' എന്നതനുസരിച്ചിരിക്കും ചരിത്ര "തുടക്കം".. ഈ വർമ എന്ന category, നായർ ജാതി തന്നെ ആണ്..
@nandakumarnair8115
3 жыл бұрын
എട്ടുവീട്ടിൽ പിള്ളമാർ സാങ്കല്പികം മാത്രമാണ്. വാൾട്ടർ സ്കോട്ടിന്റെ ഐവാൻഹോ മാതൃകയിൽ എഴുതപ്പെട്ട നോവലിൽ സി വി ഒരു ചരിത്രവും എഴുത്തിനു സ്വീകരിച്ചിട്ടില്ല. പല സ്ഥലവര്ണനകളും ഭാവനയാണ്. ചിലരുടെ അഭിപ്രായത്തിൽ ഒന്നിച്ചു നിന്ന ഏതാനും വീട്ടുകാർ എട്ടുവീദർ എന്നറിയപ്പെട്ടിരുന്നു. അവരെല്ലാം നായന്മാർ ആയിരുന്നോ എന്നതിൽ പോലും തീർച്ചയില്ല.
@vellanadramachandran2461
3 жыл бұрын
മതിലകം രേഖകൾ പരിശോധിച്ചാൽ സംശയം മാറും. അതല്ലങ്കിൽ ടി.കെ വേലുപ്പിളളയുടെ Travancore State Manuel എങ്കിലും.
Пікірлер: 136