മധ്യ തിരുവിതാംകൂറിലെ ചരിത്ര പ്രാധാന്യമുള്ള ചങ്ങനാശ്ശേരിയുടെ മണ്ണിൽ, പുരാതന കാലത്ത് "പെരുനായ് തിൽ" എന്നും ഇപ്പോൾ പെരുന്ന എന്നും അറിയപ്പെടുന്ന ദേശത്തു ദേശനാഥനായി വാഴുന്ന ശ്രീ സുബ്രഹ്മണ്യ സ്വാമിയുടെ തിരുമുറ്റത്ത് 2016 ൽ ദേശവാസികളായ കുറച്ചു ചെറുപ്പക്കാർ ഒത്തു ചേർന്ന് രൂപം കൊടുത്ത സാംസ്കാരിക സംഘടനയാണ് ജീ .രാമചന്ദ്രൻ നായർ മെമ്മോറിയൽ YMA സാംസ്കാരിക നിലയം. നാട്ടിലൊരു കലാപരമായ ഉണർവ്വ് ഉണ്ടാക്കുന്നതിനായി 2016 ലെ തിരുവുത്സവത്തിന് ക്ഷേത്രത്തിൽ ഒരു നാടകം അവതരിപ്പിക്കാൻ അവർ തീരുമാനിച്ചു .
അവരാരും തന്നെ നാടക രംഗത്ത് പ്രവർത്തിച്ചവർ ആയിരുന്നില്ല. ജീവിതത്തിന്റെ വിവിധ മേഖലകളിൽ ജോലി ചെയ്തിരുന്ന അവർക്ക് ആ ആഗ്രഹം കരുത്തേകി.
അങ്ങനെ പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ ഉല്പത്തിയെപ്പറ്റിയുള്ള നാടകമാവട്ടെ എന്നും തീരുമാനിച്ചു.നാടകത്തിന്റെ രചന ശ്രീ. ശക്തി കൃഷ്ണൻ മുട്ടത്തു മഠം നിർവ്വഹിച്ചു. സംവിധാനം ചിത്രകലാ അധ്യാപകനും സിനിമ സാങ്കേതിക വിദഗ്ധനും കൂടിയായ ശ്രീ. രഘു ശ്രീധർ ചെയ്തു. കലാസംവിധാനം ശ്രീ. മഞ്ചേഷ് മോഹനും സാങ്കേതിക സഹായം ശ്രീ. ദീപു വല്യ മേച്ചേരിലും നിർവഹിച്ചു.
തുടച്ചയായി 40 ദിവസങ്ങളിലെ റിഹേഴ്സൽ അവരുടെ അഭിനയ കഴിവുകൾ മെച്ചപ്പെടുത്തി.
സർവ്വശ്രീ ജയപ്രമോദ്. വിനോദ് പണിക്കർ, ശക്തി കൃഷ്ണൻ, സച്ചിൻ, പ്രദീഷ് കുമാർ , വിനോദ് പെരുന്ന, സുനിൽ, പ്രദീപ് പദ്മൻ, പ്രദീപ് ജയകേരള, കൃഷ്ണകുമാർ ,അമ്പിളി ,ശ്രീലക്ഷ്മി, ശങ്കർ ശ്രീകുമാർ, സുധീഷ് ആനന്ദ്, വിനോദ് തങ്കപ്പൻ, അനിൽ, ദേവി പാർവതി ,ഗൗരി വിനോദ് ,ജയരാജ് .എസ്, കുമാരി ഗൗരി ,പാർവ്വതി എം എസ് ,അബിദ, മുകിൽ, എന്നിവർ അഭിനയിച്ച ആ നാടകം, "തൃപ്പെരുന്നയപ്പൻ "കാണികൾ സഹർഷം സ്വീകരിച്ചു. അന്ന് വീഡിയോ ഷൂട്ട് ചെയ്തിരുന്നു. അത് നിരവധിയാളുകളുടെ ആവശ്യപ്രകാരം ഞങ്ങളുടെ ഗ്രേറ്റ് മെൻ മീഡിയ ചാനലിലൂടെ പ്രദർശിപ്പിക്കുകയാണ് . പിഴവുകൾ സദയം ക്ഷമിച്ചു കൊണ്ട് ഞങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു .
Негізгі бет Ойын-сауық തൃപ്പെരുന്നയപ്പൻ നാടകം അവതരണം (2016) PART 2
Пікірлер