#തുളസിവെറ്റില#GREENGRAMA#MALAYALAMVLOG
തുളസി വെറ്റില ഐശ്വര്യമോ ? തളിർ വെറ്റില നുള്ളിയെടുത്തു...TULSI Betel leaf IS IT GOOD ? PAAN
വെറ്റില വെറും ഒരു ഇലയല്ല. അറിയുംതോറും മൂല്യമേറിടുന്ന ഒരു ഔഷധം കൂടിയാണ്. ഇല രൂപത്തിൽ ഉപയോഗിക്കുന്ന ഒരു സുഗന്ധ വ്യഞ്ജനം വെറ്റില. (ഇംഗ്ലീഷ്: Betel, Betel leaf.) അതിപുരാതനകാലം മുതൽക്കു തന്നെ ഇന്ത്യയിൽ കൃഷി ചെയ്തു വരുന്ന ഒരു വിളയാണിത്.
ഉഷ്ണവീര്യമുള്ള ഇത് ആയുർവേദത്തിൽ മന്ത്, കാസം, കുട്ടികളിലെ രോഹിണിരോഗം, ഗ്യാസ് ശല്യം എന്നിങ്ങനെയുള്ള തിന്റെ പ്രധാന മരുന്നാണ്. പിത്താശയസംബന്ധിയായ അസുഖങ്ങൾക്കും മൂത്രാശയസംബന്ധമായ അസുഖങ്ങൾക്കും ഔഷധമാണ്. ദഹനശേഷിക്കും, വയറിളക്കം മാറാനും കഫം, വാതം എന്നിവയുടെ ശല്യം കുറയ്ക്കാനും വെറ്റിലയുടെ വേര് സ്ത്രീകളിൽ ഗർഭനിരോധനത്തിനും ഇത് ഔഷധമായി ഉപയോഗിച്ചുവരുന്നു.
ഇലകളിൽ ബാഷ്പീകരണശേഷിയുള്ള ഒരു തൈലം അടങ്ങിയിരിക്കുന്നു, കൊഴുപ്പ്, അന്നജം, കാർബോഹൈഡ്രേറ്റ്, കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, പൊട്ടാസയം, എന്നിവയും അടങ്ങിയിരിക്കുന്നു. ഫിനോൾ, അരക്കീൻ, ടാനിൻ, കാർഡിനീൻ, ഷാവിബെറ്റോൾ, ഷാവിക്കോൾ, ഐസോമെറൈഡ് എന്നിവയും വെറ്റിലയിൽ അടങ്ങിയിരിക്കുന്നു. ഇത്രയും ഗുണഗണങ്ങളുള്ള കേവലം ലഹരിവസ്തുമാത്രമല്ലാത്ത നമ്മുടെ വെറ്റിലക്കൊടിയെ നമുക്ക് മറക്കാതിരിക്കാം.
ജൈവകീടനാശിനികൾ ആണെങ്കിലും വിളവെടുപ്പിന് 15 ദിവസം മുമ്പ് ഒന്നും തളിക്കരുത് അത് വെറ്റില ഉപയോഗിക്കുന്നവർക്ക് ഹാനികരമാകും.
Негізгі бет തുളസി വെറ്റില ഐശ്വര്യമോ ? തളിർ വെറ്റില നുള്ളിയെടുത്തു...TULASI Betel leaf IS IT GOOD ? PAAN
Пікірлер: 45