ശരിയായ ഉറക്കം കിട്ടാത്ത അവസ്ഥയാണ് ഇന്സോംനിയ. ആരോഗ്യവാനായ ഒരു വ്യക്തി ഏകദേശം 7 മുതൽ 9 മണിക്കൂർ വരെയെങ്കിലും ഉറങ്ങിയിരിക്കണമെന്നാണ് കണക്ക്.
രാത്രിയിൽ ആവശ്യമായ ഉറക്കം ലഭിക്കാതിരിക്കുക, പകൽ ക്ഷീണം അനുഭവപ്പെടുക, ഉന്മേഷക്കുറവ് അനുഭവപ്പെടുക, ഉറക്കത്തിനിടയിൽ എഴുനേല്ക്കുക എന്നിവയാണ് ഇന്സോംനിയയുടെ പ്രധാന ലക്ഷണങ്ങൾ.
ഉറക്കമില്ലായ്മയുടെ പൊതു ഘടകം മാനസിക പിരിമുറുക്കവും, ആശങ്കയുമാണ്.
ശാരീരിക രോഗങ്ങൾക്ക് പുറമെ സ്ഥിരമായ ഉറക്കക്കുറവ് മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. മാനസിക രോഗങ്ങളും ഉറക്കവും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. പല മാനസിക രോഗങ്ങളുടെയും പ്രധാന ലക്ഷണം ഉറക്കമില്ലായ്മയാണ്.
കൂടാതെ, ഉറക്കമില്ലായ്മ മറ്റുപല രോഗങ്ങളും സൃഷ്ടിക്കാറുണ്ട്. ഇതുകൂടാതെ, മദ്യം, മയക്കുമരുന്ന്, പുകയില എന്നിവയുടെ ഉപയോഗവും ഉറക്കമില്ലായ്മയെ ഗുരുതരമായി ബാധിക്കാറുണ്ട്.
ഉറക്കകുറവിന്റെ കാരണമെന്താണ് എന്നത് കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്.
നല്ല ഉറക്കം ലഭിക്കാൻ ചില നുറുങ്ങുകളും തന്ത്രങ്ങളും ഇതാ 👇🏻
1.സ്ഥിരമായ ഉറക്ക ഷെഡ്യൂൾ നിലനിർത്തുക
2.ഉറങ്ങുന്നതിന് മുമ്പുള്ള സ്ക്രീൻ സമയം പരിമിതപ്പെടുത്തുക
3.നിങ്ങളുടെ കിടപ്പുമുറിയിൽ ശാന്തവും വൃത്തിയുള്ളതുമായ അന്തരീക്ഷം സൃഷ്ടിക്കുക
4.ഉറങ്ങാൻ പോകുന്നതിനു മുമ്പ് കനത്ത ഭക്ഷണം, മദ്യം അല്ലെങ്കിൽ കഫീൻ എന്നിവ ഒഴിവാക്കുക
5.ഉറങ്ങുന്നതിനുമുമ്പ് പാൽ കുടിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, സാധാരണ പാലോ മഞ്ഞൾ ചായയോ പരീക്ഷിക്കുക
6.പകൽ സമയത്ത് വ്യായാമങ്ങൾ ചെയ്താൽ രാത്രിയിൽ പെട്ടെന്ന് ഉറക്കം ലഭിക്കും
7.പകൽ സമയത്ത് അനാവശ്യമായി ദീർഘനേരം ഉറങ്ങുന്നത് ഒഴിവാക്കുക. അവ നിങ്ങൾക്ക് അലസതയുണ്ടാക്കുകയും രാത്രിയിൽ നന്നായി ഉറങ്ങാനുള്ള നിങ്ങളുടെ കഴിവിനെ തടസ്സപ്പെടുത്തുകയും ചെയ്യും.
Негізгі бет ഉറങ്ങാൻ കിടന്നിട്ട് ഉറക്കം വരുന്നില്ലേ....ഇനി പെട്ടെന്ന് ഉറങ്ങാം😴better sleep in few minutes
Пікірлер: 6