UK migration Advisory കമ്മിറ്റിയുടെ ശുപാർശപ്രകാരം ഈ മാസം നാലിനാണ് ഹോം ഓഫിസിന്റെ ഷോർട്ടേജ് ഒക്യുപ്പേഷൻ ലിസ്റ്റിൽ സീനിയർ കെയറർമാരെയും നഴസിംങ് അസിസ്റ്റന്റുമാരെയും പുതുതായി ഉൾപ്പെടുത്തിയത്.
ബ്രക്സിറ്റിന്റെ പശ്ചാത്തലത്തിൽ നഴ്സിംങ് അസിസ്റ്റന്റുമാരായും സീനിയർ കെയറർമാരായും ജോലിചെയ്യാൻ ആവശ്യത്തിന് ആളെ ലഭിക്കാത്ത സാഹചര്യം ഭാവിയിൽ സംജാതമായക്കുമെന്ന കണ്ടെത്തലാണ് ഇത്തരമൊരു തീരുമാനത്തിന് കാരണം.
സീനിയർ കെയറർ, നഴ്സിംങ് അസിസ്റ്റന്റ് ജോലിക്ക് IELTS / OET പാസാകേണ്ടതില്ല. എന്നാൽ ബ്രിട്ടനിലേക്കുള്ള എല്ലാ വീസകൾക്കും ഇപ്പോൾ അപേക്ഷകന്റെ ലാങ്വേജ് പ്രഫിഷ്യൻസി ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഇതിനായി IELTS എഴുതണം. നാല് മൊഡ്യൂളിനും ചുരുങ്ങിയത് നാല് പോയിന്റെങ്കിലും ഒറ്റ സിറ്റിംങ്ങിൽ നേടിയാലേ മിനിമം യോഗ്യതയാകൂ. ഇതിനായി എഴുതേണ്ടത് UKVI IELTS എന്ന പരീക്ഷയുടെ അക്കാഡമിക് വേർഷനാണ്.
ബിഎസ്ഇ നഴ്സിംങ് പാസായവരാണെങ്കിൽ അവർ തങ്ങളുടെ സർട്ടിഫിക്കറ്റും കോഴ്സിന്റെ ഇംഗ്ലീഷ് ട്രാൻസ്ക്രിപ്റ്റും നാഷനൽ അക്കാഡമിക് റികഗനീഷൻ സെന്റർ അഥവാ നാറിക്കിൽ റജിസ്റ്റർ ചെയ്ത് ഈ യോഗ്യത ബ്രിട്ടീഷ് ബാച്ചിലർ ഡിഗ്രിക്ക് തുല്യമാണെന്ന് തെളിയിച്ചാൽ UKVI IELTS പരീക്ഷയിൽനിന്നും ഒഴിവാകാം.
ഈ ജോലികൾക്ക് നഴ്സിംങ് കോഴ്സ് പാസായിരിക്കണമെന്ന് നിർബന്ധമായ നിബന്ധനയില്ലെങ്കിലും ആരോഗ്യപരിപാലന മേഖലയിലെ ജോലിയായതിനാൽ അവർക്കാകും കൂടുതൽ മുൻഗണന.
ഇങ്ങനെ വരുന്നവർക്ക് പിന്നീട് എളുപ്പത്തിൽ നഴ്സാകാം എന്ന പ്രചാരണം ശരിയല്ല.
ഐഇഎൽടിഎസ് അല്ലെങ്കിൽ ഒഇടി പരീക്ഷകൾ പസായി എൻഎംസി റജിസ്ട്രേഷൻ എടുത്താൽ മാത്രമേ നിലവിലെ സാഹചര്യത്തിൽ ഒരാൾക്ക് യുകെയിൽ റജിസ്ട്രേർഡ് നഴ്സായി ജോലി ചെയ്യാനാകൂ.
സീനിയർ കെയറർമാർക്ക് ടീം മാനേജ്മെന്റ് സ്കിൽ ആവശ്യമായതിനാൽ എൻ.വി.ക്യു-3 അല്ലെങ്കിൽ എസ്.വി.ക്യു-3 യോഗ്യത വേണമെന്നാണ് നിബന്ധന. നഴ്സിംങ് പാസായവരാണെങ്കിൽ ഈ യോഗ്യത ഇതിനു പകരമായി പരിഗണിക്കും. നഴ്സിംങ് പാസാകാത്തവർ എൻ.വി.ക്യു-3 അല്ലെങ്കിൽ എസ്.വി.ക്യു-3 കോഴ്സ് ഇതിനായി പാസാകേണ്ടി വരും.
സാധാരണ മൂന്നുവർഷത്തേക്കാണ് സീനിയർ കെയറർ, നഴ്സിംങ് അസിസ്റ്റന്റ് വീസകൾ അനുവദിക്കുക. ഇതിനുശേഷം മറ്റൊരു മൂന്നുവർഷത്തേക്കുകൂടി വീസ നീട്ടി ലഭിക്കും. ഇതിനിടയിൽ അഞ്ചുവർഷം പൂർത്തിയാകുന്ന മുറയ്ക്ക് പെർമിനന്റ് റസിഡൻസി സ്റ്റാറ്റസിനും തുടർന്ന് ഒരുവർഷം കഴിഞ്ഞ് സിറ്റിസൺ ഷിപ്പിനും അപേക്ഷിക്കാം.
പങ്കാളിക്ക് മുഴുവൻ സമയം ജോലിചെയ്യാനും അനുമതിയുണ്ടാകും.
വിദേശത്തുനിന്നും റിക്രൂട്ട്മെന്റിന് എംപ്ലോയർമാർ കൃത്യമായും പാലിക്കേണ്ട നിബന്ധനകളുണ്ട്.
ഇതു പാലിക്കുന്നില്ലെന്ന് എപ്പോഴെങ്കിലും ഹോം ഓഫിസ് കണ്ടെത്തിയാൽ നഴ്സിംങ് ഹോമിന്റെ ലൈസൻസ് തന്നെ നഷ്ടപ്പെടും അതോടെ അവർ സ്പോൺസർ ചെയ്ത് എത്തിച്ചവർ മടങ്ങിപ്പോകേണ്ട സ്ഥിതിയുണ്ടാകും. അല്ലാത്തപക്ഷം ഇവർക്ക് മറ്റൊരു സ്പോൺസറെ കണ്ടെത്തേണ്ടി മാറേണ്ടി വരും. അതിനാൽ ഏജന്റുമാർ പറയുന്നത് മാത്രം വിശ്വസിക്കാതെ ജോലി വാഗ്ദാനം നൽകുന്നത് ശരിയായ സ്പോർൺസർഷിപ്പ് ലൈസൻസ് ഉള്ള ഹോമുകളാണെന്ന് ഉറപ്പുവരുത്തണം.
റിക്രൂട്ട്മെന്റ്തന്നെ ബിസിനസായി നടത്തി പിടിയിലായ നഴ്സിംങ് ഹോമുകൾ ബ്രിട്ടണിൽ നിരവധിയാണ്.
ബ്രിട്ടനിലെ പല പ്രമുഖ ജോബ് പോർട്ടലുകളും കേരളത്തിലെ പല ഏജൻസികളും ഇതിനോടകം റിക്രൂട്ട്മെന്റിനായുള്ള പരസ്യങ്ങൾ നൽകിത്തുടങ്ങിയിട്ടുണ്ട്.
ഇവരിലൂടെ അപേക്ഷിക്കന്നവർ അഡ്വാൻസായി വൻതുക നൽകുന്നതിനു മുമ്പ് എംപ്ലോയർക്ക് സ്പോർൺസർഷിപ്പ് ലൈസൻസ് ഉള്ളവരാണെന്ന് അന്വേഷിച്ച് ഉറപ്പുവരുത്തണം.
സീനിയർ കെയറർ, നഴ്സിംങ് അസിസ്റ്റന്റ് വീസയ്ക്ക് എൻഎച്ച്എസ് സർചാർജ് ഇല്ല. വീസാ ഫീസായി ഒരാൾക്ക് 238 പൗണ്ടാണ് നിലവിൽ ചെലവ് വരിക. നിലവിലെ എക്സ്ചേഞ്ച് നിരക്കനുസരിച്ച് ഇത് ഏകദേശം 24,000 രൂപവരും.
സ്മോൾ കാറ്റഗറിയിൽ വരുന്ന സിംഗിൾ നഴ്സിംങ് ഹോമുകൾക്ക് ഒരാളെ റിക്രൂട്ട് ചെയ്യാൻ സർട്ടിഫിക്കറ്റ് ഓഫ് സ്പോൺസർ ഷിപ്പായി സർക്കാരിന് നൽകേണ്ടിവരുന്നത് 1400 പൗണ്ടാണ് വലിയ ഗ്രൂപ്പുകൾ നൽകേണ്ടത് 3,200 പൗണ്ടും.
ഇതിനു പുറമെ ഏജൻസിയുടെ ഫീസുകൂടി കൂട്ടിയാലും ആകെ ചെലവ് അഞ്ചു ലക്ഷത്തിൽ താഴെയേ വരൂ. ഇവിടെയാണ് 15 മുതൽ 20 ലക്ഷം വരെയുള്ള വൻതുക ആവശ്യപ്പെട്ട് ഏജന്റുമാർ രംഗത്തെത്തുന്നത്. ഇതിൽതന്നെ ഏജൻസിയുടെ കൊള്ള വ്യക്തമാകും.
ബ്രിട്ടനിലെ റിക്രൂട്ട്മെന്റ് നിയമം അനുസരിച്ച് സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റിനുള്ള പണം എംപ്ലോയറാണ് എപ്പോഴും നൽകേണ്ടത്. ഇത് ഒരു കാരണവശാലും ഉദ്യോഗാർഥികളിൽനിന്നും വാങ്ങാൻ പാടില്ല. എന്നാൽ നഴ്സിംങ് ഹോമിന് ഈ തുക നൽകേണ്ടതുണ്ട് എന്നാവശ്യപ്പെട്ടാണ് പലപ്പോഴും ഏജന്റുമാർ ഉദ്യോഗാർഥികളെ വഞ്ചിക്കുന്നത്.
അതുകൊണ്ട് ഓരോ ചുവടും മുൻപോട്ട് വെക്കുന്നതിന് മുൻപ് നിങൾ രണ്ടു വട്ടം ആലോചിക്കണം.
എല്ലാവർക്കും നല്ലൊരു ദിവസം ആശംസിച്ചു കൊണ്ട് ...... സ്നേഹത്തോടെ.
Suresh Mathew.
Негізгі бет UK യിലെ പുതിയ സീനിയർ കെയയറർ വിസ, തീരുമാനം എടുക്കുന്നതിന് മുൻപ് ഒരു നിമിഷം...
Пікірлер: 657