കക്കയം ഡാമിലെ കാഴ്ചകളുടെ ഒരു ഭാഗം മറഞ്ഞിരിക്കുന്നത് കാടിനുള്ളിലാണ്, ഉരക്കുഴി വെള്ളച്ചാട്ടം. ഡാമിന് ഏതാനും മീറ്ററുകൾ താഴെയാണ് ഈ വെള്ളച്ചാട്ടം. കാട്ടുപാതകൾ പിന്നിട്ട് ഉരക്കുഴിയിലെത്തി. നല്ല തിരക്ക്. ഉരൽക്കുഴി വെള്ളച്ചാട്ടം കാണാനായി സഞ്ചാരികൾക്കു വേണ്ടി നിർമിച്ച തൂക്കുപാലം ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ ഒരു സ്മാരകം പോലെ നിലകൊള്ളുന്നു.കാടിനുള്ളിൽ മറഞ്ഞിരുന്ന ഈ മനോഹര വെള്ളച്ചാട്ടം തേടി സഞ്ചാരികൾ എത്താൻ തുടങ്ങിയിട്ട് അധിക കാലമൊന്നും ആയിട്ടില്ല. കുത്തിയൊഴുകി വരുന്ന വെള്ളം ഏകദേശം 600 മീറ്റർ താഴ്ചയിലേക്കാണ് പതിക്കുന്നത്. ശക്തിയിൽ വെള്ളം വീണ് ഇരുഭാഗത്തുമുള്ള പാറയിൽ രൂപം കൊണ്ട ഉരലിലേതു പോലുള്ള ചെറിയ കുഴികളാണ് ഉരക്കുഴി എന്ന പേരിനു കാരണം.
തൂക്കുപാലത്തിനു മുകളിൽ നിന്നാൽ മാത്രമേ വെള്ളച്ചാട്ടം മുഴുവനായും കാണാനാകൂ. വെള്ളച്ചാട്ടത്തിന്റെ പൂർണ കാഴ്ച കാണാനായി സഞ്ചാരികൾ മുകളിലെ പാറയിൽ നിന്ന് താഴേയ്ക്ക് എത്തി നോക്കേണ്ട അവസ്ഥ.
ഉരക്കുഴി വെള്ളച്ചാട്ടത്തിനു താഴെ മഴവില്ലു വിരിയുന്ന അപൂർവ കാഴ്ച കണ്ടുകൊണ്ടായിരുന്നു മടക്കം. കാട് പെട്ടെന്ന് മൗനം പാലിച്ചു. ഓരോ സഞ്ചാരിയും തിരിച്ചുപോകുമ്പോഴും വീണ്ടും വരും എന്ന പ്രതീക്ഷയിലാണെന്നു തോന്നുന്നു,
Негізгі бет Urakkuzhi waterfall kakkayam .... ഉരക്കുഴി വെള്ളച്ചാട്ടം കക്കയം...
Пікірлер: 20