ശ്വേതാ മോഹൻ (ലൈഫ് സ്റ്റോറി)
ഉദരത്തിൽ ജന്മം കൊണ്ടതുമുതൽ കുഞ്ഞിനെ സംഗീതമൂട്ടി വളർത്തിയ 'അമ്മ, അതിനാൽ തന്നെ സുജാതയുടെ മകൾ ഗായികയാകുമെന്നതിൽ നമുക്കും തെല്ലും അത്ഭുതമൊന്നും തോന്നിയതുമില്ല, അതല്ലെങ്കിലും ഗായികയുടെ മകൾ ഗായികയാകുമെന്നാണല്ലോ. എന്നാൽ അതെ മകൾ പറയുന്നു എന്നെ 'പാട്ടിനു വിടാൻ' അച്ഛനും അമ്മയ്ക്കും സമ്മതമായിരുന്നില്ലെന്ന് ! പാട്ടാണ് കരിയറാക്കുന്നതെന്ന മകളുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നതിന് പകരം നിരുത്സാഹപ്പെടുത്തിയത് സുജാതയുടെ പെരുന്തച്ചൻ നയം കൊണ്ടൊന്നുമായിരുന്നില്ല മറിച്ചു മകൾ സ്ഥിരതയുള്ള എന്തെങ്കിലും പ്രൊഫെഷൻ തിരഞ്ഞെടുക്കണമെന്ന ഒരമ്മയുടെ കൊച്ചു സ്വാർത്ഥത കൊണ്ട് മാത്രം. പാട്ടു പഠിപ്പിക്കാൻ അധ്യാപകനെത്തുമ്പോൾ മടിപിടിച്ചു മുങ്ങിനടന്നിരുന്ന കുട്ടി പാട്ടിന്റെ വഴിയേ വരില്ലെന്ന് കരുതിയ അച്ഛനമ്മമാരെ അതിശയപ്പെടുത്തിക്കൊണ്ടു പെട്ടെന്നൊരു സുപ്രഭാതത്തിൽ അവൾ തനിക്കു പാടണമെന്നു പറഞ്ഞപ്പോൾ അതിനെ ഒട്ടും സീരിയസ് ആയിക്കാണാനും അവർ തയ്യാറായില്ല. 'കോലക്കുഴൽ വിളികേട്ടോ' എന്ന് പാടി നമ്മുടെ മനം കവാർന്നൊരു ഗായികയുടെ അവിചാരിതമായ സംഗീതജീവിതത്തിലൂടെ അഥവാ, ശ്വേതാ മോഹന്റെ ജീവിത വഴികളിലൂടെ ഒരു യാത്ര
Негізгі бет Ойын-сауық ശ്വേത മോഹൻ : പാട്ടും പ്രണയവും പിന്നെ ശ്രേഷ്ഠ മോളും ഇത് സുജാതയുടെ മകളുടെ കഥ ❤Swetha Mohan biography
Пікірлер: 18