എല്ലാവരും ഉപേക്ഷിക്കുന്ന തെങ്ങ് കൊണ്ടൊരു വീട് പണിതാലോ ? കരുനാഗപ്പള്ളി അശോകപുരത്തുള്ള ബിൽഡിംഗ് കോൺട്രാക്ടറായ സഫീറിന്റെയും ഭാര്യ റീജയുടേയും ചിന്ത വെറുതെയായില്ല.
തെങ്ങിൻ തടിയിൽ സ്ട്രക്ചർ പൂർണമായി തീർത്ത് കരുനാഗപ്പള്ളിയിലെ പുഴയോരത്ത് സഫീർ വീടൊരുക്കി. ഇന്റീരിയറും ഫർണീഷിങ്ങും അടക്കം 13 ലക്ഷം രൂപ ചെലവിൽ.
സീലിങ്ങിന് ചിരട്ട കൊണ്ടുള്ള ഡിസൈൻ വർക്ക് കൂടിയായപ്പോൾ വീടിന് മോടിയേറി. ലിവിങ്ങും ഡൈനിങ്ങും ബെഡ്റൂമും അടുക്കള വരാന്തയും ടോയ്ലറ്റുമടക്കം എല്ലാ സൗകര്യങ്ങളും ഈ വീടിനുണ്ട്. ഇന്റീരിയറാകട്ടെ വളരെ നിറപ്പകിട്ടാർന്നതും.
Негізгі бет വീട് തെങ്ങ് തടിയിൽ, ചെലവ് 13 ലക്ഷം രൂപ
Пікірлер: 151