ശ്ലീഹാക്കാലം | അഞ്ചാം വ്യാഴം
ലൂക്കാ 13:31-35 ധീരതയോടെ ദൗത്യം നിര്‍വഹിക്കുക.
31 അപ്പോള്‍തന്നെ ചില ഫരിസേയര്‍ വന്ന് അവനോടു പറഞ്ഞു: ഇവിടെ നിന്നു പോവുക; ഹേറോദേസ് നിന്നെകൊല്ലാന്‍ ഒരുങ്ങുന്നു.32 അവന് പറഞ്ഞു: നിങ്ങള്‍ പോയി ആ കുറുക്കനോടു പറയുവിന്‍: ഞാന്‍ ഇന്നും നാളെയും പിശാചുക്കളെ പുറത്താക്കുകയും രോഗശാന്തി നല്‍കുകയും ചെയ്യും. മൂന്നാംദിവസം എന്‍െറ ദൗത്യം ഞാന്‍ പൂര്‍ത്തിയാക്കിയിരിക്കും.33 എങ്കിലും ഇന്നും നാളെയും മറ്റന്നാളും ഞാന്‍ എന്‍െറ യാത്ര തുടരേണ്ടിയിരിക്കുന്നു. എന്തെന്നാല്‍, ജറുസലെമിനു പുറത്തുവച്ച് ഒരു പ്രവാചകന് നശിക്കുക സാധ്യമല്ല.34 ജറുസലേം, ജറുസലേം, പ്രവാചകന്മാരെ കൊല്ലുകയും നിന്‍െറ അടുത്തേക്ക് അയയ്ക്കപ്പെടുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, പിടക്കോഴി കുഞ്ഞുങ്ങളെ ചിറ കിന്‍കീഴ്ചേര്‍ത്തുനിര്‍ത്തുന്നതുപോലെ നിന്‍െറ സന്താനങ്ങളെ ഒന്നിച്ചുചേര്‍ക്കുന്നതിന് ഞാന്‍ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു! പക്ഷേ, നിങ്ങള്‍ സമ്മതിച്ചില്ല.35 ഇ താ, നിങ്ങളുടെ ഭവനം പരിത്യക്തമായിരിക്കുന്നു. ഞാന്‍ നിങ്ങളോടു പറയുന്നു, കര്‍ത്താവിന്‍െറ നാമത്തില്‍ വരുന്നവന് അനുഗൃഹീതന്‍ എന്നു നിങ്ങള്‍ പറയുന്നതുവരെ നിങ്ങള്‍ എന്നെ കാണുകയില്ല.
Негізгі бет വചനദീപ്തി | ലൂക്കാ
Пікірлер: 1