ലൂക്കാ 6:12-19 മിശിഹാ പ്രാര്‍ഥിച്ചശേഷം ശ്ലീഹന്മാരെ തിരഞ്ഞെടുക്കുന്നു.
12 ആദിവസങ്ങളില്‍ അവന് പ്രാര്‍ഥിക്കാനായി ഒരു മലയിലേക്കു പോയി. അവിടെ ദൈവത്തോടു പ്രാര്ഥിച്ചുകൊണ്ടു രാത്രി മുഴുവന്‍ ചെലവഴിച്ചു.13 പ്രഭാതമായപ്പോള്‍ അവന് ശിഷ്യന്മാരെ അടുത്തു വിളിച്ച് അവരില്‍നിന്നു പന്ത്രണ്ടുപേരെ തെരഞ്ഞെടുത്ത് അവര്‍ക്ക് അപ്പസ്തോലന്മാര് എന്നു പേരു നല്കി.14 അവര്‍, പത്രോസ് എന്ന് അവന് പേരു നല്കിയ ശിമയോന്, അവന്‍െറ സഹോദരനായ അന്ത്രയോസ്, യാക്കോബ്, യോഹന്നാന്, പീലിപ്പോസ്, ബര്‍ത്തലോമിയോ,15 മത്തായി, തോമസ്, ഹല്പൈയുടെ പുത്രനായ യാക്കോബ്, തീവ്രവാദിയായി അറിയപ്പെട്ടിരുന്ന ശിമയോന്,16 യാക്കോബിന്‍െറ മകനായ യൂദാസ്, ഒറ്റുകാരനായിത്തീര്‍ന്ന യൂദാസ് സ്കറിയോത്ത എന്നിവരാണ്.17 അവന് അവരോടുകൂടെ ഇറങ്ങി സമ തലത്തില്‍ വന്നുനിന്നു. ശിഷ്യന്മാരുടെ ഒരു വലിയ ഗണവും അവന്‍െറ വചനം ശ്ര വിക്കുന്നതിനും രോഗശാന്തി നേടുന്നതിനുമായിയൂദയാ, ജറുസലെം എന്നിവിടങ്ങളില്‍നിന്നും ടയിര്‍, സീദോന്, എന്നീ തീരപ്രദേശങ്ങളില്‍നിന്നും വന്നവലിയ ജനസ മൂഹവും അവിടെ ഒരുമിച്ചു കൂടി.18 അശുദ്ധാത്മാക്കളാല്‍ പീഡിതരായവര്‍ സുഖമാക്കപ്പെട്ടു.19 ജനങ്ങളെല്ലാം അവനെ ഒന്നു സ്പര്‍ശിക്കാന്‍ അവസരം പാര്‍ത്തിരുന്നു. എന്തെന്നാല്‍, അവനില്‍നിന്നു ശക്തി പുറപ്പെട്ട് എല്ലാവരെയും സുഖപ്പെടുത്തിയിരുന്നു.
Негізгі бет വചനദീപ്തി | ലൂക്കാ
No video
Пікірлер