JUST ONE CLICK WATCH ALL VIDEOS
• CHRISTIAN KOOTTAM
CHRISTIAN KOOTTAM Whatsapp group link - 👇chat.whatsapp....
CHRISTIAN KOOTTAM Whatsapp channel link - 👇
whatsapp.com/c...
ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ചുള്ള പ്രാർത്ഥന
1. എന്റെ ഈശോയേ, അങ്ങയുടെ ഇടത്തെ തൃപ്പാ ദത്തിലുള്ള തിരുമുറിവിനെ ഞാൻ വണങ്ങി അങ്ങയെ
ആരാധിക്കുന്നു. അങ്ങ് ഈ തൃപ്പാദത്തിൽ അനുഭവിച്ച
വേദനയെ പ്രതി എന്റെ തെറ്റുകളെല്ലാം ക്ഷമിച്ച്
അങ്ങയുടെ കാല്പാടുകളെ പിഞ്ചെല്ലുവാൻ
കൃപചെയ്യണമേ.
(1 സ്വർഗ്ഗ. 1 നൻമ, 1 ത്രീത്വ)
2. എന്റെ ഈശോയേ, അങ്ങയുടെ വലത്തെ
തൃപ്പാദത്തിലുള്ള തിരു മുറിവിനെ ഞാൻ വണങ്ങി
അങ്ങയെ ആരാധിക്കുന്നു. അങ്ങ് ഈ തൃപ്പാദത്തിൽ അനുഭവിച്ച വേദനയെ പ്രതി എന്റെ മാതാപിതാക്കൾ,
സഹോദരങ്ങൾ, ബന്ധുമിത്രാദികൾ, ഉപകാരികൾ, തിരു
സഭാംഗങ്ങൾ എന്നിവരെല്ലാം അങ്ങയുടെ പ്രമാണങ്ങൾ
അനുസരിച്ച് ജീവിക്കുവാൻ കൃപ ചെയ്യണമേ.
(1 സ്വർഗ്ഗ. 1 നൻമ, 1 ത്രീത്വ)
3. എന്റെ ഈശോയേ, അങ്ങയുടെ ഇടത്തെ
തൃക്കൈയിലുള്ള തിരുമുറിവിനെ ഞാൻ വണങ്ങി
അങ്ങയെ ആരാധിക്കുന്നു. അങ്ങ് ഈ തൃക്കൈയിൽ അനുഭവിച്ച വേദനയെ പ്രതി അങ്ങയെ
അറിഞ്ഞിട്ടില്ലാത്തവരും, അങ്ങിൽ നിന്ന് അകന്ന്
ജീവിക്കുന്നവരും അങ്ങയെ അറിഞ്ഞ് സ്നേഹിക്കുവാൻ
കൃപ ചെയ്യണമേ.
(1 സ്വർഗ്ഗ. 1 നൻമ, 1 ത്രീത്വ)
4. എന്റെ ഈശോയേ , അങ്ങയുടെ വലത്തെ
തൃക്കൈയിലുള്ള തിരുമുറിവിനെ ഞാൻ വണങ്ങി
അങ്ങയെ ആരാധിക്കുന്നു. അങ്ങ് ഈ തൃക്കൈയിൽ
അനുഭവിച്ച വേദനയെ പ്രതി അങ്ങേ പരിശുദ്ധ
മണവാട്ടിയായിരിക്കുന്ന തിരു സഭയും , പരിശുദ്ധ
മാർപാപ്പാ, കർദ്ദിനാളൻമാർ മെത്രാപ്പോലീത്താമാർ,
മെത്രാൻമാർ, സന്യാസ ശ്രേഷ്ഠൻമാർ, പുരോഹിതൻമാർ
മുതലായിട്ടുള്ള അജപാലകരൊക്കെയും അങ്ങേ
വിശേഷ കൃപാവരത്താൽ
അലങ്കരിക്കപ്പെട്ടവരായിരിപ്പാൻ കൃപചെയ്യണമേ.
(1 സ്വർഗ്ഗ. 1 നൻമ, 1 ത്രീത്വ )
5. എന്റെ ഈശോയേ, അങ്ങയുടെ തിരുവിലാവി ലുള്ള
തിരുമുറിവിനെ ഞാൻ വണങ്ങി അങ്ങയെ
ആരാധിക്കുന്നു. പാപികളായ ഞങ്ങൾക്കുവേണ്ടി
കുന്തത്താൽ കുത്തിത്തുറക്കപ്പെട്ട അങ്ങേ
തിരുഹൃദയത്തിന്റെ അനന്തമായ സ്നേഹത്തേ പ്രതി,
ശാരീരികവും, മാനസികവും, ആത്മീയവുമായി
വേദനിക്കുന്ന എല്ലാവർക്കും ശാന്തിയും സൗഖ്യവും
ലഭിക്കുന്നതിനും, മരണംമൂലം വേർപെട്ടു പോയ
ആത്മാക്കളുടെ പാപപരിഹാരത്തിനായും
കൃപചെയ്യണമേ.
(1 സ്വർഗ്ഗ. 1 നൻമ, 1 ത്രീത്വ )
"നമ്മുടെ അതിക്രമങ്ങൾക്കുവേണ്ടി അവൻ
മുറിവേൽപ്പിക്കപ്പെട്ടു. നമ്മുടെ
അകൃത്യങ്ങൾക്കുവേണ്ടി ക്ഷതമേൽപ്പിക്കപ്പെട്ടു.
അവന്റെ മേലുള്ള ശിക്ഷ നമുക്ക് രക്ഷനൽകി. അവന്റെ
ക്ഷതങ്ങളാൽ നാം സൗഖ്യം പ്രാപിച്ചു."
ഏശ. 53/3
ഈ പ്രാര്‍ത്ഥന നോമ്പിന്റെ ആദ്യ വെള്ളിയാഴ്ച മുതല്‍ 7-ാം വെള്ളിയാഴ്ച വരെ എല്ലാ ദിവസവും ചൊല്ലുക.
( ഈ ദിവസങ്ങളില്‍ ഉറങ്ങുന്നതിനു മുമ്പായി സമര്‍പ്പിച്ച അഞ്ച് പ്രാര്‍ത്ഥന നിയോഗങ്ങള്‍ നടക്കുന്നതായി കണ്ട് നമ്മുടെ കര്‍ത്താവായ ഈശോമിശിഹായുടെ തിരുമുറിവുകളുടെശക്തിയാല് ഈ പ്രാര്‍ത്ഥന നിയോഗങ്ങള്‍ നടന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു എന്ന് 8 പ്രാവിശ്യം പറഞ്ഞ് പ്രാര്‍ത്ഥിക്കുക )
PRAYER REQUEST - Christiankoottam@gmail.com
CHANNEL CONTACT WHATSAPP NUMBER +91 95 26 24 64 72
( Infentraj Robert - Channel Admin )
please follow..
/ christiankoottam
/ christiankoottam
Негізгі бет വന്നുപോയ ഓരോ കുറവുകളെയും ഈശോയോടുള്ള ഈ നിയോഗ പ്രാര്‍ത്ഥനയില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കാം
Пікірлер: 20