ഒരു സംരംഭക കുടുംബത്തിൽ ജനിച്ചുവളർന്ന വ്യക്തിയാണ് പർവീൺ. പഠനം പൂർത്തിയായതിന് തൊട്ടുപിന്നാലെ വിവാഹം. സേവനം പാഷനാക്കിയ ഡോ. ഹഫീസുമായുള്ള വിവാഹം വഴിത്തിരിവായി. ആദ്യമായി സർജിക്കൽ കമ്പനിയാണ് ആരംഭിച്ചത്. സ്ഥാപനം ഇപ്പോഴും നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. പിന്നീട് ഹൗസ് കീപ്പിങ് സ്ഥാപനം ആരംഭിച്ചു. അതും വിജയത്തിലായതോടെ ഒരുപാട് ഹോസ്പിറ്റലുകളുമായി നേരിട്ട് ബന്ധപ്പെടാൻ സാധിച്ചു. അതോടെയാണ് ഹോസ്പിറ്റൽ എന്ന ആഗ്രഹം ഉണ്ടാകുന്നത്. എറണാകുളം കാക്കനാട് സ്ഥലം വാങ്ങി കൺസ്ട്രക്ഷൻ തുടങ്ങി. 80 ലക്ഷം രൂപയായിരുന്നു മൂലധനം. അതോടൊപ്പം മികച്ച ഒരു സോഫ്റ്റ്വെയർ സ്ഥാപനവും ആരംഭിച്ചു. പണി പൂർത്തിയായ 3 നിലയും 5 പേരുമായി ആരംഭിച്ച സൺറൈസ് ഹോസ്പിറ്റൽ ഇന്ന് 2000ൽ അധികം പേർക്ക് തൊഴിൽ നൽകുന്നു. പർവീൺ ഹഫീസ് എന്ന സംരംഭകയുടേയും സൺറൈസ് എന്ന ഹോസ്പിറ്റൽ സാമ്രാജ്യത്തിന്റെയും സ്പാർക്കുള്ള കഥ...
Spark - Coffee with Shamim
Guest details;
Parveen Hafeez
Managing Director
Sunrise group of Hospitals
Негізгі бет യാഥാസ്ഥിക മുസ്ലിം കുടുംബത്തിൽനിന്നും സൺറൈസ് എന്ന ഹോസ്പിറ്റൽ സാമ്രാജ്യത്തിന്റെ അധിപയായ സംരംഭക | SPARK
Пікірлер: 141