@@praveennamboothiripalakkol9135 ശ്രീഹരയേ നമഃ 🙏 ശ്രീപൂർണ്ണത്രയീശന് **മഹാപഞ്ചഗവ്യം** 🙏 വർഷത്തിൽ അഞ്ചു പ്രാവശ്യമാണ് ശ്രീപൂർണ്ണത്രയീശന് പഞ്ചഗവ്യാഭിഷേകം. തുലാം 9, വലിയ ഉത്സവം തൃക്കേട്ട, കുംഭം ഉത്രം, മീനം 29(ധ്വജപ്രതിഷ്ഠ ദിനം ), ഇടവം 4(അനന്തപ്രതിഷ്ഠ ദിനം) എന്നീ ദിവസങ്ങളിലാണിത്. ഇതിൽ തുലാം 9, മീനം 29, ഇടവം 4 എന്നീ ദിവസങ്ങളിൽ മഹാപഞ്ചഗവ്യമാണ്! എല്ലാ പഞ്ചഗവ്യവും പൂജിച്ച് ആടുന്നത് സ്വർണ്ണകുടത്തിൽ തന്നെ! പക്ഷെ മഹാപഞ്ചഗവ്യം പൂജിക്കുന്നത് ബ്രഹ്മകലശം പൂജിക്കുന്നതിന് സമാനമായിട്ടാണ്. *ഇന്നാണ് ( 26.10.2022) തുലാം 09*. 102 വർഷങ്ങൾക്ക് മുൻപ് 1920 (കൊല്ലവർഷം 1096) തുലാം 5 (അന്നൊരു മഹാനവമി ആയിരുന്നുവത്രെ !) ആം തീയ്യതി ക്ഷേത്രത്തിൽ അഗ്നിബാധയുണ്ടായി. ഭഗവാന്റെ തിടമ്പ് പുത്തൻ ബംഗ്ളാവിലേക്ക് എഴുന്നള്ളിച്ചു. അഗ്നിയൊക്കെ ശമിച്ചതിന് ശേഷം തുലാം 9 നായിരുന്നു ഭഗവാന്റെ തിടമ്പ് ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിച്ചത്. ആ സ്മരണയിലാണ് തുലാം 9 മഹോത്സവം നടക്കുന്നത്. ഇന്ന് ഉച്ചപൂജയ്ക്ക് (ഏകദേശം രാവിലെ 10:30-11:30 മണിക്ക്) ശ്രീപൂർണ്ണത്രയീശന് മഹാപഞ്ചഗവ്യാഭിഷേകം നടക്കും! ദർശനം ചെയ്ത് പ്രാർത്ഥിക്കുവാൻ എല്ലാവർക്കും യോഗവും ഭാഗ്യവും ഉണ്ടാകട്ടെ 🙏😊 അറിവ് പകർന്ന് നൽകിയത്: ക്ഷേത്രം തന്ത്രി! ************************************ അതിഭയങ്കരമായ അഗ്നിബാധയിൽ ശ്രീകോവിൽ ഉൾപ്പെടെ പെട്ടിരുന്നുവെങ്കിലും ഭഗവാന്റെ വിഗ്രഹത്തിന് ഒരു കേടുപാടുപോലും ഉണ്ടായിരുന്നില്ലത്രേ!
Пікірлер: 19